ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ജീവനൊടുക്കാൻ ശ്രമിച്ചു! ഭാര്യയുടെ പുതിയ വെളിപ്പെടുത്തൽ...

  • Written By:
Subscribe to Oneindia Malayalam

കൊൽക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഭാര്യ ഹസിൻ ജഹാന്റെ പുതിയ വെളിപ്പെടുത്തൽ. ഭർത്താവിനെതിരെ ജാദവ്പൂർ പോലീസിൽ പരാതി നൽകിയതിന് ശേഷമാണ് ഹസിൻ ജഹാൻ ഷമിയുടെ ജീവിതത്തിലുണ്ടായ പഴയകാല സംഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് ബന്ധുവായ യുവതിയുമായി മുഹമ്മദ് ഷമി പ്രണയത്തിലായിരുന്നെന്നാണ് ഹസിൻ ജഹാൻ പറയുന്നത്. ഈ ബന്ധത്തിന്റെ പേരിൽ മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും, പക്ഷേ, അദ്ദേഹത്തിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ലെന്നും ഹസിൻ പറഞ്ഞു.

 ഹസിനും ഷമിയും...

ഹസിനും ഷമിയും...

ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നതിന് മുൻപ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് ഹസിൻ ജഹാൻ വെളിപ്പെടുത്തിയിരിക്കുന്നത്. ബന്ധുവായ യുവതിയുമായി മുഹമ്മദ് ഷമി കടുത്ത പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത്.

പ്രണയം...

പ്രണയം...

മുഹമ്മദ് ഷമിയും ബന്ധുവായ യുവതിയും തമ്മിലുള്ള പ്രണയബന്ധം അഞ്ച് വർഷത്തോളം നീണ്ടുനിന്നു. അവളെ വിവാഹം കഴിക്കണമെന്നായിരുന്നു മുഹമ്മദ് ഷമിയുടെ ഏറ്റവും വലിയ ആഗ്രഹം.

കുടുംബം...

കുടുംബം...

എന്നാൽ മുഹമ്മദ് ഷമിയുടെ കുടുംബത്തിന് ഈ വിവാഹത്തിനോട് താൽപ്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് മുഹമ്മദ് ഷമി ജീവനൊടുക്കാൻ ശ്രമിച്ചത്. പക്ഷേ, ഈ സംഭവത്തിനു ശേഷവും ഷമിയുടെ കുടുംബം തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല- ഹസിൻ ജഹാൻ ആരോപിച്ചു.

മാറ്റിവെച്ചു...

മാറ്റിവെച്ചു...

മുഹമ്മദ് ഷമിയെ വിവാഹം ചെയ്തതോടെ താൻ ജോലിയും മോഡലിങ് കരിയറും ഉപേക്ഷിച്ചെന്നും ഹസിൻ ജഹാൻ പറഞ്ഞു. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരമാണ് എല്ലാം ഉപേക്ഷിച്ചത്.

വീട്ടിൽ നിന്ന്...

വീട്ടിൽ നിന്ന്...

മോഡലിങ് കരിയറും ജോലിയും ഉപേക്ഷിച്ച താൻ വിവാഹശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങുക പോലും ചെയ്തിട്ടില്ലെന്നും ഹസിൻ പറയുന്നു. എല്ലാം ഭർത്താവിന് വേണ്ടിയായിരുന്നു. പക്ഷേ, അദ്ദേഹവും കുടുംബവും തന്നെ കൊലപ്പെടുത്താനാണ് ശ്രമിച്ചത്.

 ആവശ്യം...

ആവശ്യം...

ഷമിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച ഹസിൻ ജഹാൻ, കഴിഞ്ഞ രണ്ടു വർഷമായി വിവാഹമോചനം ആവശ്യപ്പെടുകയാണെന്നും വെളിപ്പെടുത്തി. എന്നെ ഒഴിവാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞ രണ്ടുവർഷമായി അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇൻഷൂറൻസ് പേപ്പർ...

ഇൻഷൂറൻസ് പേപ്പർ...

സൗത്ത് ആഫ്രിക്കൻ പര്യടനം കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്നെ ഒഴിവാക്കാൻ നോക്കിയത്. ഇതിനു മുന്നോടിയായി സ്വത്തുക്കളും ഇൻഷൂറൻസ് പേപ്പറുകളും അദ്ദേഹം തട്ടിയെടുത്തെന്നും ഹസിൻ ആരോപിച്ചു.

കോടതി കയറ്റും...

കോടതി കയറ്റും...

കഴിഞ്ഞ അഞ്ച് വർഷമായി താൻ അനുഭവിക്കുന്ന പീഡനങ്ങൾക്ക് മുഹമ്മദ് ഷമിയെ കോടതി കയറ്റുമെന്നാണ് ഹസിൻ ജഹാൻ ഉറപ്പിച്ചുപറയുന്നത്. ഒരിക്കലും വിവാഹമോചനത്തിന് അനുവാദം നൽകില്ലെന്നും, അവസാന ശ്വാസം വരെ പോരാടുമെന്നും ഹസിൻ ജഹാൻ വ്യക്തമാക്കി. ടൈംസ് നൗവ് ചാനലിന്റെ ഓൺലൈൻ എഡിഷനാണ് ഈ വെളിപ്പെടുത്തലും ആരോപണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 അവിഹിതം...

അവിഹിതം...

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നിരവധി യുവതികളുമായി അവിഹിതമുണ്ടെന്നായിരുന്നു ഭാര്യ ഹസിൻ ജഹാന്റെ ആദ്യത്തെ ആരോപണം. ഒട്ടേറെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് ഹസിൻ ഇക്കാര്യം പറഞ്ഞത്.

വിദേശങ്ങളിൽ...

വിദേശങ്ങളിൽ...

വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഷമി ഹോട്ടലുകളിൽ യുവതികൾക്കൊപ്പം കഴിയാറുണ്ടെന്നും, കുൽദീപ് എന്നയാളാണ് യുവതികളെ എത്തിച്ച് നൽകുന്നതെന്നും ഹസിൻ ജഹാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഷമിയുടെ ആത്മഹത്യാ ശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

നടിയെ ഭാര്യയായി വേണം! കൊന്ന് കത്തിക്കാൻ പദ്ധതി.. പണം വാങ്ങി ഒത്തുകളിച്ചു! ഷമിക്കെതിരെ ഭാര്യ വീണ്ടും

അരുംകൊലയിലേക്ക് നയിച്ചത് കുഞ്ഞബ്ദുള്ളയുടെ സംശയരോഗം? മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിൽ ഖബറടക്കി...

കപിൽ സിബലിന്റെ ശക്തമായ വാദങ്ങൾ; മസ്തിഷ്ക പ്രക്ഷാളനം ആവർത്തിച്ച് ശ്യാം ദിവാനും മണീന്ദർ സിങും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
hassin jahan makes another allegation against cricketer mohammed shami.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്