കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് തീവ്രവ്യാപനം കുറഞ്ഞോ? നഗരങ്ങളിൽ കേസുകളിൽ കുത്തനെ കുറവ്

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് ആശ്വാസത്തിന് വക നൽകി കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,38,018 പേര്‍ക്കാണ്. 310 മരണങ്ങളാണ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 14.43%മായി കുറഞ്ഞു. നിലവില്‍ 17,36,628 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 4.62 ശതമാനമാണിത്. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്.

oronavirus32-1589795079-164243

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 31,111 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പശ്ചിമബംഗാളിലും കേസുകളിൽ കുറവ് രേഖപ്പെടുത്തി. ദില്ലിയിൽ 18,286 കേസുകളായിരുന്നു ഞായറാഴ്ച സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 12,527 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്നതാണ് കേസുകളുടെ എണ്ണത്തിലുള്ള കുറവ് തെളിയിക്കുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. അതേസമയം പോസിറ്റിവിറ്റി നിരക്ക് 27.99 ശതമാനാണ്. 44,762 പരിശോധനകളാണ് നടന്നത്. കഴിഞ്ഞ വർഷം നവംബർ 30 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന പരിശോന നിരക്കാണിത്.

കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച 9,385 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 33 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുമ്ട്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.58 ലക്ഷമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പോസിറ്റീവ് നിരക്ക് 37 ശതമാനമായി ഉയർന്നിരുന്നു. നിലവിൽ അത് 26. 43 ശതമാനമായി കുറഞ്ഞു.

അതേസമയം രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,49,143 പരിശോധനകള്‍ നടത്തി. ആകെ 70.54 കോടിയിലേറെ (70,54,11,425) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 14.92 ശതമാനമാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 14.43 ശതമാനമാണെന്നും സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 80 ലക്ഷത്തിനടുത്ത് (79,91,230) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 158.04 കോടി (1,58,04,41,770) പിന്നിട്ടു. 1,69,76,817 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 158.16 കോടിയിലധികം (1,58,16,75,635) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 13.25 കോടിയിലധികം (13,25,29,901) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷം

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്. നിലവിൽ സെക്രട്ടറിയേറ്റ്, കെ എസ് ആർ ടി സി, പോലീസ് സേന എന്നിവർക്കിടയിൽ ഉൾപ്പെടെ അതിതീവ്ര വ്യാപനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധയിടങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടേറിയറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയിലും നിരവധി പേര്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ സെന്‍ട്രല്‍ ലൈബ്രറി അടച്ചു. 23-ാം തീയതി വരെയാണ് ലൈബ്രറി അടച്ചത്.

ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവരും കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

English summary
Has the spread of covid reduced in the country? Cities have seen a sharp decline in cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X