കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യ വിട്ടോ...? നീതിദേവത കണ്ണടയ്ക്കുമോ?

Google Oneindia Malayalam News

ഗുഡ്ഗാവ്/ദില്ലി: ഗുഡ്ഗാവില്‍ നേപ്പാളി സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യ വിട്ടോ? ഒടുവില്‍ ലഭിയ്ക്കുന്ന സൂചനകള്‍ അങ്ങനെയാണ്. നയതന്ത്രജ്ഞനും ഭാര്യയും കൂടി സൗദിയിലേയ്ക്ക് തിരിച്ചുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെ വന്നാല്‍ ആ രണ്ട് നേപ്പാളി സ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിയ്ക്കും. നയതന്ത്രജ്ഞനെ സൗദി അറേബ്യ അവരുടെ നാട്ടില്‍ വച്ച് വിചാരണ ചെയ്യുമോ? ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ സ്ഥിതി എന്താവും?

സൗദിയിലേയ്ക്ക് കടന്നു?

സൗദിയിലേയ്ക്ക് കടന്നു?

വീട്ടുജോലിയ്ക്ക് നിന്ന് രണ്ട് നേപ്പാളി സ്ത്രീകളെ അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയ സൗദി നയതന്ത്രജ്ഞന്‍ ഭാര്യയ്‌ക്കൊപ്പം നാട്ടിലേയ്ക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എംബസിയില്‍ ഉണ്ടോ

എംബസിയില്‍ ഉണ്ടോ

ഗുഡ്ഗാവിലെ ഫ്‌ലാറ്റില്‍ നിന്ന് മാറി, നയതന്ത്രജ്ഞന്‍ ദില്ലിയിലെ സൗദി എംബസിയില്‍ ആണ് ഇപ്പോള്‍ താമസമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 പോലീസ് കയറില്ല

പോലീസ് കയറില്ല

മറ്റ് രാജ്യങ്ങളുടെ എംബസിയ്ക്കുള്ളില്‍ കയറാന്‍ ഇന്ത്യന്‍ പോലീസിന് അവകാശമില്ല. ഈ ഇളവ് സൗദി നയതന്ത്രജ്ഞന്‍ ഉപയോഗിയ്ക്കുകയാണെന്നും ആരോപണം ഉണ്ട്.

പോലീസ് കുടുങ്ങി

പോലീസ് കുടുങ്ങി

രണ്ട് സ്ത്രീകളുടെ പരാതിയില്‍ എന്ത് നടപടിയെടുക്കണം എന്നറിയാതെ കുഴങ്ങിയിരിയ്ക്കുകയാണ് പോലീസ്. നയതന്ത്ര ഉദ്യോഗസ്ഥനായതിനാല്‍ നടപടിയെടുക്കുന്നതിന് പരിമിതികള്‍ ഏറെയാണ്.

നയതന്ത്ര പരിരക്ഷ

നയതന്ത്ര പരിരക്ഷ

സൗദി എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയാണ് ആരോപണ വിധേയനായ വ്യക്തി എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയും ഉണ്ട്.

സൗദിയുടെ പ്രതിഷേധം

സൗദിയുടെ പ്രതിഷേധം

നയതന്ത്രജ്ഞന്റെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന നടത്തിയതില്‍ സൗദി എംബസി വിദേശകര്യമന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചു. വിയന്ന കണ്‍വെന്‍ഷന്‍ തീരുമാനങ്ങളുടെ ലംഘനമാണിതെന്നാണ് ആരോപണം.

മെഡിക്കല്‍ പരിശോധന

മെഡിക്കല്‍ പരിശോധന

പരാതിക്കാരായ രണ്ട് സ്ത്രീകളേയും പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. രണ്ട് പേരും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു.

നയതന്ത്രജ്ഞന്റെ അതിഥികള്‍

നയതന്ത്രജ്ഞന്റെ അതിഥികള്‍

സ്ത്രീകളെ പീഡിപ്പിച്ച നയതന്ത്രജ്ഞന്റെ അതിഥികള്‍ ആരെന്ന് ഇപ്പോഴും വ്യക്തമല്ല. ഇവര്‍ നയതന്ത്ര ഉദ്യോഗസ്ഥരല്ലെങ്കില്‍ അവരെ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.

English summary
Has the Saudi diplomat, who is accused of raping two Nepalese women, left India? Sources say that the diplomat has left India for Saudi Arabia with his wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X