കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖച്ഛായ നേപ്പാളികളുടേത് പോലെ'' സഹോദരിമാർക്ക് പാസ്പോർട്ട് നിഷേധിച്ച് അധികൃതർ

Google Oneindia Malayalam News

ദില്ലി: ഹരിയാണ സ്വദേശികളായ സഹോദരിമാർക്ക് വിചിത്രവാദം ഉന്നയിച്ച് പാസ്പോർട്ട് നിഷേധിച്ചു. നേപ്പാൾ സ്വദേശികളുടെ മുഖച്ഛായ ഉണ്ടെന്ന കാരണം പറഞ്ഞാണ് അധികൃതർ ഇരുവർക്കും പാസ്പോർട്ട് നിഷേധിച്ചത്.

പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്

'ചണ്ഡിഗഡിലെ പാസ്പോർട്ട് ഓഫീസിൽ വെച്ചാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കിയ ശേഷം ഞങ്ങൾ നേപ്പാളികളാണെന്ന് അവർ എഴുതി. ഞങ്ങളുടെ ദേശീയത തെളിയിക്കാൻ ഉദ്യോഗസ്ഥർ ഞങ്ങളോട് ആവശ്യപ്പെട്ടു'- സഹോദരിമാർ ആരോപിച്ചു.

haryanaa

ഞങ്ങൾ ഇക്കാര്യം ഹരിയാണ മന്ത്രി അനിൽ വിജിന്റെ ശ്രദ്ധയിൽപ്പെടുത്തി, അദ്ദേഹം ഇടപെട്ടതിന് ശേഷം മാത്രമാണ് പാസ്പോർട്ടിനായുള്ള നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചതെന്നും പെൺകുട്ടികൾ ആരോപിക്കുന്നു.

' ഭഗത് ബഹദൂർ എന്നയാൾ തന്റെ പെൺമക്കളായ സന്തോശിനോടും ഹെന്നയോടുമൊപ്പം പാസ്പോർട്ട് ചണ്ഡിഗഡിലെ ഓഫീസിൽ എത്തി. അവർക്ക് പാസ്പോർട്ട് നിഷേധിക്കുകയും, അപേക്ഷകരെ കണ്ടാൻ നേപ്പാളികളെപ്പോലെ തോന്നുന്നുവെന്ന് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു'- അംബാല ഡെപ്യൂട്ടി കമ്മീഷണർ അശോക് ശർമ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റകാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Haryana sisters denied passport claiming that they look like Nepalis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X