Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു യുവവാഹിനി പരിപാടിയിൽ വിദ്വേഷ പ്രസംഗം: കുറ്റപത്രം സമർപ്പിച്ചതായി ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ

2021 ഡിസംബറിൽ ഡൽഹിയിൽ സുദർശൻ ന്യൂസ് ടിവി എഡിറ്റർ സുരേഷ് ചവാങ്കെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിന്ദു യുവവാഹിനി പരിപാടിയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിനെതിരെ ആക്ടിവിസ്റ്റ് തുഷാർ ഗാന്ധി നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച തീർപ്പാക്കി. ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി നിർദേശങ്ങൾ ഡൽഹി പോലീസ് പാലിച്ചില്ലെന്നുകാട്ടിയാണ് തുഷാർ ഗാന്ധി കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്..

തെഹ്‌സീൻ പൂനവല്ല കേസിൽ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഡൽഹി പോലീസ് ലംഘിച്ചുവെന്ന് കോടതിയലക്ഷ്യ ഹർജിയിൽ വാദിച്ചിരുന്നു. പ്രസ്തുത വിധിയനുസരിച്ച്, ആൾക്കൂട്ട ആക്രമണത്തിനുള്ള ആഹ്വാനങ്ങൾക്കെതിരെ എഫ്‌ഐആറും കുറ്റപത്രവും സമയബന്ധിതമായി പോലീസ് ഫയൽ ചെയ്യേണ്ടത് ആവശ്യമാണ്. കേസിൽ അന്വേഷണം അവസാനിപ്പിച്ചതായും കുറ്റപത്രം ഡൽഹി സാകേതിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതായും ഡൽഹി പോലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് ബെഞ്ചിനെ അറിയിച്ചു.

sc31

ഇത് കണക്കിലെടുത്ത് കോടതിയലക്ഷ്യക്കേസ് എടുക്കുന്നത് ഉചിതമല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. "സിആർപിസി പ്രകാരം മജിസ്‌ട്രേറ്റ് മുന്നോട്ട് പോകും. വിഷയം തീർപ്പാക്കി", ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ഹിന്ദു യുവവാഹിനിയുടെ പരിപാടിക്കിടെ നടത്തിയ പ്രസംഗങ്ങൾ കുറ്റകരമല്ലെന്നായിരുന്നു ഡൽഹി പോലീസ് ആദ്യം സ്വീകരിച്ച നിലപാട്. വിദ്വേഷ പ്രസംഗ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയോട് പ്രതികരിച്ച ഡൽഹി പോലീസ്, ചടങ്ങിൽ "ഒരു സമുദായത്തിനെതിരെയും വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല" എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പക്ഷേ , ഡൽഹി പോലീസിന്റെ ഈ നിലപാടിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ "മികച്ച സത്യവാങ്മൂലം" സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഡൽഹി പോലീസ് 2022 മെയ് മാസത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.കേസിന്റെ അന്വേഷണത്തിൽ ഡൽഹി പോലീസിന്റെ കാലതാമസത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ജനുവരിയിൽ ചോദ്യം ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+