കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് കൂട്ട ബലാത്സംഗം; ശൗചാലയത്തിന് പുറത്തും ടെറസിലും പൊലീസ് വിന്യാസം; മര്‍ദനം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അനുമതിയില്ലാതെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ച ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിയും അംഗീകരിക്കാനാവുന്നതല്ല. സംഭവത്തില്‍ ഹത്രാസ് സ്റ്റേഷന്‍ സുപ്രണ്ട് അടക്കം ഡെപ്യൂട്ടി സുപ്രണ്ടും അടക്കം 5 പേരെ യോഗി സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇരയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരെയോ നേതാക്കളെയോ പൊതു പ്രവര്‍ത്തകരെയോ പ്രവേശിപ്പിക്കാത്ത തരത്തില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍.

പൊലീസ് ബാരിക്കേഡുകള്‍

പൊലീസ് ബാരിക്കേഡുകള്‍

വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ ഗ്രാമത്തില്‍ നിന്നും 2 കിലോ മീറ്റര്‍ മാറി പ്രധാനറോഡുകളില്‍ എല്ലാം തന്നെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അവിടുത്തേക്കുള്ള എല്ലാ പ്രവേശന പാതകളും അടച്ചിട്ടിരിക്കുകയുമാണ്. പുറത്തുനിന്നുള്ള ഒരാളെ പോലും ഗ്രാമത്തിലേക്ക് കടത്തിവിടേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശമാണ് യോഗി നല്‍കിയിരിക്കുന്നത്.

പിതാവിനെ മര്‍ദിച്ചു

പിതാവിനെ മര്‍ദിച്ചു

വെള്ളിയാഴ്ച്ച രാവിലെ പെണ്‍കുട്ടിയുടെ ബന്ധുവെന്ന് അവകാശപ്പെടുന്നയാള്‍ ബാരിക്കേഡുകള്‍ക്കടുത്ത് കാത്തു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സമീപിക്കുകയും തങ്ങളെ അധികൃതര്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും പിതാവിനെ മര്‍ദിച്ചുവെന്നും ആരോപിച്ചിരുന്നു. വീടിന് ചുറ്റും ടെറസില്‍ പോലും പൊലീസ് കാവല്‍ നില്‍ക്കുകയാണെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

 മാധ്യമങ്ങളെ കാണാന്‍

മാധ്യമങ്ങളെ കാണാന്‍

പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും മാധ്യമങ്ങളെ കാണാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നും ബന്ധു വ്യക്തമാക്കി. കുടുംബം പുറം ലോകവുമായി ബന്ധപ്പെടുന്ന എല്ലാ വഴികളും പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദത്തെകുറിച്ച് തുറന്ന് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശൗചാലയത്തിന് പുറത്ത് പോലും

ശൗചാലയത്തിന് പുറത്ത് പോലും

ഗ്രാമത്തിലുള്ള പൊലീസ് വിന്യാസത്തിന് പുറമേ പെണ്‍കുട്ടിയുടെ വീടിന്റെ ശൗചാലയത്തിന് പുറത്ത് പോലും പൊലീസ് തമ്പടിച്ചിരിക്കുകയാണെന്ന് പ്രദേശവാസി പറഞ്ഞു. പൊലീസുകാര്‍ പുറത്ത് നില്‍ക്കുന്നതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ പറയുന്നു. ഡോക്ടറെ കാണാനെന്ന വ്യാജേന ഗ്രാമത്തില്‍ നിന്നും പുറത്ത് കടന്ന വ്യക്തി പ്രതികരിച്ചു.

Recommended Video

cmsvideo
Rahul Gandhi and Priyanka Gandhi Will Be Visit Again Hathras Today
വീട്ടുതടങ്കലില്‍

വീട്ടുതടങ്കലില്‍

കഴിഞ്ഞ ദിവസം ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി. വെള്ളിയാ്ച്ച തൃണമബല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെതിരെയും ഇത് ആവര്‍ത്തിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച ചന്ദ്രശേഖര്‍ ആസാദിനെതിരേയും വീട്ടുതടങ്കലില്‍വെച്ചിരുന്നു.

സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ: പൊതുഗതാഗതത്തിന് തടസമില്ല, മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെസംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ: പൊതുഗതാഗതത്തിന് തടസമില്ല, മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

വേണുഗോപാലിനെ മുന്നില്‍ നിര്‍ത്തി കളിച്ച് ഉമ്മന്‍ചാണ്ടി; പ്രതിരോധിക്കാന്‍ എംപിമാരുടെ പുതിയ ഗ്രൂപ്പ്വേണുഗോപാലിനെ മുന്നില്‍ നിര്‍ത്തി കളിച്ച് ഉമ്മന്‍ചാണ്ടി; പ്രതിരോധിക്കാന്‍ എംപിമാരുടെ പുതിയ ഗ്രൂപ്പ്

English summary
hathras gang rape: Up police are even outside of toilets and terrace of victims house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X