ഹണിപ്രീത് വായ് തുറക്കുന്നില്ല! ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പോലീസ്, ഒടുവില്‍ ഹണിയ്ക്ക് നുണപരിശോധന!
ഹണിപ്രീതിനെ രണ്ട് ദിവസം ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു ആലോചനയുണ്ടാകുന്നത്.
ചണ്ഡീഗഡ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്‍റെ വളര്‍ത്തുപുത്രിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ പോലീസ് നീക്കം. 38 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസില്‍ കീഴടങ്ങിയ ഹണിപ്രീതിനെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു ആലോചനയുണ്ടാകുന്നത്. രണ്ട് വട്ടം ചോദ്യം ചെയ്തെങ്കിലും ഹണിപ്രീതില്‍ നിന്ന് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹണിപ്രീത് ഹരിയാണ പോലീസിന് നല്‍കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്.
ഗുര്‍മീത് കുറ്റക്കരാനാണെന്ന് കോടതി വിധിച്ച ആഗസ്റ്റ് 25ലെ അക്രമസംഭവങ്ങളിലുള്ള പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനും ഗുര്‍മീതിനെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയ സംഭവത്തിലും വ്യക്തത വരുത്തുന്നതിനായി 40 ചോദ്യങ്ങളാണ് പോലീസ് ഹണിപ്രീതിനോട് ചോദിച്ചത്. എന്നാല്‍ ഇതില്‍ 13 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറാവാത്ത ഹണിപ്രീത് 27 ചോദ്യങ്ങള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്നതോ നെഗറ്റീവോ ആയ മറുപടികളാണ് നല്‍കിയത്.












Click it and Unblock the Notifications