കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരീന മുതല്‍ സോനം വരെ..... ബോളിവുഡിനെതിരെ ഹേറ്റ് ക്യാംപയിന്‍.... ഹിന്ദുത്വ ഭീഷണി.. സിനിമ ബഹിഷ്‌കരണം!!

കത്വ സംഭവത്തില്‍ പ്രതിഷേധിച്ച നടിമാരുടെ ചിത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

Google Oneindia Malayalam News

മുംബൈ: കത്വയില്‍ ബാലിക കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ നാട് മുഴുവന്‍ പ്രതിഷേധിച്ചിരുന്നു. ബോളിവുഡും ഇങ്ങ് മലയാള ചലച്ചിത്ര ലോകം വരെ അതിന്റെ ഭാഗമായിരുന്നു. ഹിന്ദു സിനിമാ ലോകത്തെ താരസുന്ദരിമാര്‍ പ്രതിഷേധിച്ച രീതി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഹിന്ദുത്വ ശക്തികള്‍ ഒന്നായിരിക്കുകയാണ്. ഇവര്‍ക്കെതിരെ വമ്പന്‍ ഹേറ്റ് ക്യാംപയിനിങ്ങാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം നടക്കുന്നത്.

ഇവര്‍ ഹിന്ദു വിരുദ്ധരാണെന്നും നടിമാരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ബിജെപിയും അവരുടെ ഹിന്ദുത്വ സെല്ലുമാണ് ഇതിന് പിന്നില്ലെന്നാണ് സൂചന. കത്വ വിഷയത്തില്‍ ഹിന്ദുക്കളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന മറ്റ് ബലാത്സംഗങ്ങളില്‍ ഇവര്‍ മതം കലര്‍ത്താത്തതെന്താണെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.

ബോയ്‌കോട്ട് വീരേ ദി വെഡ്ഡിങ്

ബോയ്‌കോട്ട് വീരേ ദി വെഡ്ഡിങ്

ബോളിവുഡിലെ മൂന്ന് താര സുന്ദരിമാരായ കരീന കപൂര്‍, സോനം കപൂര്‍, സ്വരഭാസ്‌കര്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രമാണ് വീരേ ദി വെഡ്ഡിങ്. ഈ ചിത്രത്തിനെതിരെയാണ് വ്യാപക പ്രചാരണം നടക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ജിഹാദികളാണെന്നും അതുകൊണ്ടാണ് ഇവര്‍ കത്വ സംഭവത്തില്‍ അപലചിച്ചതെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബോയ്‌കോട്ട് വീരേ ദെ വെഡ്ഡിങ് എന്ന് ട്വിറ്ററില്‍ ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ഇവര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള നിശബ്ദ പ്രതിഷേധമാണ് നടത്തിയത്.

ബലാത്സംഗത്തിലും വര്‍ഗീയത

ബലാത്സംഗത്തിലും വര്‍ഗീയത

ഈ മൂന്ന് നടിമാരും പ്രതിഷേധിച്ചത് ഹിന്ദുക്കള്‍ക്കെതിരെയാണെന്ന് ഹിന്ദുത്വ വര്‍ഗീയവാദികള്‍ പറയുന്നു. ബലാത്സംഗത്തിലും വര്‍ഗീയത കണ്ടെത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. കത്വയിലെ സംഭവം ഇത്രത്തോളം ശ്രദ്ധ പിടിച്ച് പറ്റിയത് ആ കുട്ടി മുസ്ലീമായത് കൊണ്ടാണെന്നും ചിലര്‍ പറയുന്നു. മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന ബലാത്സംഗങ്ങള്‍ ക്രൂരവും ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ബലാത്സംഗങ്ങള്‍ സാധാരണവും ആകുന്നതെങ്ങനെ എന്നുമാണ് ഇത്തരക്കാരുടെ ചോദ്യം.

ഹിന്ദുവായതില്‍ അഭിമാനം

ഹിന്ദുവായതില്‍ അഭിമാനം

വീരേ ദി വെഡ്ഡിങ് നാലാം കിട ചിത്രമാണെന്ന് വരെ ചിലര്‍ ആരോപിക്കുന്നുണ്ട്. റിലീസിന് മുമ്പേ ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഞാന്‍ ഹിന്ദുവായതില്‍ അഭിമാനിക്കുന്നു. എന്നാല്‍ ബോളിവുഡ് താരങ്ങളെ ഓര്‍ത്ത് നാണിക്കുന്നു. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കാന്‍ എപ്പോഴും ശ്രമിക്കുന്നവരാണ് അവര്‍. അതുകൊണ്ട് വീരേ ദി വെഡ്ഡിങ് ഞാന്‍ കാണില്ല. എല്ലാ ഹിന്ദുക്കളോടും സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്നും ഒരു ട്വിറ്റര്‍ യൂസര്‍ പറയുന്നു.

ഷെഫാലി വൈദ്യ...

ഷെഫാലി വൈദ്യ...

പ്രമുഖ കോളമിസ്റ്റായ ഷെഫാലി വൈദ്യയും ഇതിനെ പിന്തുണച്ചതാണ് ഏറ്റവും ഞെട്ടിക്കുന്നത്. സ്വന്തം മതത്തില്‍ വിശ്വാസമുള്ള എല്ലാ ഹിന്ദുക്കളോടും വീരേ ദി വെഡ്ഡിങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്ന് ഇവര്‍ പറഞ്ഞു. സോനം കപൂര്‍, കരീന കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ബി ഗ്രേഡ് നടിമാരാണെന്നും ഇവര്‍ പറയുന്നു. കത്വയിലെ സംഭവത്തില്‍ നീതി തേടിയല്ല അവര്‍ പ്രതിഷേധിച്ചതെന്നും ഹിന്ദുക്കളെ മോശമായി കാണിക്കാനാണെന്നും ഷെഫാലി പറയുന്നു. നേരത്തെ തന്നെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയും സര്‍ക്കാരിനെ പിന്തുണച്ചും വിവാദങ്ങള്‍ ഉണ്ടാക്കുന്ന വ്യക്തിയാണ് ഷെഫാലി.

നിര്‍ഭയയെ മറക്കരുത്

നിര്‍ഭയയെ മറക്കരുത്

കത്വയിലെ സംഭവം വര്‍ഗീയവല്‍ക്കരിക്കുകയാണെന്ന ഹിന്ദുത്വവാദികളുടെ ആരോപണം പച്ചക്കള്ളമാണ്. ക്രൂരമായ എല്ലാ ബലാത്സംഗങ്ങളിലും രാജ്യം ഒന്നടങ്കം പ്രതിഷേധിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. നിര്‍ഭയയെ ദില്ലിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വമ്പന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഹിന്ദുവാണോ എന്ന് നോക്കാതെയാണ് അന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. അന്ന് സോനവും സ്വരയും കരീനയും എല്ലാവരും ആ സംഭവത്തെ അപലപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവത്തില്‍ പ്രതികളെ പിന്തുണയ്ക്കാനും സംഭവത്തെ നിസാരമായി കാണാനുമുള്ള ബോധപൂര്‍വമായ ക്യാംപയിനിങാണ് നടക്കുന്നത്.

ഹിന്ദു ഏകഥാ മഞ്ച്

ഹിന്ദു ഏകഥാ മഞ്ച്

വര്‍ഗീയ രാഷ്ട്രീയം കളിച്ചത് യഥാര്‍ത്ഥത്തില്‍ ബോളിവുഡ് താരങ്ങളല്ല. മറിച്ച് കശ്മീരിലെ ഹിന്ദു ഏകഥാ മഞ്ചാണ്. പ്രതികള്‍ ഹിന്ദുക്കളാണെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടത് അവരാണ്. ഹിന്ദുക്കള്‍ കേസില്‍ ഉള്‍പ്പെടുന്നത് അംഗീകരിക്കില്ലെന്നായിരുന്നു ഏകഥാ മഞ്ചിന്റെ തീരുമാനം. അത്തരം സംഭവങ്ങളുണ്ടായാല്‍ മുസ്ലീങ്ങള്‍ ഞങ്ങള്‍ക്കെതിരെ തെരുവിലിറങ്ങുമെന്നും ഏകഥാ മഞ്ച് പറയുന്നു. അതോടൊപ്പം പെണ്‍കുട്ടിയുടെ മൃതദേഹം ഇവിടെയുള്ള ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ പോലും ഹിന്ദുക്കള്‍ സമ്മതിച്ചിരുന്നില്ല. മുസ്ലീമായതിനാല്‍ വേറെ എവിടെയെങ്കിലും പോവണമെന്നായിരുന്നു ഹിന്ദുക്കള്‍ ഭീഷണിപ്പെടുത്തിയത്.

ഷാരൂഖ് ഖാനും....

ഷാരൂഖ് ഖാനും....

സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഇത് ആദ്യമായല്ല ബോളിവുഡിനെ തേടിയെത്തുന്നത്. നേരത്തെ ഷാരൂഖ് ഖാനും ആമിര്‍ ഖാനും വരെ ഇതിന്റെ ഇരകളായിട്ടുണ്ട്. ഇന്ത്യയില്‍ കടുത്ത രീതിയിലുള്ള അസഹിഷ്ണുതയുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. താരത്തിന്റെ ദില്‍വാലേ എന്ന ചിത്രത്തിനെതിരെ വ്യാപക പ്രചാരണവും ഇതിനെ തുടര്‍ന്നുണ്ടായി. ബോധപൂര്‍വം സിനിമ കാണാന്‍ വരാതിരിക്കുന്ന പ്രവണതയും ഇതിനെ തുടര്‍ന്നുണ്ടായി. ആമിര്‍ ഖാനും ഇത് തന്നെ പറഞ്ഞപ്പോള്‍ സ്്‌നാപ് ഡീലിന്റെ പരസ്യത്തില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. അദ്ദേഹത്തിന്റെ ചിത്രം ദംഗലിനെതിരെയും പികെയ്‌ക്കെതിരെയും വ്യാപക പ്രചാരണമുണ്ടായിരുന്നു.

ഡയാന ഹെയ്ഡന് സൗന്ദര്യമില്ല, സുന്ദരി ഐശ്വര്യറായ്!! ബിപ്ലവ് കുമാറിന്റെ പരിധിയില്ലാത്ത വിഡ്ഡിത്തം!!ഡയാന ഹെയ്ഡന് സൗന്ദര്യമില്ല, സുന്ദരി ഐശ്വര്യറായ്!! ബിപ്ലവ് കുമാറിന്റെ പരിധിയില്ലാത്ത വിഡ്ഡിത്തം!!

എലിവിഷം മാത്രമല്ല ഒതളങ്ങയും, മാതാപിതാക്കളെ കൊല്ലാന്‍ പല മാര്‍ഗങ്ങള്‍, സൗമ്യയുടെ ക്രൂരത ഒറ്റയ്ക്കല്ല!എലിവിഷം മാത്രമല്ല ഒതളങ്ങയും, മാതാപിതാക്കളെ കൊല്ലാന്‍ പല മാര്‍ഗങ്ങള്‍, സൗമ്യയുടെ ക്രൂരത ഒറ്റയ്ക്കല്ല!

English summary
hate campaign against bollywood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X