കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രസ് കൂട്ടബലാത്സംഗം;ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും;"കേസ് യുപിക്ക് പുറത്തേക്ക് മാറ്റണം"

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ/ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമൂഹിക പ്രവര്‍ത്തക സത്യമെ ദുബെ ഉള്‍പ്പെടെയുള്ളവരുടെ പൊതുതാല്‍പര്യ ഹരജിയാണ് പരിഗണിക്കുക.

sc

കേസില്‍ ന്യായമായ അന്വേഷണമാണ് ഹരജിക്കാരന്റെ ആവശ്യം. വിചാരണ ആരംഭിക്കുമ്പോള്‍ കേസ് യുപിയില്‍ നിന്നും ദില്ലിയിലേക്ക് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എഎസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹരജി കേള്‍ക്കും.

അമിത് ഷായുടെ ടാക്ടിക്കല്‍ മൂവ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരും, ജഗന്‍ റെഡ്ഡി ദില്ലിയിലേക്ക്അമിത് ഷായുടെ ടാക്ടിക്കല്‍ മൂവ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരും, ജഗന്‍ റെഡ്ഡി ദില്ലിയിലേക്ക്

സ്ത്രീകളുടെ സംരക്ഷണം സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ യുപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവകാശപ്പെട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനകം കേസില്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സെപ്തംബര്‍ 19 ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ യുപി പൊലീസ് തന്നെ കത്തിക്കുകയായിരുന്ു. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെ സുപ്രണ്ട് അടക്കം 5 പൊലീസ് ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. സെപ്തംബര്‍ 14 നാണ് പെണ്‍കുട്ടിയെ ആക്രമണത്തിനിരയായ നിലയില്‍ കണ്ടെത്തുന്നത്. നട്ടെല്ലൊടിഞ്ഞ നാവ് അറുക്കപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത്.

ഹത്രാസില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' ! പുത്തന്‍ തിയ്യറിയുമായി യുപി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്ഹത്രാസില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' ! പുത്തന്‍ തിയ്യറിയുമായി യുപി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്

എന്നാല്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് പൊലീസ് വാദം. പൊലീസ് വാദത്തെ പിന്തുണക്കുന്ന തരത്തിലുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും പിന്നീട് പുറത്ത് വന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബിജം കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗം നടന്നെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.

എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്

സംഭവത്തിന് പിന്നാലെ ഹത്രസില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഭീം ആര്‍മി നേടാവ് ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. ഇന്ന് സീതാറാം യെച്ചൂരി, ബൃദ്ധ കാരാട്ട്, ഡി രാജ അടക്കമുള്ള ഇടത് സംഘം ഹത്രസിലേക്ക് പുറപ്പെടും.

Recommended Video

cmsvideo
Rahul Gandhi’s Facebook page sees 40% more engagement than Narendra Modi’s

English summary
Hathras gang rape: Supreme Court will hear plea asking for a CBI probe today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X