കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മിണ്ടുന്നില്ല, ഹത്രാസ് സംഭവത്തിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ഹത്രാസ് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിന് എതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഞ്ചാബില്‍ കര്‍ഷക റാലി നയിക്കാനെത്തിയ രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മോദിക്കെതിരെ തുറന്നടിച്ചത്. കഴിഞ്ഞ ദിവസം താന്‍ ഹാത്രസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത് മകള്‍ക്ക് നീതി തേടിയുളള പോരാട്ടത്തില്‍ ആ കുടുംബം തനിച്ചല്ലെന്ന് അറിയിക്കാനാണ് എന്നും രാഹുല്‍ പറഞ്ഞു.

വീണിടത്ത് കിടന്ന് ഉരുളുകയാണ് രാഹുൽ ഗാന്ധിയും യെച്ചൂരിയും, സിപിഎമ്മിനും കോൺഗ്രസിനുമെതിരെ കുമ്മനംവീണിടത്ത് കിടന്ന് ഉരുളുകയാണ് രാഹുൽ ഗാന്ധിയും യെച്ചൂരിയും, സിപിഎമ്മിനും കോൺഗ്രസിനുമെതിരെ കുമ്മനം

അവര്‍ക്കും അവരുടെ മകള്‍ക്കുമൊപ്പം താന്‍ മാത്രമല്ല, മറിച്ച് രാജ്യത്ത് ഓരോ ദിവസവും അപമാനിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് വരുന്ന, ലക്ഷക്കണക്കിന് വരുന്ന സ്ത്രീകളും ഉണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആ പെണ്‍കുട്ടിയുടെ കുടുംബത്തെ ലക്ഷ്യം വെച്ചിരിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ ഇതുവരെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

modi

ഹത്രാസ് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി തന്നെ ഫോണില്‍ വിളിച്ച് ഈ വിഷയത്തില്‍ സംസാരിച്ചിരുന്നതായി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തിരുന്നു. ഹത്രാസ് സംഭവത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പ്രധാനമന്ത്രി തന്നോട് നിര്‍ദേശിച്ചതായാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്.

'കറുത്തതാണ്, മേക്കപ്പ് ചെയ്യും, ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളൂ', മഞ്ജുവിന്റെ മറുപടി'കറുത്തതാണ്, മേക്കപ്പ് ചെയ്യും, ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളൂ', മഞ്ജുവിന്റെ മറുപടി

ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് രാഹുലും പ്രിയങ്കയും ഹത്രാസില്‍ വെച്ച് പ്രതികരിച്ചത്. യുപി പോലീസ് കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും ശ്രമിക്കുന്നു എന്നാണ് കുടുംബവും പ്രതിപക്ഷവും ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും കാണിക്കാതെ പോലീസ് പുലര്‍ച്ചെ 2.30ന് സംസ്‌ക്കരിച്ചത് അടക്കം വലിയ വിവാദമായിരുന്നു.

കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി പ്രമുഖ നേതാവ്, ടിഎൻ പ്രതാപനും പത്മജയ്ക്കും എതിരെ ആരോപണംകോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി പ്രമുഖ നേതാവ്, ടിഎൻ പ്രതാപനും പത്മജയ്ക്കും എതിരെ ആരോപണം

 6 വർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും വിളിക്കാൻ ധൈര്യമില്ല, മോദിയെ പരിഹസിച്ച് കെസി 6 വർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും വിളിക്കാൻ ധൈര്യമില്ല, മോദിയെ പരിഹസിച്ച് കെസി

English summary
Hathras Case: Rahul Gandhi takes a jibe at Narendra Modi for not reacting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X