കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് കേസില്‍ രാഷ്ട്രപതി ഇടപെടണം; സിബിഐ, സുപ്രീം കോടതി മേല്‍നോട്ടത്തിൽ അന്വേഷണം വേണമെന്ന് മായാവതി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണമോ സുപ്രീം കോടതി നിരീക്ഷത്തിലുള്ള അന്വേഷണമോ വേണമെന്ന ആവശ്യവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത്. കേസിലെ പ്രാഥമിക അന്വേഷണത്തില്‍ പൊതുജനങ്ങള്‍ തൃപ്തരല്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

പത്തും ഇരുപതുമല്ല, 600 വർഷം കഠിന തടവ്; പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച 32കാരന് ശിക്ഷ വിധിച്ച് കോടതിപത്തും ഇരുപതുമല്ല, 600 വർഷം കഠിന തടവ്; പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച 32കാരന് ശിക്ഷ വിധിച്ച് കോടതി

mayawati

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് സംതൃപ്തിയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഈ വിഷയം സിബിഐ അല്ലെങ്കില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. ഇതാണ് ബിഎസ്പി മുന്നോട്ട് വയ്ക്കുന്ന ആവശ്യം- മായാവതി ട്വീറ്റ് ചെയ്തു.

ഹത്രാസ് കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് അനുകൂലമായി ഉന്നതജാതിക്കാരുടെ ധര്‍ണ, നീതി ലഭിക്കണമെന്ന് ആവശ്യംഹത്രാസ് കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് അനുകൂലമായി ഉന്നതജാതിക്കാരുടെ ധര്‍ണ, നീതി ലഭിക്കണമെന്ന് ആവശ്യം

നമ്മുടെ രാജ്യത്തിന്റെ ബഹുമാനപ്പെട്ട രാഷ്ട്രപതി ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളാണ്, അദ്ദേഹവും ദളിത് വിഭാഗത്തില്‍പ്പെടുന്നയാളാണ്. ഉത്തര്‍പ്രദേസ് സര്‍ക്കാരിന്റെ മനുഷ്യത്വപരമായ നടപടികളില്‍ ഇടപെടാന്‍ അദ്ദേഹത്തോട് ശക്തമായ അഭ്യര്‍ത്ഥിക്കുകയാണ്. ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം-മായവതി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ഹത്രാസ് യാത്രയ്ക്ക് വഴിമുടക്കാൻ യോഗി സർക്കാർ; യുപി കോൺഗ്രസ് അധ്യക്ഷൻ വീട്ടുതടങ്കലിൽരാഹുൽ ഗാന്ധിയുടെ ഹത്രാസ് യാത്രയ്ക്ക് വഴിമുടക്കാൻ യോഗി സർക്കാർ; യുപി കോൺഗ്രസ് അധ്യക്ഷൻ വീട്ടുതടങ്കലിൽ

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹത്രാസിലെ ദളിത് പെണ്‍കുട്ടി മരിച്ചത്. രണ്ടാഴ്ചയോളം അവര്‍ യുപിയിലെയും ദില്ലിയിലെയും ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാല് ഉന്നത ജാതിക്കാരായ യുവാക്കള്‍ അവരെ ക്രരമായി പീഡിപ്പിച്ച് മരണതുല്യമാക്കി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. ഹത്രാസിലെ വീടിന് അടുത്തുള്ള പാടത്ത് പുല്ല് പറിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ വേളിയലാണ് പീഡിപ്പിക്കപ്പെട്ടത്.

രണ്ടും കല്‍പ്പിച്ച് രാഹുലും പ്രിയങ്കയും; വീണ്ടും ഹത്രാസിലേക്ക്, കൂടെ എംപിമാരും, പോലീസ് തടയുമോ?രണ്ടും കല്‍പ്പിച്ച് രാഹുലും പ്രിയങ്കയും; വീണ്ടും ഹത്രാസിലേക്ക്, കൂടെ എംപിമാരും, പോലീസ് തടയുമോ?

പെണ്‍കുട്ടിയുടെ നട്ടെല്ല് മര്‍ദ്ദിച്ച് പൊട്ടിക്കുകയും കഴുത് ഒടിക്കുകയും നാവ് മുറിച്ചെടുക്കുകയും ചെയ്തിരുന്നു. നഗ്‌നയായി രക്തം ഒലിപ്പിച്ച് പാടത്ത് കിടക്കുന്ന നിലയിലാണ് വീട്ടുകാര്‍ പിന്നിട് കണ്ടെത്തിയത്. അതേസമയം, പീഡനം നടന്നിട്ടില്ലെന്നാണ് യുപി പോലീസിന്റെ വാദം.

Recommended Video

cmsvideo
BJP leader insult hathras victim | Oneindia Malayalam

എന്നാല്‍ നാലു പേരാണ് ആക്രമിച്ചതെന്നും രണ്ടു പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിന് മുമ്പും ഇവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി മരിക്കുന്നതിന് പറഞ്ഞു എന്ന് ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളെ കാണാന്‍ ആരെയും പോലീസ് അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധപൂര്‍വം പുലര്‍ച്ചെ സംസ്‌കരിച്ച പോലീസ് നടപടിയും വിവാദമായിരുന്നു.

English summary
Hathras gang-rape: BSP president Mayawati Demands CBI probe or Supreme Court-monitored inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X