കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ പരസ്യത്തിലെ നായിക അഴിമതിക്കാരി?

  • By Aswathi
Google Oneindia Malayalam News

പനാജി: 'ഞാനല്ല നമ്മള്‍' എന്നതായിരുന്നു രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിനായി കണ്ടെത്തിയ ആദ്യത്തെ പരസ്യ വാചകം. എന്നാല്‍ അത് മോദി നേരത്തെ ഉപയോഗിച്ച പരസ്യവാചകമാണെന്ന് പറഞ്ഞ് ബി ജെ പി രംഗത്തെത്തിയതോടെ രാഹുല്‍ വാചകം മാറ്റി, 'ഓരോ കയ്യിലും ശക്തി ഒരോ കയ്യിലും ഉന്നതി' എന്നാക്കി. ഇപ്പോള്‍ വാചകത്തിനല്ല പ്രശ്‌ന. അതിലഭിനയിച്ച നായികയാക്കെതിരെയാണ് ആരോപണം.

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്‍ അഴിമതി വിരുദ്ധ നിലപാടുകളെ കുറിച്ച നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഹസിബ ബി അമിന്‍ എന്ന യുവതി കോടികളുടെ അഴിമതിരക്കേസിലെ പ്രതിയാണത്രെ. ചില കേന്ദ്രമന്ത്രിമാരുമായി ഇവര്‍ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും ആക്ഷേപമുണ്ട്.

എന്‍ എസ് യുവിന്റെ ഗോവ സംസ്ഥാന പ്രസിഡന്റായ ഹസിബ മുന്നൂറ് കോടിയുടെ അഴിമതിക്കേസില്‍ പ്രതിയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്ത് കേസിലും ഹസിബയ്ക്ക് പങ്കുണ്ടത്രെ. ഹസീബയെ കുറിച്ചുള്ള ആരോപണങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ തുടര്‍ന്ന് വായിക്കൂ.

രാഹുല്‍ ഗാന്ധിയുടെ യുവ ജോഷ്

രാഹുല്‍ ഗാന്ധിയുടെ യുവ ജോഷ്

അഴിമതിക്കെതിരെയുള്ള മുദ്രാവാക്യവുമായാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരസ്യം ഇറങ്ങിയത്. ഓരോ കയ്യിലും ശക്തി ഓരോ കയ്യിലും ഉന്നതിയെന്നതാണ് സന്ദേശം. ഇതിലെ നായികയാണ് ഹസിബ ബി അമിന്‍

അഴിമതിക്കേസിലെ പ്രതി

അഴിമതിക്കേസിലെ പ്രതി

എന്‍ എസ് യുവിന്റെ ഗോവ സംസ്ഥാന പ്രസിഡന്റായ ഹസിബ മുന്നൂറ് കോടിയുടെ അഴിമതിക്കേസില്‍ പ്രതിയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ജയില്‍ശിക്ഷ അുഭവിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രമന്ത്രിമാരുമായുള്ള ബന്ധം

കേന്ദ്രമന്ത്രിമാരുമായുള്ള ബന്ധം

ചില കേന്ദ്രമന്ത്രിമാരുമായി ഇവര്‍ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും ആക്ഷേപമുണ്ട്. കേന്ദ്രമന്ത്രി ശശി തരൂരുമായി നില്‍ക്കുന്ന ഹസിബയുടെ ചിത്രങ്ങള്‍ മീഡിയ ട്രൂത്ത് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

 മയക്കുമരുന്ന് കേസ്

മയക്കുമരുന്ന് കേസ്

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്ത് കേസിലും ഹസിബയ്ക്ക് പങ്കുണ്ടത്രെ

സോഷ്യല്‍ മീഡിയകളില്‍

സോഷ്യല്‍ മീഡിയകളില്‍

സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഹസിബയ്ക്ക് ട്വിറ്ററില്‍ 6,323 ഫോളോവേഴ്‌സും, ഫേസ്ബുക്കില്‍ 15,819 ലൈക്കുകളുമുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് തയ്യാറാക്കിയ സോഷ്യല്‍ മീഡിയ പ്രമോഷന്‍ ടീമിലും ഹസിബ അംഗമാണ്

തെഹല്‍ക്ക കേസുമായി ബന്ധപ്പെട്ട്

തെഹല്‍ക്ക കേസുമായി ബന്ധപ്പെട്ട്

തെഹല്‍ക പീഡനക്കേസിലെ ജൂനിയര്‍ മാധ്യമ പ്രവര്‍ത്തകയുടെ പേര് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ട സാമൂഹ്യപ്രവര്‍ത്തകയായ മധു കിഷ്വാറിനെതിരെ ഹസിബ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തനിക്കെതിരെ പ്രവര്‍ത്തിച്ചവരോട്

തനിക്കെതിരെ പ്രവര്‍ത്തിച്ചവരോട്

അഴിമതി ആരോപണത്തില്‍ പ്രതികരിച്ച എന്‍ എസ് യു ഐ ഗോവ വൈസ് പ്രസിഡന്റ് സുനില്‍ കൗത്തങ്കറിനെ അച്ചടക്കലംഘനം ആരോപിച്ചു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഹസിബ ഹൈക്കമാന്റിനോടു ആവശ്യപ്പെട്ടിരുന്നു

ആരോപണത്തിനുള്ള ഹസീബയുടെ മറുപടി

ആരോപണത്തിനുള്ള ഹസീബയുടെ മറുപടി

ആരോപണങ്ങളങ്ങനേ ഉയരുമ്പോള്‍ അത് നിഷേധിച്ച് അവര്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. വിവാദം ഉണ്ടായതുതന്നെ പരസ്യം ജനകീയമായതിനാലാണെന്നും ഇത് വന്‍ വിവാദമാക്കതിരുന്നത് ആരോപണം കളവാണെന്നതിന്റെ തെളിവാണെന്നും അവര്‍ പറയുന്നു.

അഴിമതിയെ കുറിച്ച്

അഴിമതിയെ കുറിച്ച്

താന്‍ രണ്ട് നേതാക്കളെ മുമ്പ് പിന്തുണച്ചിരുന്നു. പക്ഷെ അത് അഴിമതി നടത്തിയെന്നതിനുള്ള തെളിവല്ല. താന്‍ പിന്തുണച്ച രണ്ട് മന്ത്രിമാര്‍ക്കെതിരെ ഇതുവരെയും എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടില്ല, മാത്രമല്ല അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാനും കഴിഞ്ഞിട്ടില്ല. താന്‍ അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് പിന്തുണ നല്‍കിയെന്നും, അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നുന്നത് ഇതൊന്നും കാര്യമാക്കുന്നില്ല- ഹസിബ പറയുന്നു.

English summary
Hasiba B Amin, the face behind Rahul Gandhi's 'Yuva Shakti' advertisement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X