കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാത്രാസ്; നാല് പ്രതികള്‍ക്കെതിരേയും കൂട്ടബലാത്സംഗം, കൊലപാതക കുറ്റങ്ങള്‍ ചുമത്തി

Google Oneindia Malayalam News

ലഖ്നൗ: ഹത്രാസിലെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊല്ലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കി സിബിഐ കുറ്റപത്രം. കേസിൽ നാല് പ്രതികൾക്കെതിരേയും കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബറിലായിരുന്നു ഉത്തർപ്രദേശിലെ ഹാത്രാസിൽ 19 കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും കാണിക്കാതെ അര്‍ധരാത്രിയില്‍ പൊലീസ് അടക്കം ചെയ്ത സഭവം ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

അന്ത്യകർമങ്ങൾ തിടുക്കത്തിൽ നടത്താൻ യുപി പോലീസ് നിർബന്ധിച്ചുവെന്ന ആരോപണവുമായി വീട്ടുകാർ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്കാരം നടത്തിയതെന്നാണ് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പട്ടത്. ഡിസംബര്‍ പത്തിന് കേസിലെ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഫോറൻസിക് റിപ്പോര്‍ട്ട് കിട്ടിയാലുടൻ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിബിഐ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

 cbi

Recommended Video

cmsvideo
Shobha Surendran slams Rahul Gandhi's Hathras visit | Oneindia Malayalam

പ്രതികളെ അഹമ്മദാബാദില്‍ എത്തിച്ച് ബ്രെയിന്‍ മാപ്പിങ് ടെസ്റ്റിനും നുണപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ യുപി പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു അന്വേഷണം സിബിഐ ഏറ്റെടുത്തത്. അതേസമയം, പെണ്‍കുട്ടിയെ മൃതദേഹം മറവ് ചെയ്യാനടക്കമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത ചെയ്ത കളക്ടറെ മാറ്റാത്ത യോഗി സർ‍ക്കാരിനെ കോടതി കഴിഞ്ഞ തവണ വിമർശിച്ചിരുന്നു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി സ്ഥാനം രാജിവെക്കുന്നു? കാസര്‍കോട് വിട്ട് കേരളത്തിലുടനീളം സജീവമാകണംരാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി സ്ഥാനം രാജിവെക്കുന്നു? കാസര്‍കോട് വിട്ട് കേരളത്തിലുടനീളം സജീവമാകണം

English summary
Hathras; gang rape and murder case has been registered against the four accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X