കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ നിന്നും 40 ലക്ഷത്തിന് വിമാനം 'വിളിച്ച്' ഹസന്‍ കുഞ്ഞി ഖത്തറിലേക്ക് പറക്കുന്നു

Google Oneindia Malayalam News

കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സാധാരണ ഗതിയിലുള്ള വിമാനം രാജ്യത്ത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. വന്ദേഭാരത് മിഷന്‍ വിമാന സര്‍വ്വീസുകളും ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഗള്‍ഫ് മേഖലയിലേക്കടക്കമുള്ള യാത്രക്കാര്‍ വരുന്നതും പോവുന്നതും ഇത്തരം വിമാനങ്ങളിലാണ്. ഇതിനിടയിലാണ് ഒരാള്‍ കേരളത്തില്‍ നിന്നും വിമാനം വിളിച്ച് ഖത്തറിലേക്ക് പോവാന്‍ ഒരുങ്ങുന്നത്.

പ്രത്യേകം വിമാനം

പ്രത്യേകം വിമാനം

പ്രമുഖ വ്യവസായി ഡോ. എംപി ഹസന്‍ കുഞ്ഞിയാണ് പ്രത്യേകം വിമാനം ഏര്‍പ്പെടുത്തി ഖത്തറിലേക്ക് പോവുന്നത്. ലോക് ഡൗണ്‍ കാരണം കഴിഞ്ഞ ആറ് മാസമായി നാട്ടിലുള്ള അദ്ദേഹം 14 ന് രാവിലെ 11.30 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. പ്രൈവറ്റ് എയര്‍ ജെറ്റ് (ചാലഞ്ചര്‍ 605) വിമാനമാണ് എംപി ഹസന്‍ കുഞ്ഞി തയ്യാറാക്കിയിരിക്കുന്നത്.

പ്രൈവറ്റ് ജെറ്റുകള്‍

പ്രൈവറ്റ് ജെറ്റുകള്‍

ഇത്തരം പ്രൈവറ്റ് ജെറ്റുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും അതുവഴി കൂടുതല്‍ വരുമാന സാധ്യതയുണ്ടെന്നു തെളിയിക്കുകയുമാണ് ഇത്തരത്തിലുള്ള യാത്രയുടെ ലക്ഷ്യമെന്നും കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഡയറക്ടര്‍ കൂടിയായ ഹസന്‍ കുഞ്ഞി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കണ്ണൂരില്‍ നിന്നും

കണ്ണൂരില്‍ നിന്നും

കൊവിഡ് ഭീഷണി ഒഴിയുന്നതോടെ ടൂറിസം രംഗത്തേക്കും ആരോഗ്യ ടൂറിസം രംഗത്തേക്കും മറ്റു രാജ്യങ്ങളിൽ നിന്ന് ചെറിയ പ്രൈവറ്റ് ജെറ്റുകളിൽ ഇവിടേക്ക് ആളുകള്‍ക്ക് എത്താന്‍ കഴിയും. ഗള്‍ഫ് മേഖലയില്‍ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരില്‍ നിന്ന് യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരന്‍ കൂടിയാണ് ഹസന്‍ കുഞ്ഞി.

സീറ്റുകള്‍

സീറ്റുകള്‍

ഹസന്‍ കുഞ്ഞിക്കും കുടുംബത്തിനും 12 സീറ്റുമുള്ള വിമാനമാണ് ഖത്തറില്‍ നിന്നും എത്തുക. യാത്രക്കാരില്ലാതെയാണ് വിമാനം കണ്ണൂരില്‍ നിന്നും എത്തുക. അതില്‍ ഹസന്‍ കുഞ്ഞിയും സുഹറാബിയും മാത്രമാണ് തിരികെ പോവുന്നത്. ജെറ്റ് ക്രാഫ്റ്റിന്റെതാണു വിമാനം. മെഡ്ടെക് കോര്‍പറേഷന്‍ ചെയര്‍മാനാണ് കണ്ണൂര്‍ താനെയില്‍ താമസിക്കുന്ന ഹസന്‍ കുഞ്ഞി.

ബിസിനസ് സംരഭങ്ങള്‍

ബിസിനസ് സംരഭങ്ങള്‍

ഖത്തർ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന് വ്യവസായമുണ്ട്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ഖത്തറില്‍ വിവിധ ബിസിനസ് സംരഭങ്ങള്‍ നടത്തുകയാണ് ഹസന്‍ കുഞ്ഞി. മെഡിക്കൽ ടൂറിസത്തിലാണ് ഡോക്ടറേറ്റ് എടുത്ത വ്യക്തിയാണ് ഹസന്‍ കുഞ്ഞി. ഹാമിൽട്ടൻ ഇന്റർനാഷനൽ, പവർമാൻ ഇന്റർനാഷനൽ, ഹോളിപോപ് ഇൻഡസ്ട്രീസ് തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ ഗ്രൂപ്പ് ചെയര്‍മാനുമാണ് ഹസന്‍ കുഞ്ഞി.

Recommended Video

cmsvideo
13-08-2020, കോവിഡ് 19: ജില്ലയിൽ 27 പേർക്ക് കൂടി കോവിഡ്; 25 പേർ രോഗമുക്തി നേടി

 യുവാവിനെത്തേടി പാലക്കാട് നിന്ന് കൊല്ലത്തെത്തി: ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല, പുലരുംവരെ മുറ്റത്ത്, യുവാവിനെത്തേടി പാലക്കാട് നിന്ന് കൊല്ലത്തെത്തി: ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല, പുലരുംവരെ മുറ്റത്ത്,

 കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; മരണത്തിന് തൊട്ടുമുമ്പ് ചാനല്‍ ചര്‍ച്ചയില്‍ സജീവം കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; മരണത്തിന് തൊട്ടുമുമ്പ് ചാനല്‍ ചര്‍ച്ചയില്‍ സജീവം

English summary
Hasan Kunji takes private jet from Kannur to Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X