കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ഡയറക്ടറെ പുറത്താക്കിയതെന്തിന്? റാഫേൽ ഇടപാടോ? കോൺഗ്രസിന്റെ ചോദ്യത്തിൽ പരുങ്ങി കേന്ദ്രം!!

Google Oneindia Malayalam News

ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മ്മയെ പുറത്താക്കിയതെന്തിനെന്ന ചോദ്യവുമായി കോൺഗ്രസ്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്ത് കൊണ്ടുവരുമെന്ന ഭയത്താലാണോ പുറത്താക്കിയതെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ചോദ്യം. സിബിഐയുടെ സ്വാതന്ത്ര്യത്തിനുമേല്‍ അവസാനത്തെ ആഘാതവും ഏല്‍പ്പിച്ചിരിക്കുകയാണെന്ന് ബിജെപിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

<strong>ബിജെപിക്ക് സംഭാവന നല്‍കൂ.... രാജ്യത്തെ സേവിക്കാം.... പാര്‍ട്ടിക്കായി പിരിവിറങ്ങി മോദി!!</strong>ബിജെപിക്ക് സംഭാവന നല്‍കൂ.... രാജ്യത്തെ സേവിക്കാം.... പാര്‍ട്ടിക്കായി പിരിവിറങ്ങി മോദി!!

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും മറുപടി തേടിയതിനാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് രൺദീപ് സുർജേവാല ആരോപിക്കുന്നത്. ഒരിക്കല്‍ പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായിരുന്ന സിബിഐയുടെ വിശ്വാസ്യതയും സത്യസന്ധതയുമൊക്കെ ഇല്ലാതായെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇനിയും രണ്ട് വർഷം കാലാവധി

ഇനിയും രണ്ട് വർഷം കാലാവധി

2017 ലാണ് അലോക് വര്‍മ ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. അലോക് വര്‍മയ്ക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടെന്നിരിക്കെയാണ് അദ്ദേഹത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

അന്വേഷണം സുതാര്യമാക്കാൻ

അന്വേഷണം സുതാര്യമാക്കാൻ

അതേസമയം സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരുന്നു സിബിഐ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയെന്നും, ഇത് അന്വേഷണം സുതാര്യമാക്കുന്നതിനാണെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐയിലെ ഉദ്യോഗസ്ഥരുടെ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഫീസുകൾ പൂട്ടി

ഓഫീസുകൾ പൂട്ടി

എന്‍ നാഗേശ്വരറാവുവിന് താല്‍ക്കാലിക ചുമതല നൽകി. സിബിഐ തലപ്പത്തെ ഉള്‍പ്പോരിന്‍റെ തുടര്‍ച്ചയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. സിബിഐ തലപ്പത്തെ ഉള്‍പ്പോരിന്‍റെ തുടര്‍ച്ചയായാണ് തീരുമാനം. ഇന്നലെ വൈകിട്ട് ചേര്‍ന്ന അപ്പോയിന്‍റ്മെന്റ് കമ്മറ്റിയാണ് തീരുമാനമെടുത്തത്. സിബിഐ മേധാവിയുടെയും ഉപമേധാവിയുടെയും ഓഫീസ് അടച്ചൂപൂട്ടി. അലോക് കുമാര്‍ വര്‍മയുെടയും അസ്താനയുടെയും ഓഫീസുകളാണ് പൂട്ടിയത്.

അലോക് വർമയ്ക്കെതിരെ വ്യാജമൊഴി

അലോക് വർമയ്ക്കെതിരെ വ്യാജമൊഴി

സിബിഐ ആസ്ഥാനത്തെ 10 , 11 നിലകള്‍ സീല്‍ ചെയ്തു, ജോയിന്‍റ് ഡയറക്ടര്‍ എം നാഗേശ്വര റാവു ചുമതലയേറ്റു . പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടിട്ടും കടുത്ത നിലപാടു തുടരുന്ന സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരെ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അലോക് വർമയ്ക്കെതിരെ വ്യാജമൊഴി നൽകിയെന്ന ആരോപണത്തെ തുടർന്നു കഴിഞ്ഞദിവസം ഡിസിപി ദേവേന്ദ്ര കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ 7 ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിട്ടു.

English summary
Has CBI chief Alok Verma been sacked for his keenness toprobe Rafale scam, asks Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X