• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹത്രാസ് പ്രതികള്‍ക്ക് നീതി ലഭിക്കണം; പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് ഒത്തുകൂടി ഉന്നതജാതിക്കാര്‍

ലക്‌നൗ: ഹത്രാസില്‍ 19കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതജാതിക്കാരുടെ യോഗം. ബലാത്സംഗത്തിനിരയായ യുവതിയുടെ വീടിന് ആറ് കിലോ മീറ്റര്‍ ദൂരത്തുള്ള സ്ഥലത്താണ് ഉന്നതജാതിയില്‍പ്പെട്ടവര്‍ പരിപാടി സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പിന്നാലെയാണ് പ്രതികളെ പിന്തുണച്ച് ഇവര്‍ രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

അതേസമയം, പ്രതികളുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ ഉള്‍പ്പടെ ഏകദേശം 500ഓളം ഇന്ന് രാവിലെ ബിജെപി നേതാവ് രാജ്വീര്‍ സിംഗിന്റെ വീട്ടില്‍ ഒത്തുകൂടി. അറസ്റ്റിലായ നാലുപേരെ യഥാര്‍ത്ഥ കുറ്റവാളികളല്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ഇതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ കേസിലെ എഫ്‌ഐആര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് എതിരാണെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികള്‍ക്ക് മേല്‍ കുറ്റം ആരോപിക്കുകയാണെന്നും പരിപാടി സംഘടിപ്പിച്ച ഒരാള്‍ പറഞ്ഞു. യോഗവുമായി ബന്ധപ്പെട്ട് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടികളെ സംസ്‌കാരമുള്ളവരാക്കി വളര്‍ത്തൂ, ഭരണംകൊണ്ട് പീഡനം തടയാനാവിലെന്ന് ബിജെപി എംഎല്‍എ

അതേസമയം, കഴിഞ്ഞ ദിവസവും സമാനമായ പരിപാടി ഹത്രാസില്‍ നടന്നിരുന്നു. അറസ്റ്റിലായ നാല് യുവാക്കള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സവര്‍ണ സമാജത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയായിരുന്നു ധര്‍ണ. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള നാല് പ്രതികളെ പിന്തുണച്ച് ഇവര്‍ പഞ്ചായത്തും സംഘടിപ്പിച്ചു.

ന്യൂനപക്ഷങ്ങൾക്ക് നേരെ സവർണ്ണർ നടത്തുന്ന ആക്രമണങ്ങളിൽ മുന്നിലാണ് യുപി, രൂക്ഷവിമർശനവുമായി കെകെ രാഗേഷ്

ഉത്തര്‍പ്രദേശ് പൊലീസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം നിക്ഷപക്ഷമായ അന്വേഷണം നടത്തണമെന്നാണ് ധര്‍ണയിലൂടെ ഉയര്‍ന്ന പ്രധാന ആവശ്യം. ഞങ്ങളുടെ നാല് കുട്ടികള്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ ശിക്ഷിക്കണമെന്ന് ധര്‍ണയില്‍ പങ്കെടുത്തൊരാള്‍ പറഞ്ഞു. നിരപരാധികളെ ഒരിക്കലും കുറ്റവാളികളാക്കരുത്, കുറ്റവാളികളെ ഒരിക്കലും ഒഴിവാക്കരുതെന്നും ധര്‍ണയില്‍ ആവശ്യം ഉയര്‍ന്നു.

'ഹത്രാസ് കുടുംബത്തിന് വേണ്ടത് ഈ 5 കാര്യങ്ങളാണ്'.. യോഗിയെ വിറപ്പിച്ച് പ്രിയങ്ക ഗാന്ധി,ഉത്തരം വേണം

ചന്ദ്രശേഖര്‍ ആസാദിനെ യുപി പൊലീസ് തടഞ്ഞു; ആസാദും ഭീം ആര്‍മി നേതാക്കളും കാല്‍നടയായി ഹത്രസിലേക്ക്

ബീഹാറിലെ മഹാസഖ്യം ഫാഷിസത്തിനെതിരെ ഇന്ത്യ കാത്തിരുന്ന പ്രതിരോധ സേന: ഡോ ആസാദ്

English summary
Hathras accused should get justice; The upper castes gathered near the Victim's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X