• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹത്രസിലേക്ക് കടക്കാന്‍ അനുമതി; കൂടുംബത്തിന് നുണപരിശോധന; പ്രതിഷേധം

ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രസ് ഗ്രാമത്തിന്റെ അതിര്‍ത്തികള്‍ തുറന്നു. ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യോഗി സര്‍ക്കാര്‍ ഗ്രാത്തിന്റെ അതിര്‍ത്തികളില്‍ ബാരിക്കേടുകള്‍ കൊണ്ട് അടച്ചത്. മാധ്യമ പ്രവര്‍ത്തകരെയോ നേതാക്കളെയോ പൊതു പ്രവര്‍ത്തകരെയോ ഗ്രാമത്തിലേക്ക് കടത്തിവിട്ടിരുന്നില്ല. എന്നാല്‍ അതിര്‍ത്തികള്‍ തുറന്നതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കി. ഇതിന് പുറമേ പ്രതികളേയും പെണ്‍കുട്ടിയുടെ കുടുംബത്തിനേയും നുണ പരിശോധനക്ക് വിധേയമാക്കാനും യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

മാധ്യമങ്ങള്‍ക്ക് അനുമതി

മാധ്യമങ്ങള്‍ക്ക് അനുമതി

അതിര്‍ത്തികള്‍ തുറന്നെങ്കിലും ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ മാധ്യമങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നിഷേധിക്കും. സ്ഥലത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഹത്രസ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേംപ്രകാശ് മീന വ്യക്തമാക്കി.

ആരോപണം നിഷേധിച്ചു

ആരോപണം നിഷേധിച്ചു

കുടുംബത്തെ പൊലീസ് വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നുമുള്ള ആരോപണം അധികൃതര്‍ നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉയര്‍ത്തുന്നതെന്നും ഒരു കുട്ടിക്ക് വീട്ടിനുള്ളില്‍ നിന്നും പുറത്ത് കടന്ന് മാധ്യമങ്ങളോട് ഇക്കാര്യം പറയാമെങ്കില്‍ അവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്ന് മനസിലാക്കാമെന്നും പ്രേംപ്രകാശ് പറഞ്ഞു. വെള്ളിയാഴ്ച്ചയായിരുന്നു പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്നത്.

നുണ പരിശോധന

നുണ പരിശോധന

ഇതിനിടെ പ്രതികളേയും പെണ്‍കുട്ടിയുടെ ബന്ധുക്കളേയും നുണ പരിശോധനക്ക് വിധേയമാക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനക്ക് വിധേയമാക്കുന്നതില്‍ ഇതിനകം ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്ക് പോളി ഗ്രാഫിക്, നാര്‍കോ പരിശോധന എന്നിവ നടത്തണമെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു.

ഹസ്രത്തില്‍

ഹസ്രത്തില്‍

ഇന്ന് ഉച്ചക്ക് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹസ്രത്തില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ വീണ്ടും എത്തുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഹസ്രത്ത് അതിര്‍ത്തിയിലെത്തിയെങ്കിലും പ്രദേശത്ത് 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് അറിക്കുകയും സാഹചര്യം പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള കയ്യാംകളിയില്‍ ചെന്ന് അവസാനിക്കുകയായിരുന്നു.

cmsvideo
  BJP leader insult hathras victim | Oneindia Malayalam
  അജയ്കുമാര്‍ ലല്ലു

  അജയ്കുമാര്‍ ലല്ലു

  അതിന് ശേഷം ശനിയാഴ്ച്ച രാഹുല്‍ വീണ്ടും ഹസ്രത്തിലെത്തുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കൊണ്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലുവിനെ യുപി പൊലിസ് തടങ്കലില്‍ വെച്ചിരിക്കുകയാണ്.

  അടല്‍ ടണല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഏറ്റവും ഉയരത്തിലെ ലോകത്തെ നീളമേറിയ തുരങ്ക പാത

  വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്ക് തെളിവുസഹിതം പരാതി; പ്രതിനിധി സംഘത്തില്‍ പിആര്‍ കമ്പനി മാനേജര്‍

  ഇന്ത്യ-ജര്‍മനി എയര്‍ ബബിള്‍ ധാരണ താല്‍ക്കാലികമായി റദ്ദാക്കി;' ഇരു രാജ്യങ്ങളും സര്‍വ്വീസ് നിര്‍ത്തി

  English summary
  hathras gang rape: Reporters allows to enter village; UP Govt orders narco test for both accused And victim's family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X