Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലക്കേസില്‍ ആള്‍ദൈവം കുറ്റക്കാരന്‍; ഹിസാറില്‍ സംഘര്‍ഷാവസ്ഥ, പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി

ഗുരുഗ്രാം: കൊലപാതക കേസില്‍ ആള്‍ദൈവം രാംപാല്‍ കുറ്റക്കാരന്‍. രണ്ട് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ഹിസാര്‍ കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 16, 17 തിയ്യതികളില്‍ വിധിക്കും. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലുള്ള ബര്‍വാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആള്‍ദൈവം കുടുങ്ങിയത്. 2014 നവംബറിലായിരുന്നു സംഭവം.

X

ബര്‍വാലയിലെ സത്‌ലോക് ആശ്രമത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവമാണ് ഒന്ന്. പോലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവമാണ് മറ്റൊന്ന്. രണ്ട് കേസിലും രാംപാല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

കോടതി അലക്ഷ്യക്കേസില്‍ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ്-ഹരിയാന കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ വേളയില്‍ രാംപാല്‍ അനുയായികളെ ഉപയോഗിച്ച് ചെറുത്തതാണ് വെടിവയ്പ്പില്‍ കലാശിച്ചത്. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്ന കേസില്‍ രാംപാലിനെയും അനുയായികളെയും കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കോടതി വെറുതെ വിട്ടിരുന്നു. രാജ്യദ്രോഹം, കൊലപാതകം തുടങ്ങിയ കേസുകളിലാണ് പിന്നീട് വിചാരണ നടന്നത്. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹിസാറില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തിട്ടുണ്ട്. ജില്ലയില്‍ പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+