കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്കെതിരെ പ്രിയങ്ക: യുപിയില്‍ ക്രിമിനലുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം, സര്‍ക്കാര്‍ കീഴടങ്ങിയോ?

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്ത് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. ക്രമിനല്‍ സംഘങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും തോന്നുംപോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

06

ക്രമിനലുകള്‍ക്ക് മുമ്പില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കീഴടങ്ങുകയാണോ ചെയ്യുന്നതെന്നും പ്രിയങ്ക ചോദിച്ചു. എല്ലായിടത്തും അക്രമങ്ങള്‍ നടക്കുകയാണ്. സ്വസ്ഥത നഷ്ടപ്പെട്ടു. ക്രിമിനല്‍ സംഘങ്ങള്‍ അവര്‍ക്ക് തോന്നുംപോലെ ചെയ്യുന്നു. ആരും നിയന്ത്രിക്കുന്നില്ല. എന്നാല്‍ ഇവരെ നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നുമില്ല. ക്രമിനലുകള്‍ക്ക് മുമ്പില്‍ യോഗി സര്‍ക്കാര്‍ കീഴടങ്ങിയോ എന്നാണ് സംശയമെന്നും പ്രിയങ്ക ചോദിച്ചു.

നേരത്തെ സമാജ് വാദി പാര്‍ട്ടിയും ബിജെപിക്കെതിരെ ഇക്കാര്യത്തില്‍ രംഗത്തുവന്നിരുന്നു. ഉത്തര്‍ പ്രദേശില്‍ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ ഇടപെടല്‍.

പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സിപ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സി

പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമത്തിലാണ്. ഒരു ഭാഗത്ത് പ്രിയങ്കയും മറുഭാഗത്ത് ജ്യോതിരാദിത്യ സിന്ധ്യയുമാണ് യുപിയിലെ കോണ്‍ഗ്രസിന് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാത്തലത്തില്‍ പുനസ്സംഘടന നടത്തിയും നേതൃത്വങ്ങളില്‍ മാറ്റം വരുത്തിയും പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയും പ്രിയങ്ക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്.

English summary
Has UP govt surrendered before criminals? Priyanka attacks Yogi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X