കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരാട്ടെ താരത്തെ ഓട്ടോയിൽ വച്ച് അപമാനിച്ചു!! പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷനും ജയിലും!

Google Oneindia Malayalam News

ചണ്ഡീഗഡ്: കരാട്ടെ താരത്തെ അപമാനിച്ച ട്രാഫിക് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ. കരാട്ടെ ദേശീയ താരത്തെ അപമാനിച്ച കേസിലാണ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ശനിയാഴ്ച റോത്തക്കിൽ‍ വച്ച് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. 21 കാരിയായ കരാട്ടെ താരമാണ് പോലീസ് കോൺസ്റ്റബിളിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കരാട്ടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ചുവരുമ്പോൾ ഓട്ടോറിക്ഷയിൽ വച്ച് പോലീസ് ഉധ്യോഗസ്ഥന്‍ ലൈംഗികമായി അപമാനിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പോലീസ് കോണ്‍സ്റ്റബിൾ യാസീനിനെയാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്.

ചീഫ് ജസ്റ്റിസിന്‍റെ 'മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍' അധികാരം ദീപക് മിശ്രയെ ബോധ്യപ്പെടുത്തണം.. പരമാധികാരിയാവേണ്ടെന്നും പൊതുതാത്പര്യ ഹരജി!ചീഫ് ജസ്റ്റിസിന്‍റെ 'മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍' അധികാരം ദീപക് മിശ്രയെ ബോധ്യപ്പെടുത്തണം.. പരമാധികാരിയാവേണ്ടെന്നും പൊതുതാത്പര്യ ഹരജി!

യൂണിഫോമിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ഓട്ടോയിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും പെണ്‍‍കുട്ടി പരാതിയിൽ ആരോപിക്കുന്നു. പെൺകുട്ടിയോട് സൗഹൃദം സ്ഥാപിക്കണമെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥന്‍ തന്നോട് ഫോണ്‍ നമ്പർ ആവശ്യപ്പെട്ടുവെന്നും കരാട്ടെ താരം ആരോപിക്കുന്നു. എന്നാൽ സംസാരിക്കാൻ തയ്യാറായല്ലെന്ന് പെൺകുട്ടി വ്യക്തമാക്കിയതോടെ ഉദ്യോഗസ്ഥന്‍ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

bihar-girl-

തുടർന്ന് സ്വയം രക്ഷാർത്ഥം വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് വിടാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്റ്റേഷനിൽ വച്ച് മുതിർ വനിതാ പോലീസ് ഉദ്യോഗസ്ഥ പോലും തന്നെ സഹായിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. എന്നാൽ സംഭവമറിഞ്ഞതോടെ കേസിൽ എഫ്ഐആർ രജിസ്റ്റർ‍ ചെയ്തതായി റോത്തക് എസ്പി പങ്കജ് നെയ്ൻ വ്യക്തമാക്കി. കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ സംഭവത്തോടെ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. പരാതിയിൽ കുറ്റം ആരോപിക്കപ്പെടുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് ലൈനിലേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. റോത്തക് എസ്പിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

English summary
A Haryana traffic police constable has been arrested and placed under suspension for allegedly sexually harassing a national-level woman karate player in a shared auto-rickshaw in Rohtak, police said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X