കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചത് ന്യായീകരിച്ച് യുപിസര്‍ക്കാര്‍;അക്രമണസംഭവങ്ങള്‍ ഒഴിവാക്കാന്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി കത്തിച്ചത് വലിയ രീതിയിലുള്ള അക്രമണ സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. കേസില്‍ സിബിഐ/ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പര്യ ഹരജി പരിഗണിക്കവേയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.

up

സുപ്രീംകോടതിയില്‍

സുപ്രീംകോടതിയില്‍

സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അനുമതി പോലും തേടാതെയാണ് യുപി പൊലീസ് മൃതദേഹം കത്തിച്ചത്. എന്നാല്‍ ഇചിനെ ന്യായീകരിക്കുന്ന വാദമാണ് സര്‍ക്കാരിന്റേത്. ഇതിന് മുമ്പുള്ള തൊട്ടടുത്ത ദിവസം ബാബറി മസ്ജിദ് കേസില്‍ വിധി വന്നതില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ടായിരുന്നു വെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

പ്രതിരോധം

പ്രതിരോധം

സെപ്തംബര്‍ 19 ന് പെണ്‍കുട്ടി മരണപ്പെട്ടതിന് പിന്നാലെ സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധം നടന്നിരുന്നു, രാവിലെ മുതല്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ഇവിടെ ഒത്തുകൂടി. ഇത് സര്‍ക്കാരിന് വലിയ പ്രതിരോധം സൃഷ്ടിച്ചിരുന്നു.

വര്‍ഗീയ കലാപം

വര്‍ഗീയ കലാപം

എന്നാല്‍ ഈ പ്രതിഷേധത്തെ ചൂഷണം ചെയ്ത് ഇതിന്റെ മറവില്‍ പ്രദേശത്ത് സാമൂുദായി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വിവരം അപ്പോള്‍ തന്നെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നുണ്ടായിരുന്നുവെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ക്രമസമാധാനം

ക്രമസമാധാനം

അടുത്ത ദിവസം നൂറ് കണക്കിന് പ്രതിഷേധക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും പിന്തുണയോടെ പ്രദേശത്ത് ഒത്തുചേരുമെന്നും ഇത് അക്രമാസക്തമാകാവും പ്രദേശത്തെ ക്രമസമാധാനം തകരാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് മൃതദേഹം രാത്രി തന്നെ സംസ്‌കരിച്ചതെന്നുമാണ് വാദം.

ബാബറി മസ്ജിദ്

ബാബറി മസ്ജിദ്

ഇതിന് പുറമേ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍, ബാബറി മസ്ജിദ് വിധിയെ തുടന്നുള്ള നിയന്ത്രണങ്ങള്‍ എന്നിവയും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ടെന്നും യുപി സര്‍ക്കാര്‍ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നുവെന്ന സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുതാല്‍പര്യ ഹരജി

പൊതുതാല്‍പര്യ ഹരജി

കേസില്‍ സാമൂഹിക പ്രവര്‍ത്തക സത്യമെ ദുബെ ഉള്‍പ്പെടെയുള്ളവരുടെ പൊതുതാല്‍പര്യ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസില്‍ ന്യായമായ അന്വേഷണം വേണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു. വിചാരണ ആരംഭിക്കുമ്പോള്‍ കേസ് യുപിയില്‍ നിന്നും ദില്ലിയിലേക്ക് മാറ്റണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. കേസ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

<strong>ഹത്രാസിൽ മലയാളി മാധ്യമ പ്രവര്‍ത്തകൻ കസ്റ്റഡിയിൽ; പോപ്പുലർ ഫ്രണ്ടെന്ന് യുപി പോലീസ്... തെളിവുണ്ടെന്നും</strong>ഹത്രാസിൽ മലയാളി മാധ്യമ പ്രവര്‍ത്തകൻ കസ്റ്റഡിയിൽ; പോപ്പുലർ ഫ്രണ്ടെന്ന് യുപി പോലീസ്... തെളിവുണ്ടെന്നും

ജോസ് കെ മാണിയുടെ ഇടതു പ്രവേശം; വെള്ളിയാഴ്ച സുപ്രധാന പ്രഖ്യാപനം, രാജ്യസഭ സീറ്റ് രാജിവെച്ചേക്കുംജോസ് കെ മാണിയുടെ ഇടതു പ്രവേശം; വെള്ളിയാഴ്ച സുപ്രധാന പ്രഖ്യാപനം, രാജ്യസഭ സീറ്റ് രാജിവെച്ചേക്കും

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
UP police threatened hathras girl's family

English summary
hathras gang rape: victims body cremated in the night to avoid large-scale violence said up govt in SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X