Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സില്‍ ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ പിടിയില്‍

ജിന്ദ്: ബസ് യാത്രയ്ക്കിടെ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഹരിയാണയിലെ ജിന്ദില്‍ ആയിരുന്നു സംഭവം. യൂണിഫോമില്‍ ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന എസ്‌ഐ റാം പാല്‍ ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജിന്ദ് കോടതിയില്‍ ഹാജരാക്കി.

ജിന്ദില്‍ നിന്നും കര്‍ണാലിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനശ്രമത്തിന് ഇരയായത്. അമ്മയ്ക്കും മറ്റൊരു ഇളയകുട്ടിക്കുമൊപ്പമായിരുന്നു യാത്ര. ചെറിയ കുട്ടിയുമായി അമ്മ ഒരു സീറ്റില്‍ ഇരുന്നപ്പോള്‍ പോലീസുകാരന്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ തന്റെ മടിയില്‍ കയറ്റി ഇരുത്തുകയായിരുന്നെന്ന് അമ്മ പറഞ്ഞു.

web

യാത്രയ്ക്കിടെ പെണ്‍കുട്ടി കരയാന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. പോലീസ് ഉദ്യോഗസ്ഥന്‍ മകളെ അനാവശ്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ബഹളം വെക്കുകയായിരുന്നു. ഇതോടെ ബസ്സിലെ മറ്റ് യാത്രക്കാരും ഇടപെട്ടെന്ന് അമ്മ പറഞ്ഞു. പിന്നീട് ബസ് പോലീസ് സ്‌റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു അറസ്റ്റ്.

സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മുതിര്‍ന്ന ഓഫീസര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത് ഗൗരവപ്പെട്ട വിഷയമാണെന്നും ഓഫീസര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+