ഹരിയാന മാഗസിന് എഡിറ്ററുടെ പണി കളഞ്ഞ് 'ബീഫ്'
ചണ്ഡിഗഡ്: ബീഫ് വിഷയം രാജ്യത്താകമാനം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ ആരോഗ്യത്തിനായി ബീഫ് കഴിക്കാന്‍ ആവശ്യപ്പെട്ട ഹരിയാന വിദ്യാഭ്യാസ വകുപ്പിന്റെ മാസിക പുറത്തുവരുന്നത്. വിവാദ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരായി എഡിറ്റോറിയല്‍ എഴുതിയ മാഗസിന് എഡിറ്ററെ സര്‍ക്കാര്‍ പുറത്താക്കിയതായി ഉത്തരവിട്ടു.
ദേവയാനി സിംങ് എഡിറ്ററായ 'ശിക്ഷ സര്‍ത്തി' എന്ന വിദ്യാഭ്യാസ മാസികയിലാണ് ഇരുമ്പ് ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് ബീഫിലാണെന്ന ശാസ്ത്രീയ പഠനമടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രക്ഷാധികാരികളായുള്ള മാസികയാണിത്.

വിഷയം വിവാദമായതോടെ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കി. ബീഫ് ശരീരത്തിനു ഗുണകരമാണെന്ന ശാസ്ത്രീയ പഠനം എഡിറ്റര്‍ക്കും എഴുത്തുകാരനും മാത്രമേ ഉള്ളൂ. സംസ്ഥാനത്തൊട്ടാകെ ബീഫ് നിരോധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇതുപോലൊരു ലേഖനം ഹരിയാനയിലെ മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു. മാസിക എഡിറ്ററെ ആ സ്ഥാനത്തുനിന്നും നീക്കുകയും കൂടുതല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു എന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി റാം വിലാസ് ശര്‍മ പറഞ്ഞു.
ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്ലീങ്ങള്‍ പശുവിറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച ആളാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പശുവിനെ കാശാപ്പു ചെയ്യുന്നവര്‍ക്കെതിരെ ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനവും ഹരിയാനയാണ്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications