കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിന് ആഹ്വാനം;144 പ്രഖ്യാപിച്ചു;നാരായണ സ്വാമി നിരാഹാരത്തില്‍

Google Oneindia Malayalam News

ലഖ്‌നൗ: ഹത്രാസ് കൂട്ടബലാംത്സഗത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നു. ഇന്ന് ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധം ആസൂത്രണം ചെയ്തതിന് പിന്നാലെ ഇവിടെ ദില്ലി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത് പ്രകാരം ഇവിടെ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ പാടില്ല. എന്നാല്‍ ജന്ദര്‍ മന്തറില്‍ മുന്‍കൂര്‍ അനുമതിയോടെ ആളുകള്‍ക്ക് ഒത്തുചേരാം. കോണ്‍ഗ്രസും ആംആദ്മിയും ഇതിന് പുറമേ ജനകീയ കൂട്ടായ്മകളും ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രിയങ്കാഗാന്ധി

പ്രിയങ്കാഗാന്ധി

ഇന്ന് ഇന്ത്യാ ഗേറ്റില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ പ്രിയങ്കാഗാന്ധിയേയും രാഹുല്‍ ഗാന്ധിയയേും തടയുയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

അരവിന്ദ് കെജ്‌രിവാളും

അരവിന്ദ് കെജ്‌രിവാളും

ഹത്രാസിലെ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. ഹത്രാസില്‍ നടന്നത് വേദനാദനകമായ സംഭവമാണെന്നും സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനോട് ചെയ്തത് തെറ്റാണെന്നും കെജ്രിവാള്‍ പറഞ്ഞു. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിലാണെന്നും അധികാരത്തിലിരിക്കുന്നവര്‍ രാഷ്ട്രത്തിന്റെ സേവകരാണ് മറിച്ച് ഉടമസ്ഥരല്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ശിവസേന

ശിവസേന

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും നേരെയുണ്ടായ കയ്യേറ്റ ശ്രമത്തെ അപലപിച്ച് ശിവസേന എംപി രജ്ഞയ് റാവത്ത് രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഒരു ദേശിയതലത്തിലെ നേതാവാണെന്നും പ്രത്യയശാസ്ത്രപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമെങ്കിലും അദ്ദേഹത്തോടുള്ള പൊലീസിന്റെ പ്രതികരണത്തെ അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്റെ കോളറില്‍ പിടിക്കുകയും തള്ളിയിടുകയും ചെയ്തു. രാജ്യത്തെ ജനാധിപത്യത്തെ കൂട്ടബലാത്സംഗം ചെയ്തത് പോലെയാണെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.

 വി നാരായണ സ്വാമി

വി നാരായണ സ്വാമി

സംഭവത്തെ അപലപിച്ച് പുതുച്ചേരി മുഖ്യമന്ത്രിയും വി നാരായണ സ്വാമി, കോണ്‍ഗ്രസ് മന്ത്രിമാര്‍, എംപി എന്നിവര്‍ നിരഹാര സമരത്തിലാണ്. പുതുച്ചേരിയിലെ അണ്ണ സ്റ്റാച്യൂവിന് സമീപത്താണ് നിരാഹാരം ഇരിക്കുന്നത്. ഇന്ന് രാവിലെ 10 ന് ആരംഭിച്ച നിരാഹാരം വൈകുന്നേരം 5-30 വരെ തുടരും. ഗുജറാത്ത എംഎല്‍എ ജിഗ്നേഷ് മേവാനിയും ഇന്ന് വൈകുന്നേരം 5 മണിക്ക് ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധത്തിന് ആഹ്ന്വാനം ചെയ്തിട്ടുണ്ട്.

 ബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യും ബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് പോസിറ്റീവ്അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് പോസിറ്റീവ്

English summary
hathras gang rape:144 imposed on india gate ahead of opposition protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X