Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം ചെയ്തത് 120 സ്ത്രീകളെ; എല്ലാത്തിന്റേയും വീഡിയോയും പിടിച്ചു... ഒടുവില്‍ സ്വാമിക്ക് വിലങ്ങ്

ഹിസാര്‍(ഹരിയാണ): ആള്‍ദൈവങ്ങള്‍ ബലാത്സംഗ കേസുകളില്‍ കുടുങ്ങുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടൊന്നും അല്ല. കേരളത്തിലെ സന്തോഷ് മാധവന്‍ മുതല്‍ ആശാംറാം ബാപ്പുവും റാം റഹീം സിങ്ങും വരെ ആ നിര നീണ്ട് കിടക്കുകയാണ്.

എന്നാല്‍ ഹരിയാണയില്‍ നിന്നുള്ള ഈ വാര്‍ത്ത ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. 120 പരം സ്ത്രീകളെയാണ് ഒരു സ്വാമി ബലാത്സംഗം ചെയ്തത്. ബലാത്സംഗം ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ എല്ലാം ഇയാള്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്തിട്ടുണ്ട്.

ഫത്തേഹാബാദിലെ തൊഹാന നഗരത്തിലെ ബാബ അമര്‍പുരിയെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബില്ലു എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

120 ക്ലിപ്പുകള്‍

120 ക്ലിപ്പുകള്‍

120 സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എല്ലാം വെവ്വേറെ സ്ത്രൂകളുടേത് തന്നെയാണ് ഉറപ്പായിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

മൊബൈല്‍ ഫോണില്‍

മൊബൈല്‍ ഫോണില്‍

എല്ലാ ദൃശ്യങ്ങളും ഇയാള്‍ തന്നെയാണ് പകര്‍ത്തിയിട്ടുള്ളത് എന്നും വ്യക്തമായിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍ ആയിരുന്നു ഇയാള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്തു.

ഭീഷണിപ്പെടുത്തി ബലാത്സംഗം

ഭീഷണിപ്പെടുത്തി ബലാത്സംഗം

ഒരിക്കലല്ല, ഇയാളുടെ കെണിയില്‍ പെട്ട സ്ത്രീകളെ പലതവണ ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ സ്ത്രീകളെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്തിരുന്നത്.

ഒറ്റിയത് ബന്ധുതന്നെ

ഒറ്റിയത് ബന്ധുതന്നെ

സ്വാമി അമര്‍പുരിക്കെതിരെ ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ആരും തന്നെ പരാതിയുമായി എത്തിയിരുന്നില്ല. അമര്‍പുരിയുടെ ഒരു ബന്ധു തന്നെയാണ് ബലാത്സംഗ ദൃശ്യങ്ങള്‍ ഒരു സിഡിയില്‍ ആക്കി പോലീസിന് കൈമാറിയത് എന്നാണ് വിവരം.

ആളുകളെ തിരിച്ചറിയുന്നു

ആളുകളെ തിരിച്ചറിയുന്നു

120 ല്‍പരം സ്ത്രീകള്‍ ഉള്ളതിനാല്‍ അവരെ എല്ലാവരേയും തിരിച്ചറിയുക എന്നത് എളുപ്പമല്ല. അതിനുള്ള ശ്രമത്തിലാണ് ഫത്തേഹാബാദിലെ വനിത പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍.

രണ്ട് പേര്‍ തയ്യാറായി

രണ്ട് പേര്‍ തയ്യാറായി

എന്തായാലും ദൃശ്യങ്ങളില്‍ ഉള്ള ചില സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ സ്വാമിക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ട് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ സ്വാമിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

നേരത്തേയും ബലാത്സംഗം

നേരത്തേയും ബലാത്സംഗം

അമര്‍പുരിക്കെതിരെ ആദ്യമായിട്ടല്ല ഇങ്ങനെ ഒരു ആരോപണം. ഒമ്പത് മാസത്തിന് മുമ്പ് ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് പോലീസ് കേസെടുത്തിരുന്നു. ഇയാളുടെ ക്ഷേത്രത്തില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു സ്ത്രീയുടെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+