കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷബീജം ഇല്ല? ഹത്രാസ് പെണ്‍കുട്ടിയുടെ ഫോറന്‍സിക് പരിശോധനാഫലം പുറത്ത്... ബലാത്സംഗമല്ലെന്ന് പോലീസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നില്ലെന്ന് ഉത്തര്‍ പ്രദേശ് പോലീസ് . ഫോറന്‍സിക് പരിശോധന ഫലം ഉദ്ധരിച്ചാണ് ഉത്തര്‍ പ്രദേശ് ഇക്കാര്യം വ്യക്തമാക്കുന്നത് .

നാവ് മുറിഞ്ഞു, നട്ടെല്ലൊടിച്ചു... ക്രൂരബലാത്സംഗം; മരിച്ചപ്പോഴും വെറുതെവിട്ടില്ല, പൊലീസ് ഒരുക്കിയ ചിതനാവ് മുറിഞ്ഞു, നട്ടെല്ലൊടിച്ചു... ക്രൂരബലാത്സംഗം; മരിച്ചപ്പോഴും വെറുതെവിട്ടില്ല, പൊലീസ് ഒരുക്കിയ ചിത

രാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധംരാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധം

എഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത് കുമാര്‍ ആണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഹത്രാസ് കേസില്‍ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കെ ഇത്തരമൊരു വാര്‍ത്ത പുതിയ വിവാദങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. വിശദാംശങ്ങള്‍ ...

പുരുഷബീജമില്ല

പുരുഷബീജമില്ല

ഹര്‍ത്രാസില്‍ മരിച്ച ദളിത് പെണ്‍കുട്ടിയുടെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്നു എന്നാണ് ഉത്തര്‍ പ്രദേശ് പോലീസിന്റെ വിശദീകരണം. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയില്ല എന്നാണ് പോലീസിന്റെ വിശദീകരണം.

ബലാത്സംഗമല്ല

ബലാത്സംഗമല്ല

പെണ്‍കുട്ടിയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്താത്തതിനാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശ് പോലീസ്. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ ധൃതിയില്‍ സംസ്‌കരിച്ച പോലീസ് നടപടി ഏറെ വിവാദമായിരുന്നു.

ഗൂഢാലോചനയെന്ന്

ഗൂഢാലോചനയെന്ന്

ജാതി സംഘര്‍ഷം ഉണ്ടാക്കാന്‍ മനപ്പൂര്‍വ്വം നടത്തിയ ഗൂഢാലോചനയാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് എന്നാണ് എഡിജിപി പ്രശാന്ത് കുമാര്‍ പറയുന്നത്. തെറ്റായ വിവരം ആണ് പ്രചരിപ്പിച്ചത് എന്നും പോലീസ് പറയുന്നു.

ക്രൂരപീഡനം

ക്രൂരപീഡനം

സെപ്തംബര്‍ 14 ന് ആയിരുന്നു 19 കാരിയായ ദളിത് പെണ്‍കുട്ടി പുല്ല് വെട്ടുന്നതിനിടെ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അബോധാവസ്ഥയില്‍ നഗ്നയായിട്ടായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആദ്യം ഹത്രാസിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞ ദിവസം ദില്ലി സഫ്ദഡജങ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

പോലീസിന്റെ ദുരൂഹ നീക്കങ്ങള്‍

പോലീസിന്റെ ദുരൂഹ നീക്കങ്ങള്‍

പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉത്തര്‍ പ്രദേശ് പോലീസിന്റെ നടപടികള്‍ ആദ്യം മുതലേ വിമര്‍ശിക്കപ്പെട്ടിരുന്നു. മരണശേഷം, വീട്ടുകാര്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പോലും അവസരം നല്‍കാതെ അവരെ വീട്ടില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയാണ് പോലീസ് ചെയ്തത്. ഇത് വലിയ വിവാദമായിരുന്നു.

രാഹുലും പ്രിയങ്കയും

രാഹുലും പ്രിയങ്കയും

ഹത്രാസില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ഉത്തര്‍ പ്രദേശ് പോലീസ് തടഞ്ഞിരുന്നു. പിന്നീട് പോലീസ് നടപടിയില്‍ രാഹുല്‍ ഗാന്ധി നിലത്ത് വീഴുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന് മുമ്പ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Recommended Video

cmsvideo
BJP leader insult hathras victim | Oneindia Malayalam

English summary
Hathras Case: Uttar Pradesh police says no rape happened, quoting Forensic Science Lab report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X