കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീതാറാം യെച്ചൂരിയും ബൃദ്ധയും ഡി രാജയും അടക്കം ഇടത് നേതാക്കള്‍ ഹത്രസിലേക്ക്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടംബത്തെ സന്ദര്‍ശിക്കാനൊരുങ്ങി സിപിഎം, സിപിഐ ദേശീയ നേതാക്കള്‍. ഒക്ടോബര്‍ ആറിനാണ് സംഘം ഹത്രസിലേക്ക് പോകുന്നത്.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധ കാരാട്ട്, അമര്‍ജിത് കൗര്‍, ഹിരാലാല്‍ യാദവ്, ഗിരീഷ് ശര്‍മ എന്നിവരാണ് ഹത്രസിലേക്ക് പോകുന്നത്. മുമ്പ് കര്‍ഷക തൊഴിലാളി യൂണിയന്‍, കരിസാന്‍സഭ, സിഐടിയു, ജനവാദി മഹിള സമിതി നേതാക്കള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.

left

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആദ്യദിനത്തില്‍ കുടുംബാംഗങ്ങളെ കാണാനുള്ള ശ്രമം പരാജയപ്പെട്ടതോടെ രാഹുലും പ്രിയങ്കയും രണ്ടാമതും ഇവിടെ എത്തുകയായിരുന്നു. ഞായറാഴ്ച്ചയാണ് ചന്ദ്രശേഖര്‍ ആസാദ് ഇവിടെയെത്തുന്നത്. അദ്ദേഹത്തേയും ഹത്രസ് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. കുടുംബാംഗങ്ങള്‍ വൈ സെക്യൂരിറ്റി ഒരുക്കണമെന്ന ആവശ്യം ചന്ദ്രശേഖര്‍ ആസാദ് മുന്നോട്ട് വെച്ചു. എന്നാല്‍ ഹത്രസില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ചന്ദ്രശേഖര്‍ ആസാദ് അടക്കം 400 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ വോട്ട് ചിതറിയാല്‍ ബിജെപി രക്ഷപ്പെടും; വിമതരുടെ പൊല്ലാപ്പ്, 'ഒറ്റ' കടക്കാന്‍ സിപിഎംമുസ്ലിം ലീഗിന്റെ വോട്ട് ചിതറിയാല്‍ ബിജെപി രക്ഷപ്പെടും; വിമതരുടെ പൊല്ലാപ്പ്, 'ഒറ്റ' കടക്കാന്‍ സിപിഎം

സെപ്തംബര്‍ 14 നായിരുന്നു പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയാവുന്നത്. നട്ടെല്ല് ഒടിഞ്ഞ്. നാവ് അറുത്ത നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ സെപ്തംബര്‍ 8 ന് പെണ്‍കുട്ടി മരിച്ചു. തുടര്‍ന്ന് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമായിരുന്നു ആശുപത്രിക്ക് മുന്നില്‍ നടന്നത്. പിന്നാലവെ ഹത്രസില്‍ യുപി സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ യുപി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. സംഭവത്തില്‍ യുപി പൊലീസ് സിബിഐ അന്വേഷണം പ്രഖ്യാുപിച്ചിരിക്കുകയാണ്.

ബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടുബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടു

ഹത്രാസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം; 19 വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ഹത്രാസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം; 19 വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍

 യുപിയിൽ നിന്നിറങ്ങി വയനാട്ടിലേക്ക് രാജകുമാരൻ എഴുന്നള്ളണം, രാഹുലിനെതിരെ ശോഭാ സുരേന്ദ്രൻ യുപിയിൽ നിന്നിറങ്ങി വയനാട്ടിലേക്ക് രാജകുമാരൻ എഴുന്നള്ളണം, രാഹുലിനെതിരെ ശോഭാ സുരേന്ദ്രൻ

English summary
hathras gang rape: Left delegation to Hathras on october 6 for meet family gang-rape victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X