Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷമി ടിക് ടോകിൽ ഫോളോ ചെയ്യുന്നത് സ്ത്രീകളെ മാത്രം, നാണം കെട്ടവനെന്ന് ഇന്ത്യൻ താരത്തെ വിളിച്ച് ഭാര്യ!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. ലോകകപ്പ് ക്രിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച ഷമി ഓരോ മത്സരത്തിലും തിളങ്ങുകയാണ്. അതിനിടെയാണ് ഭാര്യ വീണ്ടും ഷമിക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

നേരത്തെ ലൈംഗിക അതിക്രമവും സ്ത്രീ പീഡനവും അടക്കമുളള വകുപ്പുകള്‍ ചുമത്തി ഹസിന്‍ ജഹാന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ ടിക് ടോകില്‍ ഷമി സ്ത്രീകളെ മാത്രം പിന്തുടരുന്നു എന്നതാണ് ഹസിന്‍ ജഹാന്റെ ആരോപണം.

ഷമിക്കെതിരെ ഭാര്യ വീണ്ടും

ഷമിക്കെതിരെ ഭാര്യ വീണ്ടും

ഹസിന്‍ ജഹാനുമായുളള കുടുംബ പ്രശ്‌നങ്ങള്‍ ഒരു ഘട്ടത്തില്‍ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് കരിയര്‍ പോലും അവസാനിപ്പിക്കും എന്ന ഘട്ടത്തില്‍ എത്തിയിരുന്നു. ഷമിക്കെതിരെ പീഡനമടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നത്. അടുത്തിടെയാണ് ക്രിക്കറ്റില്‍ ഷമി വീണ്ടും സജീവമായത്. ഈ ലോകകപ്പില്‍ ഇതുവരെ ഹാട്രിക് അടക്കം നാല് വിക്കറ്റ് വീഴ്ത്തി ഷമി മികച്ച ഫോമിലാണ്.

ഇത്തവണ വില്ലൻ ടിക് ടോക്

ഇത്തവണ വില്ലൻ ടിക് ടോക്

അതിനിടെയാണ് ഷമിക്കെതിരെ ഭാര്യ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഷമി അടുത്തിടെയാണ് ടിക് ടോക് അക്കൗണ്ട് തുറന്നത്. ടിക് ടോകില്‍ ഷമി ഫോളോ ചെയ്യുന്നത് 97 പേരെയാണ്. അതില്‍ 90 പേരും പെണ്‍കുട്ടികളാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹസിന്‍ ജഹാന്‍ ആരോപിക്കുന്നത്.

ഷമി നാണം ഇല്ലാത്തവൻ

ഷമി നാണം ഇല്ലാത്തവൻ

ഷമി ടിക് ടോകില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റ് അടക്കം സ്‌ക്രീന്‍ഷോട്ട് രൂപത്തില്‍ ഹസിന്‍ ജഹാന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഷമി ഒരു നാണവും ഇല്ലാത്തവനാണ് എന്നും ഹസിന്‍ ജഹാന്‍ പോസ്റ്റില്‍ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ അച്ഛനായിരുന്നിട്ട് കൂടി ഷമിക്ക് നാണമില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഷമിക്കെതിരെയുളള കേസ് നിലവില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്.

ഷമിക്കെതിരെ കേസ്

ഷമിക്കെതിരെ കേസ്

മോഡലായ ഹസിന്‍ ജഹാനെ 2014ല്‍ ആണ് 5 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മുഹമ്മദ് ഷമി വിവാഹം കഴിക്കുന്നത്. അന്ന് ഹസിന്‍ വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയും ആയിരുന്നു. ഷമിക്കെതിരെ ഗാര്‍ഹിക പീഡനവും അവിഹിത ബന്ധങ്ങളും അടക്കമുളള ആരോപണങ്ങളാണ് ഹസിന്‍ ഉന്നയിച്ചത്. തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായും ഹസിന്‍ ആരോപിച്ചിരുന്നു. ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മുഹമ്മദ് ഷമിക്കെതിരെ ആരോപണം ഉന്നയിച്ച് കൊണ്ടുളള ഭാര്യ ഹസിൻ ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+