കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപക് ശങ്കരനാരായണന്റെ പണികളയിക്കാന്‍ ഉറച്ച് സംഘപരിവാര്‍... മീനാക്ഷി ലേഖി വരെ രംഗത്ത്; എന്താണ് സംഭവം?

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി ഇടപെടുന്ന ആളാണ് ദീപക് ശങ്കരനാരായണന്‍. സിപിഎം ആഭിമുഖ്യം പുലര്‍ത്തുന്ന ദീപക്, സംഘപരിവാറിന്റെ രൂക്ഷവിമര്‍ശകന്‍ കൂടിയാണ്. കത്വ വിഷയത്തില്‍ തുടര്‍ച്ചയായി സംഘപരിവാറിനെ വിമര്‍ശിച്ചുപോന്ന ദീപകിന്റെ ഒരു പോസ്റ്റ് ആണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

'നീതി നിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുന്നപക്ഷം, ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ 31 ശതമാനത്തിനെ, സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം'- ദീപകിന്റെ പോസ്റ്റിലെ ഈ വരികളാണ് സംഘപരിവാര്‍ അനുകൂലികള്‍ക്ക് പ്രകോപനം സൃഷ്ടിച്ചത്. ബിജെപിക്ക് വോട്ട് ചെയ്തവരെ വെടിവച്ച് കൊല്ലണം എന്ന് ദീപക് നാരായണന്‍ ആഹ്വാനം ചെയ്തു എന്നാണ് ആക്ഷേപം.

ഒരു ബഹുരാഷ്ട്ര കന്പനിയിലെ ജീവനക്കാരനായ ദീപക്കിനെതിരെയുള്ള പ്രതിഷേധം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളില്‍ മാത്രം ഒതുങ്ങി നിന്നില്ല. എച്ച്പി ഇന്ത്യയിൽ ജോലി ചെയ്യുന്ന ആൾ എന്ന് കരുതി എച്ച്പിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ ദീപക്കിനെതിരെ കടുത്ത ആരോപണങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഹത്ത് വരികയായിരുന്നു. ദീപക്കിനെ ജോലിയില്‍ നിന്ന് പുറത്താക്കണം എന്നതാണ് ഇവരുടെ ആവശ്യം. ദീപക്കിനെതിരെയുള്ള കാമ്പയിനില്‍ ബിജെപി ദേശീയ വക്താവായ മീനാക്ഷി ലേഖിയും പങ്കാളിയാണ്.

മലപ്പുറത്ത് വ്യാപക സംഘര്‍ഷം; ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തകര്‍ത്തു, പോലീസ് ഗ്രനേഡ് എറിഞ്ഞുമലപ്പുറത്ത് വ്യാപക സംഘര്‍ഷം; ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തകര്‍ത്തു, പോലീസ് ഗ്രനേഡ് എറിഞ്ഞു

ദീപകിന്റെ പോസ്റ്റ്

ദീപകിന്റെ പോസ്റ്റ്

പത്ത് ക്രിമിനലുകള്‍ ചേര്‍ന്ന് നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്.

ഇന്ത്യന്‍ ജനതയുടെ മുപ്പത്തിയൊന്ന് ശതമാനത്തിന്റെ സമ്മതിയില്‍ ആ പത്തുപേര്‍ നടത്തിയ കൊലയാണത്.

നീതി നിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുന്ന പക്ഷം, ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ മുപ്പത്തിയൊന്ന് ശതമാനത്തിനെ, സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം

ജനാധിപത്യം ഒറ്റ മനുഷ്യന്റേതാണ്. അതില്‍ അപ്പുറത്തുള്ളവരുടെ എണ്ണം വിഷയമല്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന് വിത്തുപാകിയ, അതിനെ തന്റെ മരണം വരെ കാക്ക കൊണ്ടുപോകാതെ നോക്കിയ, മറ്റൊരു കശ്മീരി പണ്ഡിറ്റിന് വേണ്ടി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് വേണ്ടി, അത്രയെങ്കിലും ചെയ്യണം- ഇതായിരുന്നു ദീപകിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബിജെപിക്കാരെ വെടിവച്ച് കൊല്ലാന്‍

ബിജെപിക്കാരെ വെടിവച്ച് കൊല്ലാന്‍

ബിജെപിക്ക് വോട്ട് ചെയ്ത 31 ശതമാനം ഇന്ത്യക്കാരെ വെടിവച്ച് കൊല്ലാന്‍ ദീപക് ശങ്കരനാരായണന്‍ ആഹ്വാനം ചെയ്തു എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ആക്ഷേപം. ദീപകിന്റെ പോസ്റ്റിലെ ചില വരികള്‍ മാത്രം എടുത്തുകൊണ്ടാണ് അവര്‍ ഈ ആരോപണത്തെ സാധൂകരിക്കുന്നത്.

മാത്രമല്ല, അതിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നും ഉണ്ട്. ദീപക് പറഞ്ഞതിന്റെ വാച്യാര്‍ത്ഥം മാത്രം എടുത്തുകൊണ്ടാണ് ഈ പ്രചാരണം. ദേശീയ തലത്തില്‍ തന്നെ ഇത് വലിയ വിവാദമാണ് സൃഷ്ടിച്ചുകഴിഞ്ഞിട്ടുള്ളത്.

ജോലി കളയിക്കാന്‍

ജോലി കളയിക്കാന്‍

ദീപക് ബെംഗളൂരിവില്‍ എച്ച്പി ഇന്ത്യയില്‍ ആണ് ജോലി ചെയ്യുന്നത് എന്ന രീതിയിൽ ആയിരുന്നു പ്രചാരണം. അതുകൊണ്ട് തന്നെ ദീപകിനെതിരെയുള്ള പ്രതിഷേധം എച്ചിപിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് ഇപ്പോള്‍ നടക്കുന്നത്.

ദീപക് ശങ്കരനാരായണനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. എച്ച്പിക്കെതിരേയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇത്തരക്കാരെ ആണോ നിങ്ങള്‍ ജോലിക്ക് വച്ചിരിക്കുന്നത് എന്നാണ് ചോദ്യം.

ഹിന്ദുക്കളെ കൊല്ലാന്‍

ഹിന്ദുക്കളെ കൊല്ലാന്‍

ഹിന്ദുക്കളെ കൊല്ലാന്‍ ദീപക് ശങ്കരനാരായണന്‍ ആഹ്വാനം ചെയ്തു എന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ദീപകിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അങ്ങനെ തന്നെയാണ് വായിക്കപ്പെടുക എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്.

ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്ത ഒരാളെ നിങ്ങള്‍ എന്തുകൊണ്ട് ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നു എന്നാണ് എച്ച്പിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വ്യാപകമായി ഉയര്‍ത്തുന്ന ചോദ്യം. ദീപക്കിനെ പുറത്താക്കിയില്ലെങ്കില്‍ എച്ച്പി ഇന്ത്യയെ ഡീഗ്രേഡ് ചെയ്യും എന്നും ഭീഷണിയുണ്ട്.

മീനാക്ഷി ലേഖി

മീനാക്ഷി ലേഖി

ബിജെപി എംപിയും പാര്‍ട്ടിയുടെ ദേശീയ വക്താവും ആണ് മീനാക്ഷി ലേഖി. ദീപക്കിനും ദീപ നിശാന്തിനും എതിരെയുള്ള ട്വീറ്റ് ഇവര്‍ പങ്കുവച്ചിട്ടുണ്ട്. വിഷയം സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങില്ലെന്ന് വ്യക്തമാക്കുന്നാണ് ഈ സംഭവങ്ങള്‍.

ദീപക്കിനെതിരെയുള്ള കാമ്പയനില്‍ ബിജെപി ഐടി സെല്ലിന്റെ ഇടപെടലുണ്ട് എന്ന ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ദീപക്കിനെ പിന്തുണച്ചും ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

ടിജി മോഹന്‍ദാസും

ടിജി മോഹന്‍ദാസും

കേരളത്തിലെ ബിജെപി ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസും ട്വിറ്ററില്‍ ദീപക്കിനെതിരെ ആഞ്ഞടിക്കുന്നുണ്ട്. എച്ച്പി സിഇഒയെ വരെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ദീപക്കിനെ പുറത്താക്കാന്‍ ടിജി മോഹന്‍ദാസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, എച്ച്പ് അധികൃതരുമായി ബന്ധപ്പെട്ട് ദീപക്കിനെതിരെ നടപടിയെടുക്കാന്‍ ഇടപെടണം എന്ന് ഐടി മന്ത്രായലത്തോട് കൂടി ആവശ്യപ്പെട്ടിട്ടുണ്ട് മോഹന്‍ദാസ്.

പോസ്റ്റ് ഡിലീറ്റ് ചെയ്തു, ക്ഷമയും പറഞ്ഞു

പോസ്റ്റ് ഡിലീറ്റ് ചെയ്തു, ക്ഷമയും പറഞ്ഞു

സംഗതി വിവാദമായതിനെ തുടര്‍ന്ന് ദീപക് ശങ്കരനാരായണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ആശയക്കുഴപ്പം ഉണ്ടായതില്‍ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ദീപക്കിന്റെ വിശദീകരണം ഒന്നും സംഘപരിവാര്‍ അനുകൂലികള്‍ വിലയ്‌ക്കെടുക്കുന്നില്ല. ക്ഷമ ചോദിച്ചിട്ട പോസ്റ്റില്‍ പോലും അഹങ്കാരമാണ് ഉള്ളത് എന്നാണ് അവരുടെ പക്ഷം. ദീപക്കിന്റെ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

വിശദീകരണം

ഇതായിരുന്നു വിവാദങ്ങൾക്ക് ദീപക് നൽകിയ വിശദീകരണം

എച്ച്പിയിലെ ജീവനക്കാരനല്ല

എച്ച്പിയിലെ ജീവനക്കാരനല്ല

എന്നാൽ ദീപക് ശങ്കരനാരായണൻ എന്നൊരാൾ തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നേ ഇല്ലെന്നാണ് എച്ച്പി അധികൃതർ പിന്നീട് വൺഇന്ത്യയെ അറിയിച്ചത്. ദീപകിന്റെ പോസ്റ്റിൽ പ്രകടിപ്പിച്ച അഭിപ്രായം വ്യക്തിപരമാണെന്നും എച്ച്പി വക്താവ് വൺഇന്ത്യയെ അറിയിച്ചിട്ടുണ്ട്

ഹർത്താലിൽ പോലീസിന്റെ അഴിഞ്ഞാട്ടം; കുട്ടിക്ക് മർദ്ദനം, ഗുരുതര പരിക്ക്, സംഭവം പൊന്നാനിയിൽ!ഹർത്താലിൽ പോലീസിന്റെ അഴിഞ്ഞാട്ടം; കുട്ടിക്ക് മർദ്ദനം, ഗുരുതര പരിക്ക്, സംഭവം പൊന്നാനിയിൽ!

English summary
Hate campaign against Deepak Sankaranarayanan on Facebook post remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X