ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിന് ആഹ്വാനം;144 പ്രഖ്യാപിച്ചു;നാരായണ സ്വാമി നിരാഹാരത്തില്‍
ലഖ്നൗ: ഹത്രാസ് കൂട്ടബലാംത്സഗത്തില് രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നു. ഇന്ന് ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധം ആസൂത്രണം ചെയ്തതിന് പിന്നാലെ ഇവിടെ ദില്ലി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത് പ്രകാരം ഇവിടെ അഞ്ചില്‍ കൂടുതല്‍ പേര് ഒത്തുകൂടാന്‍ പാടില്ല. എന്നാല്‍ ജന്ദര്‍ മന്തറില്‍ മുന്‍കൂര്‍ അനുമതിയോടെ ആളുകള്‍ക്ക് ഒത്തുചേരാം. കോണ്‍ഗ്രസും ആംആദ്മിയും ഇതിന് പുറമേ ജനകീയ കൂട്ടായ്മകളും ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രിയങ്കാഗാന്ധി
ഇന്ന് ഇന്ത്യാ ഗേറ്റില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ പ്രിയങ്കാഗാന്ധിയേയും രാഹുല്‍ ഗാന്ധിയയേും തടയുയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

അരവിന്ദ് കെജ്രിവാളും
ഹത്രാസിലെ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ഹത്രാസില്‍ നടന്നത് വേദനാദനകമായ സംഭവമാണെന്നും സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനോട് ചെയ്തത് തെറ്റാണെന്നും കെജ്രിവാള് പറഞ്ഞു. നമ്മള് ജീവിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിലാണെന്നും അധികാരത്തിലിരിക്കുന്നവര്‍ രാഷ്ട്രത്തിന്റെ സേവകരാണ് മറിച്ച് ഉടമസ്ഥരല്ലെന്നും കെജ്രിവാള് പറഞ്ഞു.

ശിവസേന
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും നേരെയുണ്ടായ കയ്യേറ്റ ശ്രമത്തെ അപലപിച്ച് ശിവസേന എംപി രജ്ഞയ് റാവത്ത് രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഒരു ദേശിയതലത്തിലെ നേതാവാണെന്നും പ്രത്യയശാസ്ത്രപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമെങ്കിലും അദ്ദേഹത്തോടുള്ള പൊലീസിന്റെ പ്രതികരണത്തെ അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്റെ കോളറില്‍ പിടിക്കുകയും തള്ളിയിടുകയും ചെയ്തു. രാജ്യത്തെ ജനാധിപത്യത്തെ കൂട്ടബലാത്സംഗം ചെയ്തത് പോലെയാണെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.

വി നാരായണ സ്വാമി
സംഭവത്തെ അപലപിച്ച് പുതുച്ചേരി മുഖ്യമന്ത്രിയും വി നാരായണ സ്വാമി, കോണ്‍ഗ്രസ് മന്ത്രിമാര്‍, എംപി എന്നിവര്‍ നിരഹാര സമരത്തിലാണ്. പുതുച്ചേരിയിലെ അണ്ണ സ്റ്റാച്യൂവിന് സമീപത്താണ് നിരാഹാരം ഇരിക്കുന്നത്. ഇന്ന് രാവിലെ 10 ന് ആരംഭിച്ച നിരാഹാരം വൈകുന്നേരം 5-30 വരെ തുടരും. ഗുജറാത്ത എംഎല്‍എ ജിഗ്നേഷ് മേവാനിയും ഇന്ന് വൈകുന്നേരം 5 മണിക്ക് ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധത്തിന് ആഹ്ന്വാനം ചെയ്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications