Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ഹത്രാസ് പെൺകുട്ടി: വെളിപ്പെടുത്തൽ മൂന്ന് വീഡിയോകളിൽ

ലഖ്നൊ: ഹാത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച സംഭവത്തിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കെതിരെ വൻ വിമർശനം ഉയരുന്നതിനിടെ ട്വീറ്റ് വിവാദമായതോടെയാണ് വീഡിയോ പരിശോധിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചിട്ടുള്ളത്. ഹത്രാസിൽ അതിക്രമത്തിനിരയായ പെൺകുട്ടി താൻ കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നതായി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

 ദൃശ്യം ട്വിറ്ററിൽ

ദൃശ്യം ട്വിറ്ററിൽ

ഒരു റിപ്പോർട്ടറുമായി ഹത്രാസിൽ പീഡനത്തിനിരയായ പെൺകുട്ടി സംസാരിക്കുന്നതിന്റെ വീഡിയോയാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 48 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്യുന്നത്. തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടി വീഡിയോയിൽ വെളിപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് അമിത് മാളവ്യയുടെ ട്വീറ്റ് പുറത്തുവന്നത്. ഞായറാഴ്ചയും ഈ വീഡിയോ അമിത് മാളവ്യയുടെ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. എഎംയുയ്ക്ക് പുറത്തുനിന്ന് ചിത്രീകരിച്ചിട്ടുള്ളതാണ് വീഡിയോ എന്നാണ് അമിത് മാളവ്യ ചൂണ്ടിക്കാണിക്കുന്നത്. പെൺകുട്ടിയുടെ ദൃശ്യം ചന്ദപ്പ പോലീസ് സ്റ്റേഷനിൽ വെച്ചാണ് മാധ്യമപ്രവർത്തകർ പകർത്തിയതെന്നാണ് ആജ് തക്കിന്റെ പ്രാദേശിക പ്രതിനിധിയായ രാജേഷ് സിംഗാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

നിർബന്ധിച്ച് അതിക്രമം

നിർബന്ധിച്ച് അതിക്രമം


പീഡനത്തിനിരയായ പെൺകുട്ടിയ്ക്കൊപ്പം പോലീസ് സ്റ്റേഷന് പുറത്ത് നിലത്ത് കിടന്ന് കരയുന്ന അമ്മയുടെ വീഡിയോയും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയിൽ കൊല്ലപ്പെട്ട 20കാരി പീഡനത്തിനിരയായതായി പെൺകുട്ടിയുടെ അമ്മ പരാമർശിക്കുന്നില്ല. ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടേതായി പുറത്തുവന്ന മൂന്ന് വീഡിയോകൾ പരിശോധിക്കുമ്പോൾ താൻ അക്രമികളിൽ നിന്ന് നിർബന്ധിത ലൈംഗിക ബന്ധത്തിന് ഇരയാക്കിയതായി പെൺകുട്ടി ആവർത്തിക്കുന്നുണ്ട്. പെൺകുട്ടിയുടേതായി പുറത്തുവന്ന മൂന്ന് വീഡിയോകളിൽ ആദ്യത്തേത് അമിത് മാളവ്യയാണ് പുറത്തുവിട്ടത്. സെപ്തംബർ 14ന് ശേഷം ലഭ്യമാകുന്ന പെൺകുട്ടിയുടെ ആദ്യത്തെ മൊഴിയാണിത്.

വലിച്ചിഴച്ച് കൊണ്ടുപോയി

വലിച്ചിഴച്ച് കൊണ്ടുപോയി

ഹത്രാസ് കേസിലെ ഇരയായ പെൺകുട്ടിയുടെ ബാഗ്ല സർക്കാർ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളും വെള്ളിയാഴ്ച പുറത്തുവന്നത്. ഈ വീഡിയോയിൽ പെൺകുട്ടി കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും കാലിത്തീറ്റ പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

ബലാത്സംഗം സ്ഥിരീകരിച്ചു

ബലാത്സംഗം സ്ഥിരീകരിച്ചു

ഹാത്രസിലെ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗൽ റിപ്പോർട്ടിൽ പരാർമശമുണ്ട്. പ്രാഥമിക പരിശോധനയിൽ ബലപ്രയോഗം സ്ഥിരീകരിച്ചതായും പ്രതികൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസിന്റെ വാദം തള്ളിക്കൊണ്ടാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. പെൺകുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഡിലെ ജവഹർലാൽ മെഡിക്കൽ കോളേജിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സെപ്തംബർ 22നാണ് പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി ഡോക്ടർമാരോട് വെളിപ്പെടുത്തുന്നത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു. സാമ്പിളുകൾ അയയ്ക്കാൻ വൈകിയതുകൊണ്ട് തന്നെ നിർണ്ണായക തെളിവുകൾ നഷ്ടപ്പെട്ടിരിക്കാമെന്ന വിലയിരുത്തലുകളും ഡോക്ടർ നടത്തുന്നുണ്ട്.

രണ്ടാമത്തെ ശ്രമം

രണ്ടാമത്തെ ശ്രമം


ഹത്രാസ് പെൺകുട്ടിയുടേതായി പുറത്തുവന്ന മൂന്നാമത്തെ വീഡിയോ പ്രമുഖ ചാനലുകളെല്ലാം തന്നെ പ്രക്ഷേപണം ചെയ്തിരുന്നു. രവി, സന്ദീപ് എന്നിവരുടെ പേരുകളാണ് പരാമർശിക്കപ്പെടുന്നത്. സെപ്തംബർ 22നാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്ന അലിഗഡിൽ നെഹ്രു മെഡിക്കൽ കോളേജിൽ നിന്ന് പകർത്തിയിട്ടുള്ള ദൃശ്യങ്ങളാണ് ഇത്. കുറ്റവാളികളുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ശ്രമമാണെന്നും പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യതവണ താൻ രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി ആരോപിക്കുന്നു. പ്രതികളിൽ നിന്ന് താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നേരത്തെയുള്ള പീഡനശ്രമത്തെക്കുറിച്ച് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+