കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

Google Oneindia Malayalam News

ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി പിണങ്ങി ദില്ലിയിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനും സംഘത്തിനും പ്രതിസന്ധി ഇരട്ടിയാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍, ഉപമുഖ്യമന്ത്രി എന്നീ പദവികളില്‍ നിന്ന് പൈലറ്റിനെ കോണ്‍ഗ്രസ് നീക്കിയിരുന്നു. എംഎല്‍എ പദവി നഷ്ടമാകാതിരിക്കാന്‍ പ്രതികരണം അറിയിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സച്ചിന്‍ പൈലറ്റിനൊപ്പം വന്ന എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ പൂട്ടിയിരിക്കുകയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. തങ്ങളുടെ എംഎല്‍എമാരെ ബിജെപി തടഞ്ഞുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഹരിയാനയിലെ റിസോര്‍ട്ടില്‍

ഹരിയാനയിലെ റിസോര്‍ട്ടില്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം. ഞായറാഴ്ച സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും ദില്ലിയിലെത്തി. എംഎല്‍എമാരെ പിന്നീട് ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു.

ബെസ്റ്റ് വെസ്‌റ്റേണ്‍ റിസോര്‍ട്ട്

ബെസ്റ്റ് വെസ്‌റ്റേണ്‍ റിസോര്‍ട്ട്

ഹരിയാനയിലെ മനേസറിലുള്ള ബെസ്റ്റ് വെസ്‌റ്റേണ്‍ റിസോര്‍ട്ട് കണ്‍ട്രി ക്ലബ്ബിലാണ് പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍ ഇപ്പോഴുള്ളത്. ഇവര്‍ ഹരിനായയിലെത്തിയ വേളയില്‍ ഐടിസി ഗ്രാന്റ് ഭാരത് ഹോട്ടലിലായിരുന്നു. പിന്നീടാണ് ബെസ്റ്റ് വെസ്റ്റേണിലേക്ക് മാറിയത്.

ക്വാറന്റൈന്‍ കേന്ദ്രമായി പ്രഖ്യാപിച്ചു

ക്വാറന്റൈന്‍ കേന്ദ്രമായി പ്രഖ്യാപിച്ചു

മനേസറിലെ പച്ച്ഗാവ്-മുഹമ്മദ്പൂര്‍ റോഡിലാണ് ബെസ്റ്റ് വെസ്‌റ്റേണ്‍ റിസോര്‍ട്ട്. പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍ എത്തിയതിന് പിന്നാലെ ഈ റിസോര്‍ട്ട് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രമായി പ്രഖ്യാപിച്ചു. റിസോര്‍ട്ടിന് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തു.

അകത്ത് കടന്ന ഉടനെ

അകത്ത് കടന്ന ഉടനെ

ബെസ്റ്റ് വെസ്റ്റേണ്‍ റിസോര്‍ട്ട് കഴിഞ്ഞ തിങ്കളാഴ്ച വരെ ക്വാറന്റൈന്‍ കേന്ദ്രമായിരുന്നില്ല. തിങ്കളാഴ്ചയാണ് രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇവിടെ എത്തിയത്. ഇവര്‍ അകത്ത് കടന്ന ഉടനെ റിസോര്‍ട്ടിന് പുറത്ത് ക്വാറന്റൈന്‍ കേന്ദ്രം എന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.

കൊറോണ വൈറസ് രോഗികള്‍

കൊറോണ വൈറസ് രോഗികള്‍

എന്‍ഡിടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ റിസോര്‍ട്ടിന് മുമ്പിലെത്തി. കവാടത്തിന് മുമ്പില്‍ നിലയുറപ്പിച്ചിരിക്കുന്ന ഗാര്‍ഡിനോട് കാര്യങ്ങള്‍ തിരക്കി. റിസോര്‍ട്ടില്‍ കൊറോണ വൈറസ് രോഗികളാണെന്ന് എന്നാണ് ഇയാള്‍ പ്രതികരിച്ചത്.

Recommended Video

cmsvideo
Sachin Pilot will be promoted to national politics | Oneindia Malayalam
എളുപ്പം പുറത്തിറങ്ങാന്‍ സാധിക്കില്ല

എളുപ്പം പുറത്തിറങ്ങാന്‍ സാധിക്കില്ല

ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. റിസോര്‍ട്ടിലേക്ക് കയറിയ പോലെ പൈലറ്റിന്റെ അനുയായികളായ എംഎല്‍എമാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. ഇനി പുറത്തിറങ്ങണമെങ്കില്‍ ചുരുങ്ങിയത് രണ്ടാഴ്ച കഴിയണം. മാത്രമല്ല, കൊറോണ രോഗമില്ലെന്ന് ഉറപ്പാക്കുകയും വേണം.

 നിബന്ധന ഇങ്ങനെ

നിബന്ധന ഇങ്ങനെ

ഒരു സംസ്ഥാനം വിട്ട് മറ്റൊരു സംസ്ഥനാത്തെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധന നിലവിലുണ്ട്. ഈ നിബന്ധനയാണ് പൈലറ്റിന്റെ അനുയായികള്‍ക്ക് തിരിച്ചടിയാകുക. ബിജെപിയില്‍ ചേരില്ലെന്ന് പൈലറ്റ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ വേളയില്‍ ബിജെപി തടഞ്ഞുവച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

മണിപ്പൂരിലെ അതേ കളി

മണിപ്പൂരിലെ അതേ കളി

ആഴ്ചകള്‍ക്ക് മുമ്പ് മണിപ്പൂരില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത വേളയില്‍ ഇംഫാലില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധികള്‍ എത്തിയിരുന്നു. എന്നാല്‍ ഇവരെ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ക്വാറന്റൈനിലാക്കുകയാണ് ചെയ്തത്. അതേസമയം, അസമില്‍ നിന്നെത്തിയ ബിജെപി നേതാക്കള്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശിച്ചതുമില്ല.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

മണിപ്പൂരില്‍ നടത്തിയതിന് സമാനമായ നീക്കമാണ് ഹരിനായയിലെ ബിജെപി സര്‍ക്കാര്‍ പൈലറ്റിനും സംഘത്തിനുമെതിരെ പയറ്റുന്നത് എന്ന സംശയമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. പൈലറ്റിന്റെ അനുയായികളായ എംഎല്‍എമാരുടെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇവര്‍ അകലം പാലിച്ച് ഇരിക്കുന്നതായിരുന്നു വീഡിയോ.

പ്രസ്മീറ്റ് റദ്ദാക്കി

പ്രസ്മീറ്റ് റദ്ദാക്കി

പൈലറ്റിന്റെ അനുയായികളുടെത് എന്ന പേരില്‍ വന്ന വീഡിയോയില്‍ പക്ഷേ പൈലറ്റുണ്ടായിരുന്നില്ല. സച്ചിന്‍ പൈലറ്റ് എവിടെ എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. ബുധനാഴ്ച വാര്‍ത്താ സമ്മേളനം നടത്തി നിര്‍ണായകമായ പ്രഖ്യാപനം പൈലറ്റ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രസ്മീറ്റ് റദ്ദാക്കുകയാണ് ചെയ്തത്.

നിഷേധിച്ച് ബിജെപി

നിഷേധിച്ച് ബിജെപി

സച്ചിന്‍ പൈലറ്റും സംഘവും വേഗം ജയ്പൂരില്‍ മടങ്ങി എത്തണമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ഹരിയാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നിഷേധിച്ചു.

ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി...ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി...

English summary
Haryana resort turns into quarantine centre after Sachin Pilot supporters Arrived
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X