കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവസാനത്തെ അഭയവും നഷ്ടപ്പെട്ടോ?; ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയില്ല': മദന്‍ ബി ലോക്കൂര്‍

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് രാജ്യസഭ എംപിയായി നാമനിര്‍ദേശം ചെയ്ത നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. രജ്ഞന്‍ ഗൊഗോയിയെ ശുപാര്‍ശ ചെയ്തതില്‍ ആശ്ചര്യമില്ലെന്നും എന്നാല്‍ അത് ഇത്ര പെട്ടെന്ന് സംഭവിച്ചതിലാണ് അത്ഭുതമെന്നും മദന്‍ ബി ലോക്കൂര്‍ പറഞ്ഞു.

'രജ്ഞന്‍ ഗൊഗായിക്ക് പദവികള്‍ ലഭിക്കും എന്നതിനെക്കുറിച്ച് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ ഈ നാമനിര്‍ദേശം ഒരു ആശ്ചര്യമായി തോന്നുന്നില്ല. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം അത് ഇത്രപ്പെട്ടെന്ന് സംഭവിച്ചല്ലോയെന്നതാണ്. ഇത് നിതീ ന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം, എന്നിവയെ പുനര്‍നിര്‍വചിക്കും വിധത്തിലുള്ളതാണ്. അവസാനത്തെ അഭയവും ഇല്ലാതാവുകയാണോ?' മദന്‍ ബി ലോക്കൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

RANJAN GOGOI

2018 ല്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ നടപടികളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജസ്റ്റിസുമാരായിരുന്ന രജ്ഞന്‍ ഗൊഗോയി, മദന്‍ ബി ലോക്കൂര്‍, ജെ ചെലമേശ്വര്‍, കുരിയന്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനം വിളിച്ചത് ഏറെ വിവാദമായിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ് ആയ രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് രഞ്ജന്‍ ഗൊഗോയിയെ ശുപാര്‍ശ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അയോധ്യ അടക്കമുളള നിര്‍ണായക കേസുകളില്‍ രഞ്ജന്‍ ഗൊഗോയ് വിധി പറഞ്ഞിട്ടുണ്ട്.

2018 ഒക്ടോബര്‍ മൂന്നിന് ദീപക് മിശ്രയ്ക്ക് ശേഷമാണ് പരമോന്നത കോടതിയുടെ തലവനായി രഞ്ജന്‍ ഗൊഗോയ് നിയോഗിക്കപ്പെടുന്നത്. ഗൊഗോയ് വിരമിക്കുന്നതിന് മുന്‍പുളള ഒരാഴ്ച നിരവധി സുപ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അയോധ്യ കേസ്, ശബരിമല, റാഫേല്‍ കേസ് അടക്കം രാജ്യം കാതോര്‍ത്തിരുന്ന വിധികള്‍ പുറപ്പെടുവിച്ചാണ് ഗൊഗോയ് സുപ്രീം കോടതിയുടെ പടിയിറങ്ങിയത്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുളള അയോധ്യ കേസില്‍ ഹിന്ദു കക്ഷികള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും പളളി പണിയാന്‍ 5 ഏക്കര്‍ സ്ഥലം മുസ്ലീംകള്‍ക്ക് വിട്ട് കൊടുക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഈ വിധി വലിയ വിവാദമായി. ശബരിമല ഉള്‍പ്പെടെയുളള കേസുകള്‍ വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിട്ടു.

റാഫേല്‍ കേസില്‍ പുനരന്വേഷണം വേണ്ടെന്ന വിധിയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ സുപ്രീം കോടതിയും വരും എന്ന വിധിയും രഞ്ജന്‍ ഗൊഗോയിയുടേതാണ്. സുപ്രീം കോടതിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി നാല് ജഡ്ജിമാര്‍ കോടതിക്ക് പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയവരില്‍ ഒരാള്‍ ഗൊഗോയ് ആയിരുന്നു. ചീഫ് ജസ്റ്റിസ് ആയിരിക്കെ സുപ്രീം കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണം രഞ്ജന്‍ ഗൊഗോയിയെ വിവാദത്തിലാക്കി.

English summary
Has last bastion fallen, asks justice lokur Ranjan Gogoi's Rajdasabha Nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X