കരാട്ടെ താരത്തെ ഓട്ടോയിൽ വച്ച് അപമാനിച്ചു!! പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷനും ജയിലും!
ചണ്ഡീഗഡ്: കരാട്ടെ താരത്തെ അപമാനിച്ച ട്രാഫിക് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ. കരാട്ടെ ദേശീയ താരത്തെ അപമാനിച്ച കേസിലാണ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ശനിയാഴ്ച റോത്തക്കിൽ വച്ച് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. 21 കാരിയായ കരാട്ടെ താരമാണ് പോലീസ് കോൺസ്റ്റബിളിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കരാട്ടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ചുവരുമ്പോൾ ഓട്ടോറിക്ഷയിൽ വച്ച് പോലീസ് ഉധ്യോഗസ്ഥന്‍ ലൈംഗികമായി അപമാനിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പോലീസ് കോണ്‍സ്റ്റബിൾ യാസീനിനെയാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്.
യൂണിഫോമിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ഓട്ടോയിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയിൽ ആരോപിക്കുന്നു. പെൺകുട്ടിയോട് സൗഹൃദം സ്ഥാപിക്കണമെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥന് തന്നോട് ഫോണ്‍ നമ്പർ ആവശ്യപ്പെട്ടുവെന്നും കരാട്ടെ താരം ആരോപിക്കുന്നു. എന്നാൽ സംസാരിക്കാൻ തയ്യാറായല്ലെന്ന് പെൺകുട്ടി വ്യക്തമാക്കിയതോടെ ഉദ്യോഗസ്ഥന് ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

തുടർന്ന് സ്വയം രക്ഷാർത്ഥം വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് വിടാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്റ്റേഷനിൽ വച്ച് മുതിർ വനിതാ പോലീസ് ഉദ്യോഗസ്ഥ പോലും തന്നെ സഹായിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. എന്നാൽ സംഭവമറിഞ്ഞതോടെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി റോത്തക് എസ്പി പങ്കജ് നെയ്ൻ വ്യക്തമാക്കി. കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ സംഭവത്തോടെ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. പരാതിയിൽ കുറ്റം ആരോപിക്കപ്പെടുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് ലൈനിലേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. റോത്തക് എസ്പിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications