കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് ഷമിക്ക് വധഭീഷണി: താരം പോലീസ് സംരക്ഷണം തേടി, ഭാര്യ വധിച്ചേക്കുമെന്ന് പരാതി

Google Oneindia Malayalam News

മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി. പോലീസ് സംരക്ഷണം വേണമെന്ന് താരം ആവശ്യപ്പെട്ടു. ഭാര്യ ഹസിന്‍ ജഹാന്റെ ഭാഗത്തുനിന്നാണ് വധഭീഷണിയുണ്ടായിട്ടുള്ളതെന്ന് മുഹമ്മദ് ഷമി പറയുന്നു. മുഴുവന്‍ സമയം തോക്കുമായി പോലീസുകാര്‍ തനിക്കൊപ്പം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Max

ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നും തനിക്ക് ഗാര്‍ഹിക പീഡനമേല്‍ക്കാറുണ്ടെന്നും കാണിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളോട് പീഡനങ്ങള്‍ സംബന്ധിച്ച് പറഞ്ഞ ശേഷമാണ് ഹസിന്‍ ജഹാന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കെയാണ് ഷമി പോലീസ് സംരക്ഷണം തേടിയിരിക്കുന്നത്.

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷമി ഒത്തുകളിച്ചുവെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ഷമി നിഷേധിച്ചു. ഒത്തുകളി സംബന്ധിച്ച് ബിസിസിഐ അന്വേഷിച്ചിരുന്നു. ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ഷമിയുടെ കരാറുകള്‍ പുതുക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് അഖിലേഷ് യാദവ്; മുന്നോട്ട് വച്ച ഉപാധി ശക്തം, ഒന്നിന് മൂന്ന് നിബന്ധനരാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് അഖിലേഷ് യാദവ്; മുന്നോട്ട് വച്ച ഉപാധി ശക്തം, ഒന്നിന് മൂന്ന് നിബന്ധന

ഇപ്പോള്‍ ഹസിന്‍ ജഹാനും ഷമിയും വേര്‍പ്പിരിഞ്ഞാണ് കഴിയുന്നത്. ഷമിയുടെ നാട് ഉത്തര്‍ പ്രദേശാണ്. ഹസിന്‍ ജഹാന്റെത് കൊല്‍ക്കത്തയും. മുമ്പ് മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു ഹസിന്‍ ജഹാന്‍. ഭര്‍ത്താവുമായി പിരിഞ്ഞതോടെ തന്റെ പഴയ ജോലി തുടരുകയാണ് അവര്‍.

Recommended Video

cmsvideo
വീണ്ടും വഴക്കു തന്നെയാണോ? | Oneindia Malayalam

വീട്ടുചെലവിന് പ്രതിമാസം ഏഴ് ലക്ഷം രൂപ വേണമെന്ന് ഹസിന്‍ ജഹാന്‍ അടുത്തിടെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഷമിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി കിട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി തള്ളി. തുടര്‍ന്നാണ് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഷമി രംഗത്തെത്തിയിരിക്കുന്നത്.

English summary
Mohammed Shami demands gunman for security fearing death threats from Hasin Jahan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X