കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയെ പൊതുവേദിയില്‍ നിന്ന് ഇറക്കിവിട്ടു, ഐപിഎസുകാരിയെ സ്ഥലംമാറ്റി

  • By Athul
Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാന ഫത്തേഹാബാദ് ജില്ലാ ഭരണകൂടവും പബ്ലിക്ക് റിലേഷന്‍ വകുപ്പും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജും യുവ ഐപിഎസ് ഉദ്യോഗസ്ഥയായ സംഗീത കാലിയും തമ്മിലുള്ള വാക്കേറ്റം പുതിയ മാനം കൈവരിക്കുന്നു.

വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള മന്ത്രിയുടെ വാക്ക് അനുസരിക്കാതിരുന്ന ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ഗര്‍ഗോണിലേക്കാണ് സ്ഥലമാറ്റിയത്.

കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് മന്ത്രിയും ഐപിഎസ് ഉദ്യോഗസ്ഥയായ സംഗീത കാലിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. പരിപാടി ആരംഭിച്ച ശേഷം നടന്ന സംഭാഷണമാണ് വാക്കേറ്റത്തിന് ആധാരം.

ips

ഹരിയാന അതിര്‍ത്തിയിലെ മദ്യക്കടത്ത് തടയാനായി പൊലീസിന് എന്തുചെയ്യാന്‍ കഴിഞ്ഞു എന്ന ആരോഗ്യമന്ത്രിയുടെ ചോദ്യത്തിന് കഴിഞ്ഞ പത്തുമായമായി 2,500 കോസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തു എന്നായിരുന്നു സംഗീത കാലിയുടെ മറുപടി.

എന്നാല്‍ പൊലീസും കുറ്റവാളികളും മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഒത്തുതൂര്‍പ്പിലാണെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മദ്യകച്ചവടത്തിന് അനുമതി നല്‍കുന്നത് സര്‍ക്കാരുതന്നെയാണെന്ന് സംഗീത തിരിച്ചടിച്ചു. ഇതോടെ സംഗീതയോട് വേദിവിട്ട് പുറത്തുപോകാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പുറത്തുപോകാന്‍ ആവില്ലെന്നും അവര്‍ തീര്‍ത്തുപറഞ്ഞു. ഇതോടെ തന്നെ അനുസരിക്കാത്തവരോടൊത്ത് തനിക്കിരിക്കാന്‍ ആവില്ലെന്ന് വ്യകതമാക്കി മന്ത്രി പുറത്തുപോവുകയായിരുന്നു.

ഇതിനെപ്പറ്റി മുഖ്യമന്ത്രിയോടും ഡിജിപിയോടും പരാതിപ്പെടും എന്നും മന്ത്രി പറഞ്ഞിരുന്നു. അതിന്റെ തുടര്‍നടപടിയായിയാണ് സംഗീതയെ സ്ഥലം മാറ്റി എന്ന ഉത്തരവ് പുറത്തുവരുന്നത്. എന്നാല്‍ സംഭവം നടന്നത് മാധ്യമങ്ങള്‍ക്കുമുന്നിലാണെന്നും അതില്‍ കൂടുതല്‍ ഒന്നും തനിക്ക് പറയാനില്ലെന്നും സംഗീത പറഞ്ഞു.

English summary
Police chief of Haryana's Fatehabad district who had a heated exchange with Health Minister Anil Vij during a meeting yesterday has been removed from the post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X