സോഷ്യല്‍ മീഡിയയില്‍ വധഭീഷണിയെന്ന് പോസ്റ്റ്: ഗായിക വെടിയേറ്റ് മരിച്ചു, പിന്നില്‍ ഗുണ്ടാസംഘം!
കഴുത്തിനും നെറ്റിയിലുമുള്പ്പെടെ ആറിടത്താണ് വെടിയേറ്റത്
പാനിപ്പത്ത്: ഹരിയാണയില്‍ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ചു. ദില്ലിയിലെ വീട്ടിലേയ്ക്ക് പോകുന്ന വഴിയില്‍ വെച്ചാണ് ഹര്‍ഷിത ദഹിയ വെടിയേറ്റു മരിക്കുന്നത്. പാനിപ്പത്തില്‍ നിന്ന് 86 കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവം. കഴുത്തിനും നെറ്റിയിലുമുള്പ്പെടെ ആറിടത്താണ് വെടിയേറ്റത്.
ഹരിയാണയിലെ നാടന്‍ പാട്ടുകളില്‍ ശ്രദ്ധയൂന്നിയ താരമാണ് ഷോ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് വെടിയേറ്റ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ ഹര്‍ഷിതയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറില്‍ ഗായികയ്ക്കൊപ്പം സഞ്ചരിച്ചിരുന്നവരോട് കാറിന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട അക്രമികള്‍ ഹര്‍ഷിതയ്ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. രണ്ട് ഗായകരും സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഹര്‍ഷിത സോഷ്യല്‍ മീഡിയയില്‍ മൊബൈല്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ താന്‍ ഇതിനെയൊന്നും ഭയക്കുന്നില്ലെന്നും ഹര്‍ഷിത പോസ്റ്റില്‍ വ്യക്തമാക്കിയുരുന്നു. എന്നാല്‍ സംഭവം പോലീസില്‍ അറിയിച്ചിരുന്നോ എന്നത് സംബന്ധിച്ച് വിവരമില്ല. എന്നാല്‍ ദില്ലിയിലെ തീഹാര്‍ ജയിലിലുള്ള ഒരു ഗുണ്ടാസംഘത്തിന്റെ തലവനാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications