Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയിൽ മുഴങ്ങുന്നത്, ബിജെപി ജനാധിപത്യം കുഴിച്ചുമൂടിയെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹത്രാസില്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഹത്രാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകാതിരിക്കാന്‍ 144 പ്രഖ്യാപിച്ചും പോലീസിനെ ഉപയോഗിച്ചും രാഹുല്‍ ഗാന്ധിയേയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും തടയുകയാണു ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

hathras

ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കുഴിച്ചുമൂടി. രാഹുല്‍ഗാന്ധിക്കു നേരേ കയ്യേറ്റം ഉണ്ടാകുകയും അദ്ദേഹം നിലത്തുവീഴുകയും ചെയ്തു. ഹത്രാസിലേക്ക് ഒറ്റയ്ക്കു പോകുവാന്‍ തയാറായ രാഹുല്‍ ഗാന്ധിയെ അതിന് അനുവദിക്കുന്നതിനു പകരം പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന റിപ്പോര്‍ട്ട് പോലും വ്യാജമാണെന്നു സംശയിക്കണം.

കുടുംബത്തെ ബന്ദിയാക്കിയിട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബലംപ്രയോഗിച്ച് സംസ്‌കരിച്ചത്. രാജ്യത്തിന്റെ ഹൃദയം തകര്‍ത്ത കിരാതമായ നടപടിയാണിത്. ഇവരുടെ ഏറ്റവും വലിയ ഇരകള്‍ ദളിതരും സ്ത്രീകളുമാണ്. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ മതേതര ജനാധിപത്യവിശ്വാസികളും ഒന്നടങ്കം ഉണരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം, രാഹുലിനും പ്രിയങ്കയ്ക്കും എതിരെയുളള പോലീസ് നടപടിയില്‍ വന്‍ പ്രതിഷേധം ഉയരവേ ഇരുവരേയും യുപി പോലീസ് വിട്ടയച്ചിരിക്കുകയാണ്. ഇതോടെ ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുളള നീക്കത്തില്‍ നിന്ന് ഇരുനേതാക്കളും പിന്മാറിയേക്കും. കാര്‍ഷിക ബില്ലുകള്‍ക്ക് പുറമേ ഹത്രാസ് സംഭവവും ബിജെപി സര്‍ക്കാരിനെതിരെ വന്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. ഹത്രാസില്‍ കൂട്ടബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കാല്‍നടയായി യാത്ര പുറപ്പെട്ട രാഹുുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പോലീസ് തടഞ്ഞിരുന്നു. ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലീസ് ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+