ഹാത്രാസ്; നാല് പ്രതികള്‍ക്കെതിരേയും കൂട്ടബലാത്സംഗം, കൊലപാതക കുറ്റങ്ങള്‍ ചുമത്തി
ലഖ്നൗ: ഹത്രാസിലെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊല്ലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കി സിബിഐ കുറ്റപത്രം. കേസിൽ നാല് പ്രതികൾക്കെതിരേയും കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബറിലായിരുന്നു ഉത്തർപ്രദേശിലെ ഹാത്രാസിൽ 19 കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും കാണിക്കാതെ അര്‍ധരാത്രിയില്‍ പൊലീസ് അടക്കം ചെയ്ത സഭവം ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
അന്ത്യകർമങ്ങൾ തിടുക്കത്തിൽ നടത്താൻ യുപി പോലീസ് നിർബന്ധിച്ചുവെന്ന ആരോപണവുമായി വീട്ടുകാർ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്കാരം നടത്തിയതെന്നാണ് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പട്ടത്. ഡിസംബര്‍ പത്തിന് കേസിലെ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഫോറൻസിക് റിപ്പോര്‍ട്ട് കിട്ടിയാലുടൻ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിബിഐ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

Recommended Video
പ്രതികളെ അഹമ്മദാബാദില്‍ എത്തിച്ച് ബ്രെയിന്‍ മാപ്പിങ് ടെസ്റ്റിനും നുണപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ യുപി പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു അന്വേഷണം സിബിഐ ഏറ്റെടുത്തത്. അതേസമയം, പെണ്‍കുട്ടിയെ മൃതദേഹം മറവ് ചെയ്യാനടക്കമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത ചെയ്ത കളക്ടറെ മാറ്റാത്ത യോഗി സർക്കാരിനെ കോടതി കഴിഞ്ഞ തവണ വിമർശിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications