• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാളി സംരംഭകന്റെ ഫുഡ് കമ്പനിക്കെതിരെ വിദ്വേഷ പ്രചരണം; ആസൂത്രിതമെന്ന് കമ്പനി, വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരഭകന്‍ പിസി മുസ്തഫയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ വിദ്വേഷ പ്രചരണം. സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്നാണ് വിദ്വേഷ പ്രചരണത്തിന് തുടക്കം കുറിച്ചത്.

നിവിന്‍ പോളി ചിത്രവും ഒടിടിയില്‍, പൃഥ്വിയും ദുല്‍ഖറും കൈവിട്ടു, തിയേറ്റർ പ്രതീക്ഷ മരയ്ക്കാറില്‍നിവിന്‍ പോളി ചിത്രവും ഒടിടിയില്‍, പൃഥ്വിയും ദുല്‍ഖറും കൈവിട്ടു, തിയേറ്റർ പ്രതീക്ഷ മരയ്ക്കാറില്‍

പ്രൗണ്ട് ഹിന്ദു എന്നിങ്ങനെ അവകാശപ്പെടുന്ന ട്വിറ്റര്‍ ഉപയോക്താവ് ശ്രീനവാസ എസ്ജിയാണ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. പശുക്കൊഴുപ്പ് ഭക്ഷണ ചേരുവയായി ഉപയോഗിക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. ഹിന്ദുക്കള്‍ ആരും തന്നെ ഈ കമ്പനിയുടെ ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുതെന്നും ക്യാമ്പയിനില്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്...

1

പിസി മുസ്തഫ എന്ന യുവ സംരംഭകന്റെ നേതൃത്വത്തിലാണ് ഐഡി ഫ്രഷ് ഫുഡ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങളില്‍ കഴമ്പില്ലെന്ന് കമ്പനി അറിയിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് കമ്പനി വിശദമായ പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കമ്പനി പറയുന്നു. വിവിധ തരത്തിലുള്ള പുരസ്‌കാരം നേടിയ കമ്പനി കൂടിയാണ് ഐഡി ഫ്രഷ്.

2

സംരഭകനാണെന്ന് അടക്കം അവകാശപ്പെടുന്ന ശ്രീനിവാസ എസ്ജിയാണ് ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ നാലിന് ഇയാള്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത് ഇങ്ങനെ, ഐഡി, ദോശ, ഇഡ്‌ലി, മോശ മാവുകള്‍ വില്‍ക്കുന്ന ചെന്നൈയിലെ എല്ലാ കടക്കാരോടും സൂപ്പര്‍ മാര്‍ക്കറ്റുകളോടും, അവര്‍ പശുവിന്റെ എല്ലും കാളക്കുട്ടിയുടെ കുടലില്‍ നിന്നുണ്ടാക്കുന്ന പ്രോട്ടീനും മാവില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇയാള്‍ പറയുന്നു.

3

മുസ്ലീം ജീവനക്കാര്‍ മാത്രമുള്ള കമ്പനിയാണ് ഇതെന്ന് എത്ര പേര്‍ക്കറിയാം. ഹലാല്‍ സര്‍ട്ടിഫൈഡുമാണ്. ഓരോ ഹിന്ദുവും ഐഡിയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ഇയാള്‍ പറയുന്നത്. ഐഡി ഫുഡ്‌സിന്റെ സ്ഥാപകന്‍ മുസ്തഫയുടെയും ബന്ധുക്കളുടെയും പേരെടുത്ത് പറഞ്ഞ് ഇയാള്‍ വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്. ഫേസ്ബുക്കില്‍ അടക്കം ഈ സന്ദേശങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

അതേസമയം, അപവാദ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. ഐഡി ഉത്പന്നങ്ങളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന തെറ്റിദ്ധാരണാജനകവും അടിസ്ഥാനരഹിതവുമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചില ഉപഭോക്താക്കള്‍ക്കും ഈ സന്ദേശം ലഭിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കുന്ന ഈ വിവരങ്ങള്‍ അതിവേഗത്തില്‍ പടര്‍ന്നതുകൊണ്ടാണ് ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോല്‍ ഒരു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുന്നത്.

5

ഐഡി ഫ്രഷിന്റെ ഉത്പന്നങ്ങളില്‍ വെജിറ്റേറിയന്‍ ചേരുവകള്‍ മാത്രമാണ് ഉപയോഗിക്കാറുള്ളത്. അരി, പരിപ്പ്, ഉലുവ, വെള്ളം എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് പൂര്‍ണമായും പ്രകൃതി ദത്തമാണ്. ഞങ്ങളുടെ ഉത്പന്നങ്ങളില്‍ മൃഗ സത്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലാണ്. ഇവയെല്ലാം രാസമുക്തവും ഭക്ഷ്യസുരക്ഷ മാനേജ്‌മെന്റ് സംവിധാനത്തിന് അനുസൃതമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

6

2005ലാണ് ഐഡി ഫുഡ്‌സ് ബംഗളൂരുവില്‍ ആരംഭിക്കുന്നത്. മൈസൂരു, മംഗളൂരു, പൂനെ, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം, രാജ്മുണ്ഡ്രി, ചെന്നൈ, എറണാകുളം, കോയമ്പത്തൂര്‍ തുടങ്ങി രാജ്യത്തെ 35 നഗരങ്ങളിലാണ് ഉത്പന്നങ്ങളുടെ വിപണി. കൂടാതെ യുഎസ്, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്.

ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ കമ്പനി കൂടിയാണ് ഐഡി ഫുഡ്‌സ്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി, യുഎസ് ഡിപ്പാര്‍ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍, എഫ് എസ ്എസ് എ ഐക്കു കീഴിലെ ജൈവിക് ഭാരത് തുടങ്ങിയ പുരസ്‌കാരങ്ങളാണ് കമ്പനിയെ തേടിയെത്തിയിരിക്കുന്നത്.

cmsvideo
  നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

  ജലീലിനെ സിപിഎം കൈവിടുന്നു? സഹകരണത്തിൽ ഇഡി വേണ്ട, കുഞ്ഞാലിക്കുട്ടിയോട് വ്യക്തിവൈരാഗ്യവും... അപ്പോൾ കള്ളപ്പണം?ജലീലിനെ സിപിഎം കൈവിടുന്നു? സഹകരണത്തിൽ ഇഡി വേണ്ട, കുഞ്ഞാലിക്കുട്ടിയോട് വ്യക്തിവൈരാഗ്യവും... അപ്പോൾ കള്ളപ്പണം?

  ജ്യോതികുമാർ ചാമക്കാല
  Know all about
  ജ്യോതികുമാർ ചാമക്കാല
  English summary
  Hate campaign against young entrepreneur PC Mustafa's ID Fresh Food; Company Says planned
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X