സീതാറാം യെച്ചൂരിയും ബൃദ്ധയും ഡി രാജയും അടക്കം ഇടത് നേതാക്കള്‍ ഹത്രസിലേക്ക്
ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടംബത്തെ സന്ദര്‍ശിക്കാനൊരുങ്ങി സിപിഎം, സിപിഐ ദേശീയ നേതാക്കള്‍. ഒക്ടോബര്‍ ആറിനാണ് സംഘം ഹത്രസിലേക്ക് പോകുന്നത്.
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധ കാരാട്ട്, അമര്‍ജിത് കൗര്‍, ഹിരാലാല്‍ യാദവ്, ഗിരീഷ് ശര്‍മ എന്നിവരാണ് ഹത്രസിലേക്ക് പോകുന്നത്. മുമ്പ് കര്‍ഷക തൊഴിലാളി യൂണിയന്, കരിസാന്സഭ, സിഐടിയു, ജനവാദി മഹിള സമിതി നേതാക്കള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആദ്യദിനത്തില്‍ കുടുംബാംഗങ്ങളെ കാണാനുള്ള ശ്രമം പരാജയപ്പെട്ടതോടെ രാഹുലും പ്രിയങ്കയും രണ്ടാമതും ഇവിടെ എത്തുകയായിരുന്നു. ഞായറാഴ്ച്ചയാണ് ചന്ദ്രശേഖര്‍ ആസാദ് ഇവിടെയെത്തുന്നത്. അദ്ദേഹത്തേയും ഹത്രസ് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. കുടുംബാംഗങ്ങള്‍ വൈ സെക്യൂരിറ്റി ഒരുക്കണമെന്ന ആവശ്യം ചന്ദ്രശേഖര്‍ ആസാദ് മുന്നോട്ട് വെച്ചു. എന്നാല്‍ ഹത്രസില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ചന്ദ്രശേഖര്‍ ആസാദ് അടക്കം 400 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്.
സെപ്തംബര്‍ 14 നായിരുന്നു പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയാവുന്നത്. നട്ടെല്ല് ഒടിഞ്ഞ്. നാവ് അറുത്ത നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ സെപ്തംബര്‍ 8 ന് പെണ്‍കുട്ടി മരിച്ചു. തുടര്‍ന്ന് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമായിരുന്നു ആശുപത്രിക്ക് മുന്നില്‍ നടന്നത്. പിന്നാലവെ ഹത്രസില്‍ യുപി സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ യുപി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. സംഭവത്തില്‍ യുപി പൊലീസ് സിബിഐ അന്വേഷണം പ്രഖ്യാുപിച്ചിരിക്കുകയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications