കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് പ്രതിഷേധം വ്യാപിക്കുമെന്ന് ഭയം; ആസാദിനെ യുപി പോലീസ് തടവിലാക്കി, പീഡനങ്ങള്‍ തുടര്‍ക്കഥ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാരിന് ആശങ്ക. പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പോലീസ് തടവിലാക്കി. സഹാറന്‍പൂര്‍ ജില്ലയില്‍ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ആസാദും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അറിയിച്ചു. ഹത്രാസ് യുവതിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ദില്ലിയില്‍ സമരത്തിലായിരുന്നു ആസാദ്.

B

ഉന്നത ജാതിക്കാരായ നാല് യുവാക്കളാണ് ദളിത് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ നട്ടെല്ല് തകര്‍ക്കുകയും കഴുത്ത് ഒടിക്കുകയും നാവ് അരിഞ്ഞെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുവതിയുടെ കുടുംബവുമായി സംസാരിക്കുകയും 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഹത്രാസ് സംഭവത്തിന് തൊട്ടുപിന്നാലെ ബല്‍റാംപൂരില്‍ മറ്റൊരു ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. അസംഗഡിലും ബുലന്ദ്‌ഷെഹറിലും രണ്ടു പെണ്‍കുട്ടികളും ബലാല്‍സംഗം ചെയ്യപ്പെട്ടു. യുപിയില്‍ തുടര്‍ച്ചയായി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാകുകയാണ്. ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ തുറക്കുന്നു; കേന്ദ്രം അനുമതി നല്‍കി, ഒക്ടോബര്‍ 15 മുതല്‍, ഇനി തീരുമാനം സംസ്ഥാനങ്ങള്‍ക്ക്സ്‌കൂളുകള്‍ തുറക്കുന്നു; കേന്ദ്രം അനുമതി നല്‍കി, ഒക്ടോബര്‍ 15 മുതല്‍, ഇനി തീരുമാനം സംസ്ഥാനങ്ങള്‍ക്ക്

ഹത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം യുപി പോലീസ് കുടുംബത്തിന് വിട്ടുകൊടുക്കാത്തതും വിവാദമായി. മൃതദേഹം ബലമായി പുലര്‍ച്ചെ ദഹിപ്പിക്കുകയായിരുന്നു. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് യുപി പോലീസ് ദഹിപ്പിച്ചത്. നമ്മുടെ സഹോദരിക്ക് എന്ത് സംഭവിച്ചുവെന്നും എങ്ങനെ സംസ്‌കരിച്ചുവെന്നും ലോകം മൊത്തം കണ്ടല്ലോ. യുപിയിലെ ബിജെപി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് എല്ലാം നടന്നത്. ഇപ്പോള്‍ പോലീസ് തന്നെ തടവിലാക്കിയിരിക്കുന്നു. എങ്കിലും പോരാട്ടം തുടരുമെന്നും ആസാദ് ട്വീറ്റ് ചെയ്തു.

ശിവസേനയെ വരച്ച വരയില്‍ നിര്‍ത്തി കോണ്‍ഗ്രസ്; ആ ഉത്തരവ് പിന്‍വലിച്ചു, കൂടെ നിന്ന് എന്‍സിപിശിവസേനയെ വരച്ച വരയില്‍ നിര്‍ത്തി കോണ്‍ഗ്രസ്; ആ ഉത്തരവ് പിന്‍വലിച്ചു, കൂടെ നിന്ന് എന്‍സിപി

Recommended Video

cmsvideo
Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising

മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. താങ്കള്‍ ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയാല്‍ ജനക്കൂട്ടമെത്തും. അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയാക്കിയേക്കാം. ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വീട്ടില്‍ നിന്ന പുറത്തിറങ്ങരുത്- എന്ന് ചൂണ്ടിക്കാട്ടി ആസാദിന് സഹാറന്‍പൂര്‍ ജില്ലാ പോലീസ് നോട്ടീസ് നല്‍കി. ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അവളുടെ കുടുംബത്തിനൊപ്പം പോകുകയായിരുന്നു ആസാദും ആസാദ് സമാജ് പാര്‍ട്ടി ദില്ലി അധ്യക്ഷന്‍ ഹിമാന്‍ഷു ബാല്‍മീക്കിയും. ഇരുവരെയും പോലീസ് തടഞ്ഞുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു. ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. ആശുപത്രിക്ക് പുറത്ത് ദളിത് സംഘടനാ പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. ആസാദിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധത്തിന് ഒരുക്കം നടത്തിയിരുന്നു. അതിനിടെയാണ് വീട്ടുതങ്കലിലാക്കിയിരിക്കുന്നത്.

English summary
Hathras incident: Bhim Army leader Chandrashekhar Azad under house arrest, two more girl raped in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X