വിദ്വേഷം, അക്രമം രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യക്കായി എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്വേഷവും അക്രമവും ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാമ നവമിയുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി നിലപാട് പറഞ്ഞത്.
'വെറുപ്പ്, അക്രമം, നിഷേധം എന്നിവ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കല്ലുകള്‍ക്കൊണ്ടാണ് പുരോഗതിയുടെ പാത നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാം', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കാന്റീനില്‍ മാംസം വിളമ്പുന്നതു സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഞായറാഴ്ച പകല്‍ മൂന്നരയോടെ കാവേരി ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്. രാമനവമി ദിനത്തില്‍ ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ആരംഭിച്ചത്. എബിവിപി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ മെസ് സെക്രട്ടറിയെ ആക്രമിച്ചെന്നും മാംസവിഭവങ്ങള്‍ വിളമ്പുന്നതു തടഞ്ഞെന്നും സ്റ്റുഡന്‍ഡ്‌സ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഇടതുപക്ഷ സംഘടനകള്‍ ഹോസ്റ്റലില്‍ നടത്തിയ പൂജാ ചടങ്ങുകള്‍ തടസപ്പെടുത്തുകയായിരുന്നുവെന്ന് എബിവിപി മറു ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ 16 വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
എബിവിപി പ്രവര്‍ത്തകര്‍ ഗുണ്ടായിസം നടത്തുകയായിരുന്നുവെന്നും അവരാണ് കലാപത്തിന് സമാനമായ സാഹചര്യം ഒരുക്കിയതെന്നും സ്റ്റുഡന്‍ഡ്‌സ് യൂണിയന്‍ ആരോപിച്ചു. ജെഎന്‍യു ക്യാമ്പസും ഹോസ്റ്റലുകളും എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന ഇടമാണെന്നും അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിനും പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
'ബോളിവുഡ് സുന്ദരിമാർ തോറ്റ് പോകും, എന്തൊരു ലുക്കാണിത്...' മാളവിക മേനോന്റെ വൈറൽ ഫോട്ടോകൾ
അതേ സമയം ജെഎന്‍യു സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. എബിവിപി പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയനും ഇടതു വിദ്യാര്‍ഥി സംഘടനകളും പരാതി നല്‍കിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍.












Click it and Unblock the Notifications