കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷമി വിവാദത്തിലേക്ക് ഗാംഗുലിയും, വിളിച്ചിരുന്നുവെന്ന് ഹസിന്‍...ദാദ എന്തിന് മിണ്ടാതിരുന്നു!

ഷമി വിവാദം ഗാംഗുലിക്ക് നേരത്തെ അറിയാമെന്ന് ഹസിന്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിവാദം പുതിയ തലത്തിലേക്ക്. ഷമിയുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ താരങ്ങളില്‍ പലരും മുന്‍പേ അറിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ വെളിപ്പെടുത്തലുമായി ഹസിന്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഇതോടെ പ്രതിരോധത്തിലായിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് വിവാദത്തില്‍ പുതുതായി ഇടംപിടിച്ചിരിക്കുന്നത്.

ഗാംഗുലിക്ക് ഷമിക്കെതിരായ ആരോപണങ്ങളെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും കൈമാറിയിരുന്നുവെന്നാണ് ഹസിന്‍ പറയുന്നത്. ഇതോടെ അദ്ദേഹം പ്രതിരോധത്തിലായിരിക്കുകയാണ്. നേരത്തെ മുന്‍ ഇന്ത്യന്‍ താരം ഷമിക്കെതിരെ നടപടി വേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഗാംഗുലിയാണോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

ദാദയെ വിളിച്ചിരുന്നു

ദാദയെ വിളിച്ചിരുന്നു

മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി ദാദയെന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ഹസിന്‍ ജഹാന്‍ കൊല്‍ക്കത്തക്കാരി ആയതിനാലും ക്രിക്കറ്ററുടെ ഭാര്യ ആയതിനാലും ഗാംഗുലിയുമായി അടുപ്പമുണ്ടായിരുന്നു. ഇതിനാലാണ് താന്‍ ഗാംഗുലിയെ വിളിച്ചതെന്ന് അവര്‍ പറയുന്നു. ഷമിക്കെതിരായ എല്ലാ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിന് മുമ്പായിരുന്നു ഗാംഗുലിയെ ഹസിന്‍ വിളിച്ചിരുന്നത്. ഈ സമയത്ത് താന്‍ ഫേസ്ബുക്കില്‍ ഷമിയുടെ സെക്‌സ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്തിരുന്നില്ലെന്നും ഹസിന്‍ പറയുന്നു. താന്‍ വലിയ പ്രശ്‌നത്തിലാണെന്നും ഷമി തന്നെ അവഗണിക്കുന്നുവെന്നും മര്‍ദിക്കുന്നുവെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്ന് ഹസിന്‍ പറയുന്നു. അദ്ദേഹം തന്നോട് വിവാഹമോചനം തേടാനാണ് ആവശ്യപ്പെട്ടതെന്ന് ഹസിന്‍ പറഞ്ഞു.

പിന്നീട് നടന്നത്

പിന്നീട് നടന്നത്

ഈ സംഭാഷണത്തിന് ശേഷം ഗാംഗുലി തന്നെ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നു. ഒരാഴ്ച്ചയായിരുന്നു ഇതിനായി പറഞ്ഞ സമയം. എന്നാല്‍ ഇതുവരെ ഗാംഗുലി തന്നെ വിളിച്ചിട്ടില്ലെന്ന് ഹസിന്‍ പറഞ്ഞു. ഈ വിഷയം കുടുംബ വഴക്കാണെന്ന് അദ്ദേഹം ധരിച്ചത് കൊണ്ടാവാം അദ്ദേഹം തിരിച്ചുവിളിക്കാതിരുന്നതെന്ന് ഹസിന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഗാംഗുലി നേരത്തെ അറിഞ്ഞിട്ടും എന്തുകൊണ്ട് പുറത്തുവിട്ടില്ല എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം ബിസിസിഐയില്‍ ഷമിക്കെതിരെ അന്വേഷണം വേണ്ടെന്നും അദ്ദേഹത്തെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഒരു മുന്‍താരം വാദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹസിന്‍ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ഇത് ഗാംഗുലിയാണെന്ന് എതിരാളികള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

പോലീസിന്റെ സഹായം

പോലീസിന്റെ സഹായം

കേസില്‍ നിയമപരമായ എല്ലാ സഹായവും പോലീസ് നല്‍കുന്നുണ്ടെന്ന് ഹസിന്‍ പറയുന്നു. ബിസിസിഐ അംഗങ്ങള്‍ എന്നോട് പ്രത്യേകമായി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ഈ കേസ് പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്. എന്നാല്‍ പാകിസ്താന്‍ യുവതി അലിഷ്ബ ഷമിയെ ദുബായില്‍ വെച്ച് കണ്ടെന്നും പക്ഷേ പണം നല്‍കിയിട്ടില്ലെന്നുമുള്ള പ്രസ്താവന അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഷമിയുമായി പണമിടപാട് ഇല്ലെന്നും അദ്ദേഹത്തിന്റെ ആരാധിക മാത്രമാണ് താനെന്നുമാണ് അലിഷ്ബയുടെ നിലപാട്. ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനോട് ഇന്ത്യ തോറ്റതിന് ശേഷമാണ് അദ്ദേഹവുമായി ബന്ധപ്പെടുന്നത്. പിന്നീട് തങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറിയെന്നും അലിഷ്ബ പറയുന്നു. ഷമി നല്ലൊരു വ്യക്തിയാണ്. അദ്ദേഹം ഒരിക്കലും നുണപറയില്ലെന്നും രാജ്യത്തെ വഞ്ചിക്കില്ലെന്നും അലിഷ്ബ പറഞ്ഞു.

കൂട്ടബലാത്സംഗം

കൂട്ടബലാത്സംഗം

ഷമിയുടെ സഹോദരനും പിതാവും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് ഹസിന്‍ ആരോപിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു. എന്നാല്‍ ഇതെല്ലാം പച്ചക്കള്ളമാണെന്ന് ഷമി പറഞ്ഞു. എന്നാല്‍ ഷമിയാണ് നുണ പറയുന്നതെന്ന് ഹസിന്‍ പറയുന്നു. തന്നെ പീഡിപ്പിച്ചത് എന്നാണെന്ന് ഹസിന്‍ പറയുന്നില്ല. ഇത് എഫ്‌ഐആറില്‍ പോലും ഇല്ലെന്ന് ഹസിന്‍ പറഞ്ഞു. അതേസമയം കൂട്ടബലാത്സംഗം ചെയ്‌തെന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്ന് ഹസിന്‍ പറഞ്ഞു. അതെല്ലാം ഷമി ഉണ്ടാക്കിയതാണ്. കാരണം ഈ ആരോപണം തെളിയിക്കാനാവില്ല. അതുകൊണ്ട് കേസ് തള്ളിപോകണം. അതാണ് ഷമി ഉദ്ദേശിക്കുന്നതെന്നും ഹസിന്‍ വ്യക്തമാക്കി. എന്നാല്‍ ഹസിനുമായി ഒരിക്കലും യോജിച്ച് പോകാനാവില്ലെന്നാണ് ഷമി പറയുന്നത്. അവരെ വിവാഹം ചെയ്തു എന്ന ഒരു കുറ്റം മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്ന് ഷമി പറഞ്ഞു.

ഷമി- ജഹാന്‍ വിവാദം; പാക് മോഡല്‍ അലിഷ്ബ പ്രതികരിക്കുന്നു, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട്, ഇഷ്ടമാണ്...ഷമി- ജഹാന്‍ വിവാദം; പാക് മോഡല്‍ അലിഷ്ബ പ്രതികരിക്കുന്നു, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട്, ഇഷ്ടമാണ്...

ഹസിൻ ജഹാന് മമത ബാനർജിയെ കാണണം.. കലങ്ങി മറിഞ്ഞ് ഷമി-ഹസിൻ വിവാദം..അടിയും തിരിച്ചടിയും!ഹസിൻ ജഹാന് മമത ബാനർജിയെ കാണണം.. കലങ്ങി മറിഞ്ഞ് ഷമി-ഹസിൻ വിവാദം..അടിയും തിരിച്ചടിയും!

നിഷ ജോസിന്റെ വെളിപ്പെടുത്തൽ: ഷോൺ ജോർജുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കം?നിഷ ജോസിന്റെ വെളിപ്പെടുത്തൽ: ഷോൺ ജോർജുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കം?

English summary
Hasin Jahan Had called Ganguly before revealing Mohammed Shamis affairs on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X