• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹത്രാസ് കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് അനുകൂലമായി ഉന്നതജാതിക്കാരുടെ ധര്‍ണ, നീതി ലഭിക്കണമെന്ന് ആവശ്യം

ഹത്രാസ്: 19കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ നാല് യുവാക്കള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഹത്വാസില്‍ ധര്‍ണ. സവര്‍ണ സമാജത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയായിരുന്നു ധര്‍ണ. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള നാല് പ്രതികളെ പിന്തുണച്ച് ഇവര്‍ പഞ്ചായത്തും സംഘടിപ്പിച്ചു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിക്ഷപക്ഷമായ അന്വേഷണം

നിക്ഷപക്ഷമായ അന്വേഷണം

ഉത്തര്‍പ്രദേശ് പൊലീസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം നിക്ഷപക്ഷമായ അന്വേഷണം നടത്തണമെന്നാണ് ധര്‍ണയിലൂടെ ഉയര്‍ന്ന പ്രധാന ആവശ്യം. ഞങ്ങളുടെ നാല് കുട്ടികള്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ ശിക്ഷിക്കണമെന്ന് ധര്‍ണയില്‍ പങ്കെടുത്തൊരാള്‍ പറഞ്ഞു. നിരപരാധികളെ ഒരിക്കലും കുറ്റവാളികളാക്കരുത്, കുറ്റവാളികളെ ഒരിക്കലും ഒഴിവാക്കരുതെന്നും ധര്‍ണയില്‍ ആവശ്യം ഉയര്‍ന്നു.

 പ്രതികളെ പിന്തുണച്ച്

പ്രതികളെ പിന്തുണച്ച്

19കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സഗം ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന നാല് പ്രതികളെ പിന്തുണച്ചായിരുന്നു ധര്‍ണയില്‍ പങ്കെടുത്ത എല്ലാവരും. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കേസ് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് ധര്‍ണയില്‍ പങ്കെടുത്ത ആളുകള്‍ അവകാശപ്പെട്ടു. പെണ്‍കുട്ടി താമസിച്ചിരുന്ന ബൂല്‍ഗാര്‍ഹി ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെയുള്ള ബാഗ്ന ഗ്രാമത്തിലാണ് ധര്‍ണ സംഘടിപ്പിച്ചത്.

സിബിഐ അന്വേഷിക്കണം

സിബിഐ അന്വേഷിക്കണം

പൊലീസ് ശരിയായ രീതിയിലാണ് അന്വേഷിക്കുന്നത്. ചില രാഷ്ട്രീയ നേതാക്കള്‍ കേസിനെ മാറ്റിമറിക്കുകയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനെയും അമ്മയെയും ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും ധര്‍ണയില്‍ പങ്കെടുത്ത ചിലയാളുകള്‍ പറയുന്നുണ്ട്.

 പെണ്‍കുട്ടിക്ക് നീതി

പെണ്‍കുട്ടിക്ക് നീതി

അതേസമയം, കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സമുദായമായ വാത്മീകി കൂട്ടായ്മ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്നാണ് ഉത്തര്‍ പ്രദേശ് എഡിജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിന് പിന്നിലെ നട്ടെല്ലില്‍ ക്ഷതമേറ്റെന്നും കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ടെന്നും പറഞ്ഞിരുന്നു.

cmsvideo
  Rahul Gandhi and Priyanka Gandhi Will Be Visit Again Hathras Today
  വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍

  വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍

  ഇതിനിടെ, കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടുമെത്തുന്നു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ അടക്കമാണ് ഇന്നെത്തുക. രാഹുലിനെയും പ്രിയങ്കയെയും ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ വ്യാഴാഴ്ച യുപി പോലീസ് തടഞ്ഞത് വന്‍വിവാദത്തിന് ഇടയാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെ പോലീസ് മര്‍ദ്ദിക്കുകയും അദ്ദേഹം നിലത്ത് വീഴുകയും ചെയ്തിരുന്നു.

  രണ്ടും കല്‍പ്പിച്ച് രാഹുലും പ്രിയങ്കയും; വീണ്ടും ഹത്രാസിലേക്ക്, കൂടെ എംപിമാരും, പോലീസ് തടയുമോ?

  ഹത്രാസ് കൂട്ട ബലാത്സംഗം; ശൗചാലയത്തിന് പുറത്തും ടെറസിലും പൊലീസ് വിന്യാസം; മര്‍ദനം

  അടല്‍ ടണല്‍ തുറക്കാൻ നരേന്ദ്ര മോദി, വൻ സന്നാഹമൊരുക്കി ഹിമാചൽ, മെനുവിൽ 40000ത്തിന്റെ കൂണും

  യുപി സർക്കാർ എന്താണ് ഒളിക്കുന്നത്? മാധ്യമങ്ങളെ തടയുന്നതിനെതിരെ ദില്ലി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍

  English summary
  Hathras gang-rape Case: Upper caste group conduct dharna in favor of accused and Demand CBI Probe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X