• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹരിയാനയില്‍ പപ്പു-ഗപ്പു ഫൈറ്റ്; രാഷ്ട്രീയത്തില്‍ കേമനാര്? അത് താന്‍ തന്നെയെന്ന് സുര്‍ജേവാല

  • By News Desk

ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടയിലും ഹരിയാന കോണ്‍ഗ്രസില്‍ പോര് രൂക്ഷമാവുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സെല്‍ജ കുമാരി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയുമായി കൈകോര്‍ത്തതോടെയാണ് പുതിയ കലഹത്തിന് തുടക്കമായത്. ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ ദിപീന്ദര്‍ ഹൂഡക്ക് സീറ്റ് നല്‍കിയതോടെ അമര്‍ഷം പുകയുന്നുണ്ടായിരുന്നു. നേരത്തെ സെല്‍ജ മത്സരിക്കാനിരുന്ന സീറ്റിലേക്കാണ് ദിപീന്ദര്‍ഹൂഡയെ മത്സരിപ്പിച്ചത്. ഇതാണ് സെല്‍ജയെ ചൊടിപ്പിച്ചത്. അതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും സുര്‍ജേവാലയും തമ്മില്‍ വലിയ വാഗ്വാദമാണ് നടക്കുന്നത്.

സംസ്ഥാനത്തിന്റെ പപ്പു

സംസ്ഥാനത്തിന്റെ പപ്പു

രണ്‍ദീപ് സുര്‍ജേവാലക്കൊപ്പം രാഹുല്‍ഗാന്ധിക്കെതിരേയും രൂക്ഷവിമര്‍ശനമാണ് ഖട്ടര്‍ ഉയര്‍ത്തിയത്.' രാഷ്ട്രീയത്തില്‍ യാതൊരു അനുഭവവും ഇല്ലാത്ത അഞ്ച് വര്‍ഷത്തില്‍ ഏഴ് ദിവസം മാത്രം അസംബ്ലിയില്‍ പങ്കെടുത്ത ഇത്തരം ആളുകളെകുറിച്ച് ഞാന്‍ എന്ത് പറയാനാണ്. ഒന്ന് രാജ്യത്തിന്റെ പപ്പുവും മറ്റൊന്ന് സംസ്ഥാനത്തിന്റെ പപ്പുവുമാണ്.' ഖട്ടര്‍ പറഞ്ഞു.

ഗപ്പു ഖട്ടര്‍ സാഹിബ്

ഗപ്പു ഖട്ടര്‍ സാഹിബ്

ഖട്ടറിന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി സുര്‍ജേവാല രംഗത്തെത്തി. ഗപ്പുവെന്നായിരുന്നു സുര്‍ജേവാല ഖട്ടറിനെ വിളിച്ചത്. ഹരിയായ മുഖ്യമന്ത്രിയേക്കാള്‍ അനുഭവം തനിക്കുണ്ടെന്നും സുര്‍ജേവാല പറഞ്ഞു. 'ഗപ്പു ഖട്ടര്‍ സാഹിബ്, എന്തുകൊണ്ടാണ് ബിജെപിയും ഹരിയാന സര്‍ക്കാരും പിന്നാക്ക വിഭാഗത്തില്‍പെട്ട ഹരിയാന വനിത ഐഎസ് ഓഫീസര്‍മാര്‍ക്ക് സുരക്ഷയൊരുക്കാത്തത്. അവര്‍ രീജി വെക്കുന്നതുവരെ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. ഗോസിപ്പുകള്‍ക്കപ്പുറം നിങ്ങള്‍ എന്തെങ്കിലും ചെയ്യുമോ' സുര്‍ജേവാല ചോദിച്ചു.

 രാഷ്ട്രീയത്തില്‍ താന്‍ തന്നെ

രാഷ്ട്രീയത്തില്‍ താന്‍ തന്നെ

ജിവിതത്തില്‍ ഇതുവരേയും മനോഹര്‍ലാല്‍ ഖട്ടര്‍ രണ്ട് തെരഞ്ഞെടുപ്പുകളെ മാത്രമെ നേരിട്ടിട്ടുള്ളു. ഞാന്‍ എട്ട് തെരഞ്ഞെടുപ്പുകളെ നേരിടുകയും നാലെണ്ണത്തില്‍ വിജയിക്കുകയും ചെയതിട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു. പ്രായത്തിലും പദവിയിലും നിങ്ങള്‍ എന്നെക്കാള്‍ ഉയരത്തിലാണ്. അതിനെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ താന്‍ നിങ്ങളേക്കാള്‍ ഉയരത്തിലാണെന്നും ഖട്ടര്‍ പറഞ്ഞു. അദ്ദേഹം നിഷ്‌കളങ്കനായ കളിക്കാരനും അനുഭവ പരിചയമില്ലാത്ത മുഖ്യമന്ത്രിയുമാണെന്നും സുര്‍ജേവാല പറഞ്ഞു.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സുര്‍ജേവലയെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നത് രാഹുല്‍ഗാന്ധിയുടെ തീരുമാനമായിരുന്നു. ഈ നിര്‍ദ്ദേശ പ്രകാരം ഉപതെരഞ്ഞടുപ്പില്‍ സുര്‍ജേവാല മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സിറ്റിങ് സീറ്റിലും സുര്‍ജേവാലയ്ക്ക് വിജയിക്കാനായില്ല.

ലോക്ക്ഡൗണ്‍ ഇളവ്

ലോക്ക്ഡൗണ്‍ ഇളവ്

നേരത്തെ ഖട്ടര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും മുഖ്യമന്ത്രിമാരുടേയും യോഗം ചേര്‍ന്നിരുന്നു. ഞായറാഴ്ച്ചയായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയപ്പോള്‍ ഖട്ടര്‍ അണ്‍ലോക്ക്-1 എന്ന തരത്തില്‍ സംസ്ഥാനത്തും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ജനങ്ങള്‍ക്കും ചരക്ക് ഗതാഗതത്തിനും അന്തര്‍ജില്ലാ- അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലെന്നായിരുന്നു യോഗത്തില്‍ തീരുമാനിച്ചത്.

കൊവിഡ് കേസുകള്‍

കൊവിഡ് കേസുകള്‍

മൂന്ന് മണിക്കൂര്‍ നീണ്ട യോഗമായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഹരിയാനയില്‍ 265 കേസുകളാണ് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടിയ നമ്പര്‍ ആണിത്. അതില്‍ 129 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ഗുരുഗ്രാമില്‍ ആണ്. ഇതാടെ സംസ്ഥാനത്തെ കൊവിഡ് ബാധിതര്‍ 2356 ആയി.

ഇടപെടലുകള്‍

ഇടപെടലുകള്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ വീഴ്ച്ചകള്‍ ചൂണ്ടികാട്ടി നേരത്തെ തന്നെ രംഗത്തെത്തിയ നേതാവാണ് സുര്‍ജ്ജേവാല.

സുര്‍ജേവാല കര്‍ഷകര്‍ക്കിടയില്‍ ഇറങ്ങി പ്രശ്നങ്ങള്‍ മനസിലാക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും അടക്കം ജനകീയമായ ഇടപെടലുകളാണ് നടത്തികൊണ്ടിരിക്കുന്നത്.

അസ്വസ്ഥമാക്കുക

അസ്വസ്ഥമാക്കുക

ഇതെല്ലാം സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കുകയാണ്. ആശുപത്രകള്‍ സന്ദര്‍ശിക്കുകയും കൊവിഡ് പ്രതിരോധത്തിനായി പിപിഇ കിറ്റുകളും മാസ്‌കും വിതരണം ചെയ്യുകയും സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധിയിലും അദ്ദേഹം ഇടപെട്ടിരുന്നു.

English summary
Haryana Victim A Pappu-Gappu Fight Between Surjwala And manohar lal Khattar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X