കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് പീഡനക്കേസ് സിബിഐക്ക് വിട്ട് യുപി സര്‍ക്കാര്‍; കുടുംബം ആവശ്യപ്പെട്ടത് മറ്റൊന്ന്

Google Oneindia Malayalam News

ലഖ്‌നൗ: കോളിളക്കം സൃഷ്ടിച്ച ഹത്രാസ് പീഡന കൊലപാതകക്കേസ് സിബിഐക്ക് വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥര്‍ കുടുംബവുമായി സംസാരിച്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്. നേരത്തെ എസ്‌ഐടി അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നത്. ഈ അന്വേഷണ സംഘം ഇതുവരെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാത്തത് വിവാദമായിരുന്നു. ഗ്രാമത്തിലെത്തി മറ്റു ചിലരില്‍ നിന്ന് മൊഴിയെടുത്ത അന്വേഷണ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നില്ല.

y

ഹത്രാസ് സംഭവത്തില്‍ ദേശവ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. നാല് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കെതിരെയാ അതിക്രമം വര്‍ധിച്ചുവരുന്നതില്‍ ബിജെപി സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെയാണ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. അതേസമയം, പെണ്‍കുട്ടി പീഡനത്തിന് ഇരയായതിന് തെളിവില്ലെന്നാണ് യുപി പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയില്ലെന്ന ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പോലീസ് പ്രതികരണം. ഇതിനെതിരെയും പ്രമുഖര്‍ രംഗത്തുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദില്ലിയിലെ സഫ്ദര്‍ ജങ് ആശുപത്രിയില്‍ മരിച്ചത്.

ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞുബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞു

രണ്ടാഴ്ചയോളം അവര്‍ യുപിയിലെയും ദില്ലിയിലെയും ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാല് ഉന്നത ജാതിക്കാരായ യുവാക്കള്‍ പെണ്‍കുട്ടിയെ ക്രരമായി പീഡിപ്പിച്ച് മരണതുല്യമാക്കി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. ഹത്രാസിലെ വീടിന് അടുത്തുള്ള പാടത്ത് പുല്ല് പറിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ വേളിയലാണ് പീഡിപ്പിക്കപ്പെട്ടത്. അവളുടെ നട്ടെല്ല് മര്‍ദ്ദിച്ച് പൊട്ടിക്കുകയും കഴുത് ഒടിക്കുകയും നാവ് മുറിച്ചെടുക്കുകയും ചെയ്തിരുന്നു. നഗ്നയായി രക്തം ഒലിപ്പിച്ച് പാടത്ത് കിടക്കുന്ന നിലയിലാണ് വീട്ടുകാര്‍ പിന്നിട് കണ്ടെത്തിയത്.

ആദ്യ വിജയം നേടി കോണ്‍ഗ്രസ്; മുന്നിലുള്ളത് വലിയ കടമ്പ, ബിഹാറില്‍ തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥിആദ്യ വിജയം നേടി കോണ്‍ഗ്രസ്; മുന്നിലുള്ളത് വലിയ കടമ്പ, ബിഹാറില്‍ തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

പീഡനം നടന്നിട്ടില്ലെന്നാണ് യുപി പോലീസിന്റെ വാദം. എന്നാല്‍ നാലു പേരാണ് ആക്രമിച്ചതെന്നും രണ്ടു പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിന് മുമ്പും ഇവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് പറഞ്ഞു എന്ന് ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളെ കാണാന്‍ ആരെയും പോലീസ് അനുവദിച്ചിരുന്നില്ല. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് ഇന്ന് യോഗി സര്‍ക്കാര്‍ ഇളവ് നല്‍കി. കുടുംബം മാധ്യമങ്ങളെ കാണുകയും ചെയ്തു. കൂടാതെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി മടങ്ങി.

English summary
Hathras Case: Uttar Pradesh Chief Minister Yogi Adityanath handed over probe to CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X