കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവരാജിന് മുട്ടന്‍ പണി..!! ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചതില്‍ പൊലീസ് കേസെടുത്തു..

Google Oneindia Malayalam News

മുംബൈ: ഇന്‍സ്റ്റഗ്രാം ലൈവിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചാഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ പൊലീസ് കേസെടുത്തു. ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്റെ പരാതിയിലാണ് യുവരാജിനെതിര പൊലീസ് കെസടുത്തിരിക്കുന്നത്. ഹരിയാനയിലാണ് യുവരാജിനെതിരെ കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ രോഹിത് ശര്‍മ്മയുമായി നടത്തിയ ഇന്‍സ്റ്റാഗ്രാം ലൈവിനിടെയായിരുന്നു യുവരാജ് വിവാദ പരാമര്‍ശനം നടത്തിയത്.

yuvraj

വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് യുവരാജ് മാപ്പ് പറയണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. ചാഹലിന്റെ ടിക് ടോക് വീഡിയോയെ കുറിച്ച് പറഞ്ഞപ്പോഴാണ് യുവിയുടെ വിവാദ പരാമര്‍ശം. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ചാഹലിനെ കളിയാക്കാനായി യുവരാജ് ഉപയോഗിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

യുവരാജിന്റെ വിവാദ പരമാര്‍ശം ഉള്‍ക്കൊള്ളുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചഹലിനെയും ടീമിലെ മറ്റൊരു സ്പിന്നറുമായ കുല്‍ദീപ് യാദവിനെയും കുറിച്ച് ഇന്‍സ്റ്റഗ്രാം ലൈവില്‍ യുവിയും രോഹിത്തും സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരെയും താഴ്ന്ന ജാതിക്കാരെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന പേര് വിളിച്ചത്. യുവി ഈ പേര് ഉപയോഗിച്ചതു കാരണം സമൂഹത്തിലെ ദളിത് ജനതയുടെ മനോവികാരത്തിന് മുറിവേറ്റതായി കല്‍സന്‍ തന്റെ പരാതിയില്‍ പറയുന്നു. യുവരാജില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടായതോടെ ഞെട്ടലിലാണ് ആരാധകര്‍.

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല, ഭാര്യയുടെ ഫോട്ടോയും നമ്പറും ഓണ്‍ലൈനിലിട്ട് ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത്..!!സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല, ഭാര്യയുടെ ഫോട്ടോയും നമ്പറും ഓണ്‍ലൈനിലിട്ട് ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത്..!!

 14കാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി: പിതാവിനെ കുടുക്കി അമ്മ, പ്രതി കസ്റ്റഡിയിൽ... 14കാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി: പിതാവിനെ കുടുക്കി അമ്മ, പ്രതി കസ്റ്റഡിയിൽ...

English summary
Haryana Police Registered a Case against Yuvraj Singh for calling Yuzvendra Chahal bhangi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X