കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാന മാഗസിന്‍ എഡിറ്ററുടെ പണി കളഞ്ഞ് 'ബീഫ്'

  • By Athul
Google Oneindia Malayalam News

ചണ്ഡിഗഡ്: ബീഫ് വിഷയം രാജ്യത്താകമാനം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ ആരോഗ്യത്തിനായി ബീഫ് കഴിക്കാന്‍ ആവശ്യപ്പെട്ട ഹരിയാന വിദ്യാഭ്യാസ വകുപ്പിന്റെ മാസിക പുറത്തുവരുന്നത്. വിവാദ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരായി എഡിറ്റോറിയല്‍ എഴുതിയ മാഗസിന്‍ എഡിറ്ററെ സര്‍ക്കാര്‍ പുറത്താക്കിയതായി ഉത്തരവിട്ടു.

ദേവയാനി സിംങ് എഡിറ്ററായ 'ശിക്ഷ സര്‍ത്തി' എന്ന വിദ്യാഭ്യാസ മാസികയിലാണ് ഇരുമ്പ് ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് ബീഫിലാണെന്ന ശാസ്ത്രീയ പഠനമടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രക്ഷാധികാരികളായുള്ള മാസികയാണിത്.

beef

വിഷയം വിവാദമായതോടെ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കി. ബീഫ് ശരീരത്തിനു ഗുണകരമാണെന്ന ശാസ്ത്രീയ പഠനം എഡിറ്റര്‍ക്കും എഴുത്തുകാരനും മാത്രമേ ഉള്ളൂ. സംസ്ഥാനത്തൊട്ടാകെ ബീഫ് നിരോധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇതുപോലൊരു ലേഖനം ഹരിയാനയിലെ മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു. മാസിക എഡിറ്ററെ ആ സ്ഥാനത്തുനിന്നും നീക്കുകയും കൂടുതല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു എന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി റാം വിലാസ് ശര്‍മ പറഞ്ഞു.

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്ലീങ്ങള്‍ പശുവിറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച ആളാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പശുവിനെ കാശാപ്പു ചെയ്യുന്നവര്‍ക്കെതിരെ ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനവും ഹരിയാനയാണ്.

English summary
Haryana education department's magazine carried a positive article on the benefits of beef, the Haryana government sacked the editor of the magazine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X