Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസീകമായും ശാരീരികമായും തകര്‍ന്നു.. താന്‍ ചെയ്ത ഏക തെറ്റ് ഹസിനെ വിവാഹം കഴിച്ചതെന്ന് ഷമി!!

ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള വിവാദം മുറുകുകയാണ്. ഭാര്യ ഹസിന്‍ ഉന്നയിച്ച പീഡന ആരോപണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മാച്ച് ഫിക്സിങ്ങ് ആരോപണത്തില്‍ ബിസിസിഐയും അന്വേഷണം ആരംഭിച്ചതായാണ് വിവരം. പാക്കിസ്ഥാന്‍ യുവതി അലിഷ്ബായുമായി ചേര്‍ന്ന് ഷമി മാച്ച് ഫിക്സിങ്ങ് നടത്തിയെന്ന ആരോപണത്തില്‍ ഹസിന്‍ ബിസിസിഐയ്ക്ക് രേഖകള്‍ കൈമാറിയെന്നും ഹസിനെ ബിസിസിഐ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ വിവാദം തനിക്ക് ഏല്‍പ്പിച്ച ആഘാതം എന്താണെന്ന് വ്യക്തമാക്കുകയായണ് ഷമി.

രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാര്‍ ..പക്ഷെ

രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാര്‍ ..പക്ഷെ

വിവാദത്തിന്‍റെ പേരില്‍ ഷമിയുടെ കരിയര്‍ തന്നെ അവതാളത്തില്‍ ആയിരിക്കുന്നകയാണ്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നേരത്തേ തന്നെ ഷമിയെ ബിസിസിഐ വേതനക്കരാറില്‍ നിന്നും പുറത്താക്കിയിരുന്നു. സംഭവം അന്വേഷിക്കാന്‍ ബിസിസിഐ ഇടക്കാല ഭരണ സമിതി, അഴിമതി വിരുദ്ധ സെല്ലിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹസിന്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ബിസിസിഐയുടെ ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായിക്കാണ് ഹസിന്‍ ജഹാന്‍ രേഖകള്‍ കൈമാറിയിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ സമിതി വിവാദം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം മാത്രമേ ഷമിക്കെതിരെ എന്ത് നടപടിയും ബിസിസിഐ കൈക്കൊള്ളുകയുള്ളൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

എന്നെ തകര്‍ത്തു

എന്നെ തകര്‍ത്തു

ബിസിസിഐ തനിക്കെതിരെ നടപടി കൈക്കൊള്ളുന്നതില്‍ ഒരു പരാതിയുമില്ല. തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ തന്നെ തൂക്കിലേറ്റിക്കൊള്ളൂ എന്നായിരുന്നു വിവാദങ്ങളില്‍ ഷമിയുടെ പ്രതികരണം. അതേസമയം വിവാദം തന്‍റെ ജീവിതം തന്നെ ഉലച്ചുകളഞ്ഞെന്നും ഷമി പറയുന്നു. മാനസികമായും ശാരീരികമായും താന്‍ ഇപ്പോള്‍ ഏറെ അനുഭവിക്കുന്നുണ്ട്. ദിവസങ്ങളായി മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ട്. തന്‍റെ ഭാഗം വിശദീകരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സത്യം പറഞ്ഞ് പറഞ്ഞ് ഞാന്‍ മടുത്തിരിക്കുന്നു. ഇനിയൊന്നും തനിക്ക് വെളിപ്പെടുത്താനില്ല. ഹസിന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒക്കെ അന്വേഷിച്ചോളൂ. അത് തന്നെയാണ് എനിക്ക് വേണ്ടത്. തെറ്റ്കാരനെന്ന് കണ്ടെത്തിയാല്‍ എന്നെ തൂക്കിലേറ്റാം ഷമി ആവര്‍ത്തിച്ചു.

ഹസിനുമായുള്ള വിവാഹമാണ് താന്‍ ചെയ്ത തെറ്റ്

ഹസിനുമായുള്ള വിവാഹമാണ് താന്‍ ചെയ്ത തെറ്റ്

ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഹസിന്‍ ഉന്നയിച്ചപ്പോഴും ഭാര്യയുമായി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാര്‍ ഒരുക്കമാണെന്നായിരുന്നു ഷമി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അനുനയ ചര്‍ച്ചകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഷമി തന്‍റെ ജീവിത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് ഹസിനെ വിവാഹം കഴിച്ചതാണെന്ന് തുറന്നടിച്ചു. കേസ് ഇനി ഒത്തുതീര്‍ക്കാന്‍ ഇല്ല. നിയമപരമായി തന്നെ കാര്യങ്ങള്‍ നീങ്ങും. ഹസിന്‍റെ ആരോപണങ്ങളെ ചെറുക്കാനുള്ള തെളിവുകള്‍ എല്ലാം തന്‍റെ കൈയ്യില്‍ ഉണ്ടെന്നും ഷമി വ്യക്തമാക്കി.

അലിഷ്ബയെ അറിയാം പക്ഷെ

അലിഷ്ബയെ അറിയാം പക്ഷെ

പാക്കിസ്ഥാനിയായ അലിഷ്ബയുമായി ചേര്‍ന്ന് മാച്ച് ഫിക്സിങ്ങ് നടത്തിയെന്നായിരുന്നു ഹസിന്‍റെ ആരോപണം. എന്നാല്‍ അലിഷ്ബ തന്‍റെ വെറും ആരാധിക മാത്രമാണെന്നാണ് ഷമി പറഞ്ഞത്. താന്‍ ഒരു ക്രിക്കറ്ററും സെലിബ്രിറ്റിയുമാണ്. തനിക്ക് രാജ്യത്തും പുറത്തുമായി നിരവധി ആരാധകര്‍ ഉണ്ടാകും. എന്നാല്‍ ആരാധകയാണെങ്കില്‍ വിവാദം ഉണ്ടാക്കാന്‍ വളരെ എളുപ്പമാകും. പ്രത്യേകിച്ച് ആരോപണം ഉന്നയിക്കുന്നത് ഒരു സ്ത്രീ ആണെങ്കില്‍ വിവദം കൊഴുക്കുകയും ചെയ്യും. തന്‍റെ സ്വകാര്യ ജീവിതത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത സ്ത്രീയാണ് അലിഷ്ബയെന്നും ഷമി വ്യക്തമാക്കിയിരുന്നു. മാച്ച് ഫിക്സിങ്ങ് ആരോപണങ്ങള്‍ തെളിഞ്ഞാല്‍ തന്നെ തൂക്കികൊന്നോളൂവെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞ് ഷമി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+